ഇന്ത്യക്കാരിയായ യൂട്യൂബർക്ക് വൻവിമർശനം, ചൈനയിൽ ചെന്ന് അവരുടെ രാജ്യത്തെയും ജനങ്ങളെയും അവഹേളിച്ചു

By Web Team  |  First Published Aug 1, 2024, 6:47 PM IST

മുഴുവൻ വീഡിയോയിലും ഹിന്ദി ഭാഷയിലാണ് അവിടുത്തെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ അവൾ സംസാരിക്കുന്നത്. അവിടുത്തെ ജനങ്ങൾക്ക് താൻ പറയുന്നത് എന്താണ് എന്ന് മനസിലാക്കാൻ സാധിക്കില്ല എന്ന ധൈര്യത്തിലാണ് അവൾ ഇതെല്ലാം പറയുന്നത്.


ഇന്ത്യൻ കണ്ടന്റ് ക്രിയേറ്ററായ ജസ്പ്രീത് കൗർ ദ്യോറ കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ചൈനയിലേക്ക് ഒരു യാത്ര പോയത്. എന്നാൽ, അടുത്തിടെ അവൾ അവിടെ നിന്നും പകർത്തിയ ചില ദൃശ്യങ്ങൾ വൈറലാവുകയും വ്യാപകമായ വിമർശനങ്ങൾക്ക് പാത്രമാവുകയും ചെയ്തു. ഒരു പ്രത്യേക വീഡിയോയിൽ, ചൈനയിലെ ജനങ്ങളെ കുറിച്ച് ജസ്പ്രീത് നിന്ദ്യമായ പരാമർശങ്ങൾ നടത്തിയതാണ് നെറ്റിസൺസിൽ നിന്നും വിമർശനങ്ങളേറ്റു വാങ്ങാൻ കാരണമായത്. 

അവിടുത്തെ ആളുകളോടുള്ള അനാദരവ് പ്രകടിപ്പിക്കുന്നതും തികച്ചും വംശീയവുമാണ് അവളുടെ പരാമർശങ്ങൾ എന്നാണ് പ്രധാനമായും വിമർശനങ്ങളുയർന്നത്. വീഡിയോയിൽ ഇന്ത്യൻ യൂട്യൂബറായ ജസ്പ്രീത് ചൈനയിലെ വിവിധ തെരുവുകളിലൂടെ നടക്കുന്നതും ആക്ഷേപകരമായ പരാമർശങ്ങൾ നടത്തുന്നതും കാണാം. വീഡിയോ തുടങ്ങുന്നത് തന്നെ അത്തരമൊരു പരാമർശത്തിലൂടെയാണ്. നിങ്ങൾ ലോകത്തിന് കൊറോണ നൽകിയതുപോലെ നിങ്ങൾക്ക് തിരിച്ച് ഞാനൊരു ആഘാതം തരട്ടെ എന്നാണ് അവളുടെ പരാമർശം. 

Latest Videos

undefined

മുഴുവൻ വീഡിയോയിലും ഹിന്ദി ഭാഷയിലാണ് അവിടുത്തെ ജനങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ അവൾ സംസാരിക്കുന്നത്. അവിടുത്തെ ജനങ്ങൾക്ക് താൻ പറയുന്നത് എന്താണ് എന്ന് മനസിലാക്കാൻ സാധിക്കില്ല എന്ന ധൈര്യത്തിലാണ് അവൾ ഇതെല്ലാം പറയുന്നത്. പിന്നീട്, അവൾ ഒരു ആഹാര വിൽപ്പനക്കാരന്റെ അടുത്തെത്തുന്നുണ്ട്. ഇത് എന്ത് മൃ​ഗത്തിനെയാണ് കൊല്ലുന്നത് എന്ന് ചോദിക്കുന്നതും കേൾക്കാം. പിന്നീട്, ഒരു പാലത്തിൽ കയറുമ്പോൾ ഇത് തകർന്ന് വീഴില്ലല്ലോ, ഇത് ചൈനയുടേതായതു കൊണ്ടാണ് ചോ​ദിക്കുന്നത്. സുരക്ഷയെ കുറിച്ച് കരുതൽ വേണമല്ലോ, അതുകൊണ്ടാണ് ആദ്യം ചോദിക്കാം എന്ന് കരുതിയത് എന്നും അവൾ പറയുന്നു. 

ഇത്തരത്തിലുള്ള, ആ നാടിനേയും നാട്ടുകാരേയും അവഹേളിക്കുന്ന തരത്തിലുള്ള അനേകം ചോദ്യങ്ങളും പരാമർശങ്ങളും അവൾ നടത്തുന്നുണ്ട്. വളരെ വലിയ രോഷമാണ് യുവതിക്ക് നേരെ സോഷ്യൽ മീഡിയയിൽ ഉയരുന്നത്. ഒരു രാജ്യത്ത് പോയാൽ ആ രാജ്യത്തെയും അവിടുത്തെ മനുഷ്യരേയും ബഹുമാനിക്കാൻ പഠിക്കണം എന്നാണ് മിക്കവരും പറഞ്ഞത്. 

click me!