12-ാം വയസ്സിൽ, രാജ്യത്തെ "ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാർത്ഥി" ആയപ്പോൾ അവൻ ഒരിക്കൽ കൂടി വാർത്തകളിൽ ഇടം നേടി.
സാധാരണഗതിയിൽ നമ്മുടെ നാട്ടിൽ ഏഴാം വയസ്സിൽ കുട്ടികൾ ഗണിതവും സയൻസും അടക്കമുള്ള ശാസ്ത്ര വിഷയങ്ങൾ പഠിച്ചു തുടങ്ങുകയേയുള്ളൂ. എന്നാൽ, ലോകത്ത് അസാധാരണമായ കഴിവുള്ള ചില കുട്ടികളുണ്ട്, അവരിൽ ഒരാളാണ് ഹിമാചൽ പ്രദേശിൽ നിന്നുള്ള അക്രിത് പ്രാൺ ജസ്വാൾ (Akrit Pran Jaswal). ഏഴാം വയസ്സിൽ ശസ്ത്രക്രിയ നടത്തി ലോകത്തെ തന്നെ അത്ഭുതപ്പെടുത്തിയ ഈ ബാലനാണ് 'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശസ്ത്രക്രിയാ വിദഗ്ധൻ'.
10 മാസം പ്രായമുള്ളപ്പോൾ തന്നെ നന്നായി നടക്കാനും സംസാരിക്കാനും അക്രിതിന് സാധിച്ചിരുന്നു. രണ്ട് വയസ്സായപ്പോഴേക്കും അവൻ എഴുത്തും വായനയും തുടങ്ങി. 5 വയസ്സുള്ളപ്പോൾ ഇംഗ്ലീഷ് ക്ലാസിക്കുകൾ വായിച്ച അക്രിത്, ഏഴാം വയസ്സിൽ സ്വന്തമായി ഒരു ശസ്ത്രക്രിയ തന്നെ ചെയ്ത് ലോകത്തെ അമ്പരപ്പിച്ചു.
ഹിമാചൽ പ്രദേശിലെ നൂർപൂർ സ്വദേശിയായ അക്രിത് പ്രാൺ ജസ്വാൾ, പൊള്ളലേറ്റ ഒരു എട്ടുവയസ്സുകാരന്‍റെ കൈകളിലാണ് ശസ്ത്രക്രിയ നടത്തിയത്. തീർന്നില്ല 12-ാം വയസ്സിൽ, രാജ്യത്തെ "ഏറ്റവും പ്രായം കുറഞ്ഞ യൂണിവേഴ്സിറ്റി വിദ്യാർത്ഥി" ആയപ്പോൾ അവൻ ഒരിക്കൽ കൂടി വാർത്തകളിൽ ഇടം നേടി. 13-ാം വയസ്സിൽ, തന്‍റെ പ്രായപരിധിയിലെ ഏറ്റവും ഉയർന്ന IQ-കളിൽ ഒന്ന് (146) അദ്ദേഹം സ്വന്തമാക്കി. ഇതിഹാസതാരം ഓപ്ര വിൻഫ്രി അവതാരകയായ ലോകപ്രശസ്ത ടോക്ക് ഷോയിൽ പങ്കെടുത്ത അക്രിത് ജസ്വാളിന്‍റെ അസാധാരണമായ പ്രകടനം അദ്ദേഹത്തിന് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്തു.
ലൈക്കിനും കാഴ്ചക്കാര്‍ക്കും വേണ്ടി ഗർഭിണിയാണെന്ന് വ്യാജ വീഡിയോ; പിന്നാലെ വ്ലോഗർക്ക് എട്ടിന്‍റെ പണി
'മെഡിക്കൽ ജീനിയസ്' എന്നറിയപ്പെടുന്ന അക്രിത് ബയോ എഞ്ചിനീയറിംഗ് പഠനം പൂർത്തിയാക്കിയത് കാൺപൂർ ഐഐടിയിൽ നിന്നാണ്. 17-ാം വയസ്സിൽ അദ്ദേഹം അപ്ലൈഡ് കെമിസ്ട്രിയിൽ ബിരുദാനന്തര ബിരുദം നേടുകയും ചെയ്തു. 31കാരനായ ഇദ്ദേഹം ഇന്ന് ക്യാൻസർ രോഗത്തിനുള്ള മരുന്ന് കണ്ടെത്താനുള്ള ഗവേഷണത്തിലാണ്.
നഗരം വൃത്തിയായി കിടക്കണം; വളര്‍ത്തു നായകളുടെ ഡിഎന്‍എ പരിശോധന നിര്‍ബന്ധമാക്കി ഈ നഗരം