തന്‍റെ ഭാഗ്യ നമ്പറായ മൂന്ന് അടിസ്ഥാനമാക്കി പായല്‍ കഴിഞ്ഞ 12 വര്‍ഷമായി ഡിഡിഎഫിന്‍റെ ടിക്കറ്റുകള്‍ വാങ്ങിയിരുന്നു.
ലോട്ടറി അടിച്ചിട്ട് വേണം പലതും ചെയ്യാന്‍ എന്ന് കരുതി ജീവിതകാലം മുഴുവന്‍ ലോട്ടറി എടുക്കുന്നവര്‍ നമ്മുക്കിടയിലുണ്ട്. എന്നാല്‍ ലോട്ടറി ഭാഗ്യം എല്ലാവരെയും കടാക്ഷിക്കാറില്ല. പഞ്ചാബില്‍ നിന്നുള്ള പായലും അത് തന്നെയാണ് ചെയ്തു കൊണ്ടിരുന്നതും. കഴിഞ്ഞ പന്ത്രണ്ട് വര്‍ഷമായി പായല്‍ ഭാഗ്യം തേടി ലോട്ടറി ടിക്കറ്റ് എടുക്കാന്‍ തുടങ്ങിയിട്ട്. അടുത്തിടെ നടന്ന ദുബായ് ഡ്യൂട്ടി ഫ്രീ (ഡിഡിഎഫ്) മില്ലേനിയം മില്യണയർ നറുക്കെടുപ്പിലും പായല്‍ ഭാഗ്യം പരീക്ഷിച്ചു. ഒടുവില്‍ മില്ലേനിയം മില്യണയറിന്‍റെ ഒന്നാം സമ്മാനമായ ഒരു മില്യണ്‍ ഡോളര്‍ (ഏകദേശം 8 കോടി രൂപ) പായലിനെ തേടിയെത്തി.
പഞ്ചാബിൽ താമസിക്കുന്ന പായല്‍ മെയ് 3 നാണ് ഓൺലൈന്‍ വഴി ഡിഡിഎഫ് സീരീസ് 461 ലെ ടിക്കറ്റ് നമ്പർ 3337 തെരഞ്ഞെടുത്തത്. പതിവ് പോലെ സമ്മാനമടിക്കണം എന്ന് ആഗ്രഹിച്ചിരുന്നെങ്കിലും ഒന്നാം സമ്മാനം അടിക്കുമെന്ന് പായല്‍ ഒരിക്കലും കരുതിയില്ല. തന്‍റെ ഭാഗ്യ നമ്പറായ മൂന്ന് അടിസ്ഥാനമാക്കി പായല്‍ കഴിഞ്ഞ 12 വര്‍ഷമായി ഡിഡിഎഫിന്‍റെ ടിക്കറ്റുകള്‍ വാങ്ങാറുണ്ടായിരുന്നുവെന്ന് ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഓരോ തവണ കുടുംബത്തോടൊപ്പം ദുബായ് സന്ദര്‍ശിക്കുമ്പോഴും ഭര്‍ത്താവിന്‍റെയും മക്കളുടെയും പേരില്‍ അവര്‍ ഡിഡിഎഫിന്‍റെ ടിക്കറ്റുകള്‍ വാങ്ങി. ഒന്നാം സമ്മാനം നേടിയെന്ന് അറിയിച്ച് ഡിഡിഎഫ് സംഘാടകരുടെ ഫോണ്‍ കോൾ വന്നപ്പോൾ പായലിന് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ആനയെ 'പടിക്ക് പുറത്ത്' നിര്‍ത്തി, വനം വകുപ്പിന്‍റെ ആന പാപ്പാന്‍ തസ്തികയിലേക്കുള്ള പിഎസ്സി പരീക്ഷ
ഒടുവില്‍ അത് തനിക്കാണ് ഒന്നാം സമ്മാനമെന്ന് അറിഞ്ഞപ്പോള്‍ ആക്കാര്യം ആദ്യം പറഞ്ഞത് അമ്മായിയമ്മയോടായിരുന്നു. ഭര്‍ത്താവ് ഹർനേക് സിംഗിനെ വിവരം വിളിച്ച് പറയുമ്പോള്‍ സന്തോഷം കൊണ്ട് തന്‍റെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകുകയായിരുന്നെന്നും പായല്‍ പറയുന്നു. ഏപ്രിൽ 20 ന് തങ്ങളുടെ പതിനാറാം വിവാഹ വാർഷികത്തിന് ഭര്‍ത്താവ് തനിക്ക് നല്‍കിയ 1,000 ദിർഹം (ഏകദേശം 22,000 രൂപ) ഉപയോഗിച്ചാണ് ഡിഡിഎഫിന്‍റെ ലോട്ടറി ടിക്കറ്റ് വാങ്ങിയതെന്നും ഇത്രയും വലിയ തുക കൊണ്ട് എന്ത് ചെയ്യണമെന്ന് തനിക്ക് അറിയില്ലെന്നും എങ്കിലും പണം കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവിക്കുമായി ഉപയോഗിക്കും. ഓസ്ട്രേലിയയിലുള്ള സഹോദരനെ സഹായിക്കണം. ബാക്കി വരുന്ന തുക തന്‍റെ കമ്മ്യൂണിറ്റിക്കായി നല്‍കുമെന്നും പായല്‍ പറയുന്നു. ജാക്ക്‌പോട്ട് നേടുന്ന 229-ാമത്തെ ഇന്ത്യന്‍ വംശജയാണ് പായൽ.
ഹെലികോപ്റ്റര്‍ ദുരന്തത്തില്‍ അപ്രതീക്ഷിത വിടവാങ്ങല്‍; ആരാണ് ഇറാന്‍ പ്രസിഡന്‍റ് ഇബ്രാഹിം റെയ്സി?