വാങ്ങിച്ചപ്പോൾ കുറെ ഇവർ തന്നെ കഴിക്കുന്നതും ബാക്കി തീയേറ്ററിനുള്ളിൽ ഉള്ളവർക്ക് പങ്കിട്ടു നൽകുന്നതും കാണാം. തീർന്നില്ല, ബാക്കിയുണ്ടായിരുന്ന ഒരു കവറിൽ ശേഖരിച്ച് സിനിമ കഴിഞ്ഞ പുറത്തിറങ്ങിയപ്പോൾ തിയേറ്ററിന് പുറത്തുണ്ടായിരുന്നവർക്കും ഇവർ നൽകി.
തിയേറ്ററുകളിൽ സിനിമ കാണാൻ പോകുമ്പോൾ ചെറിയൊരു ബക്കറ്റ് പോപ്കോൺ എങ്കിലും വാങ്ങി കഴിക്കുക എന്നത് നമ്മുടെ എല്ലാവരുടെയും ശീലമാണ്. വില അല്പം കൂടുതലാണെങ്കിലും പോപ്കോൺ വാങ്ങിക്കുന്നതിൽ ആരും മുടക്കം വരുത്താറില്ല. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയിൽ വൈറലായ ഒരു വീഡിയോയിൽ ഏറെ രസകരമായ ഒരു കാഴ്ച കാണാനാകും. പിവിആർ സിനിമാസിൽ തന്റെ സുഹൃത്തിനോടൊപ്പം സിനിമ കാണാൻ എത്തിയ ഒരു യൂട്യൂബർ ആണ് ഈ വീഡിയോയ്ക്ക് പിന്നിൽ. ഇയാൾ തിയേറ്ററിലെ അൺലിമിറ്റഡ് പോപ്കോൺ ഓഫർ മുതലാക്കിയ കാഴ്ചയാണ് വീഡിയോയിൽ.
സാർത്ഥക് സച്ച്‌ദേവ എന്ന പേരിൽ ഇൻസ്റ്റഗ്രാമിൽ അറിയപ്പെടുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും അദ്ദേഹത്തിൻറെ ഒരു സുഹൃത്തും ചേർന്നാണ് ഈ വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. തിയേറ്ററിലെ അന്നത്തെ ഓഫർ പ്രകാരം 400 രൂപയ്ക്ക് അൺലിമിറ്റഡ് പോപ്കോൺ. ആ ഓഫർ അങ്ങ് മുതലാക്കാൻ ഇരുവരും തീരുമാനിച്ചു. അങ്ങനെ ഒരു സിനിമ കണ്ടു തീർത്ത സമയം കൊണ്ട് ഇവർ വാങ്ങിച്ചത് മൂന്നു കിലോ പോപ്കോൺ ആണ്.
undefined
വാങ്ങിച്ചപ്പോൾ കുറെ ഇവർ തന്നെ കഴിക്കുന്നതും ബാക്കി തീയേറ്ററിനുള്ളിൽ ഉള്ളവർക്ക് പങ്കിട്ടു നൽകുന്നതും കാണാം. തീർന്നില്ല, ബാക്കിയുണ്ടായിരുന്ന ഒരു കവറിൽ ശേഖരിച്ച് സിനിമ കഴിഞ്ഞ പുറത്തിറങ്ങിയപ്പോൾ തിയേറ്ററിന് പുറത്തുണ്ടായിരുന്നവർക്കും ഇവർ നൽകി. വിക്കി കൗശൽ, ത്രിപ്തി ദിമ്രി, ആമി വിർക്ക് എന്നിവർ അഭിനയിച്ച ബോളിവുഡ് ചിത്രം ബാഡ് ന്യൂസ് കാണുകയായിരുന്നു ഇരുവരും. ഏതായാലും ഇവരുടെ വീഡിയോ വൈറലായി കഴിഞ്ഞു.
ഇന്ത്യൻ-അമേരിക്കൻ സംഗീതസംവിധായകനും പരിസ്ഥിതി പ്രവർത്തകനുമായ റിക്കി കെജ് വീഡിയോയ്ക്ക് താഴെ കുറിച്ചത്, "ദശലക്ഷക്കണക്കിന് ആളുകൾ വിലകൊടുത്ത് വാങ്ങിയ എല്ലാ പോപ്‌കോണിനും പ്രതികാരം ചെയ്ത ഒരു നായകനാണ് നിങ്ങൾ" എന്നായിരുന്നു. ഞങ്ങൾ ചെയ്യാൻ ആഗ്രഹിച്ച കാര്യം നിങ്ങൾ ചെയ്തു എന്നും നിരവധി പേർ വീഡിയോയ്ക്ക് താഴെ കുറിച്ചു.