140 രാജ്യങ്ങളിൽ നിന്നുള്ള 11,500 നോട്ടുകളും നാണയങ്ങളും; അപൂർവ നാണയ ശേഖരവുമായി ഒരിന്ത്യക്കാരന്‍

By Web Team  |  First Published Jan 3, 2024, 2:29 PM IST

ട്രിപ്പിൾ വൺ മുതൽ ട്രിപ്പിൾ 999 വരെയുള്ള നമ്പറുകൾ ഉള്ള നാണയങ്ങളാണ് ഈ അപൂര്‍വ്വ ശേഖരത്തിലെ മറ്റ് പ്രധാനികള്‍. 


നിരന്തരമായ പരിവർത്തനങ്ങളിലൂടെയാണ് നാം അടക്കം നമുക്ക് ചുറ്റുമുള്ള സകലതും ഇന്നീ കാണുന്ന അവസ്ഥയിലേക്ക് എത്തിയത്. ഇങ്ങനെ ഓരോ വസ്തുവിന്‍റെയും പരിവർത്തനം പരിശോധിച്ചാൽ അവയെല്ലാമായും ബന്ധപ്പെട്ട് ഒരു ചരിത്രം ഒളിഞ്ഞു കിടക്കുന്നത് കാണാം. അത്തരത്തിലൊരു വലിയ ചരിത്രം നമ്മുടെ സാമ്പത്തിക വിനിമയത്തിന്‍റെ അടിസ്ഥാനമായ കറൻസികളുമായി ബന്ധപ്പെട്ടും മറഞ്ഞിരിപ്പുണ്ട്. ആ ചരിത്രങ്ങൾ മുഴുവൻ തന്‍റെ കൈപ്പിടിയിലുള്ള സന്തോഷത്തിലാണ് ഇന്ത്യൻ കോയിൻ കളക്ടറായ സാഗർ ചൗധരി. 1997 മുതൽ അപൂർവ നാണയങ്ങളും കടലാസ് കറൻസികളും ശേഖരിക്കുന്ന ഇദ്ദേഹത്തിന്‍റെ ശേഖരത്തിൽ ഇപ്പോൾ 140 രാജ്യങ്ങളിൽ നിന്നുള്ള 11,500 കറൻസി നോട്ടുകളും ആയിരക്കണക്കിന് നാണയങ്ങളും ഉണ്ട്. ഇവയെല്ലാം വിവിധ കറൻസികളെ കുറിച്ചുള്ള ചരിത്രപരമായ ഉൾക്കാഴ്ച നൽകുന്ന പുരാവസ്തുക്കളായാണ് ഇദ്ദേഹം കണക്കാക്കുന്നത്.

ഇബേയില്‍ നിന്നും വാങ്ങിയ യുദ്ധ ടാങ്കില്‍ 21 കോടിയുടെ സ്വര്‍ണ്ണം; അബദ്ധം പറ്റിയെന്ന് ബ്രിട്ടീഷുകാരന്‍ !
 
കുച്ചമാൻ സിറ്റിയിൽ നിന്നുള്ള കളക്ടറായ സാഗർ ചൗധരി, അപൂർവ നാണയങ്ങളും നോട്ടുകളും ശേഖരിക്കുന്നതിലുള്ള തന്‍റെ താൽപ്പര്യം ആരംഭിച്ചു തുടങ്ങിയത് ഏഴാം ക്ലാസ് മുതലാണ്. ഇപ്പോൾ വർഷങ്ങളായി ഇന്ത്യയിൽ ഉപയോഗിച്ചുവന്നിരുന്ന വൈവിധ്യമാർന്ന കറൻസികളുടെ വലിയ ശേഖരവും അവയുമായി ബന്ധപ്പെട്ട ചരിത്ര സംഭവങ്ങളും അദ്ദേഹത്തിന്‍റെ കയ്യിൽ ഭദ്രം.

Latest Videos

പുതുവത്സര തലേന്ന് ഇന്ത്യക്കാർ ടിപ്പ് നൽകിയത് 97 ലക്ഷം രൂപ; സൊമാറ്റോ സി ഈ ഒ യുടെ വെളിപ്പെടുത്തൽ

ഇന്ത്യയുടെ വിഭജന കാലഘട്ടം ഉൾപ്പെടെ 1917 നും 1947 നും ഇടയിൽ പുറത്തിറക്കിയ നോട്ടുകളും നാണയങ്ങളും ഈ ശേഖരത്തിലുണ്ട്.  ഇന്ത്യൻ നാണയങ്ങളും ബ്രിട്ടീഷ് കൊളോണിയൽ കാലഘട്ടത്തിലെ കറൻസിയും വൈവിധ്യമാർന്ന ശേഖരത്തിൽ ഉൾപ്പെടുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ കൈമാറ്റം ചെയ്ത നോട്ടുകൾക്കൊപ്പം വിഭജന കാലത്ത് തന്നെ പ്രചരിപ്പിച്ച കറൻസിയും ചൗധരിയുടെ ശേഖരത്തിലുണ്ട്.  1 രൂപ മുതൽ 1,000 രൂപ വരെയുള്ള അപൂർവ നാണയങ്ങളുടെ ശേഖരം സാഗർ ചൗധരിക്ക് സ്വന്തം. ശേഖരത്തിൽ 50, 75, 100, 125, 150, 525 രൂപ എന്നിങ്ങനെയുള്ള അതുല്യ മൂല്യങ്ങളുള്ള നാണയങ്ങൾ ഉൾപ്പെടുന്നു. ശേഖരത്തിൽ ശ്രദ്ധേയമായത് അപൂർവമായ നാണയങ്ങളാണ്, ട്രിപ്പിൾ വൺ മുതൽ ട്രിപ്പിൾ 999 വരെയുള്ള നമ്പറുകൾ ഉള്ള നാണയങ്ങളാണ് ഈ അപൂര്‍വ്വ ശേഖരത്തിലെ മറ്റ് പ്രധാനികള്‍. 

തിയ്യ, നായര്‍ ജാതികള്‍ക്ക് വടക്ക് പടിഞ്ഞാറന്‍ ഇന്ത്യക്കാരുമായി ജനിതക ബന്ധമെന്ന് പഠനം !
 

click me!