വാടകയിനത്തില്‍ മാത്രം മാസം 9 ലക്ഷം രൂപ സമ്പാദിക്കുന്ന ഇന്ത്യന്‍ വംശജനായ കനേഡിയന്‍ ബിസിനസുകാരന്‍ !

By Web TeamFirst Published Dec 8, 2023, 3:59 PM IST
Highlights

ജോലിയില്‍ നിന്നുള്ള മാസ ശമ്പളത്തിന് പുറകെയാണ് കരുണിന് 9 ലക്ഷം രൂപ വാടക ഇനത്തിലൂടെ മാത്രം ലഭിക്കുന്നത്. 


ന്ത്യയില്‍ നിന്ന് വിദേശ രാജ്യങ്ങളിലേക്ക് വിദ്യാര്‍ത്ഥികളുടെയും മറ്റും ഒഴുക്കാണിപ്പോള്‍. വിദ്യാഭ്യാസത്തിനായി പോകുന്നവര്‍ പിന്നീട് ചെറിയ ജോലികള്‍ കണ്ടെത്തി സ്ഥിര താമസമാക്കുകയും പിന്നീട് പൗരത്വത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്നും ഇത് സംബന്ധിച്ച് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, സാമൂഹിക മാധ്യമങ്ങളില്‍ വൈറലായത് മറ്റൊരാളാണ്. ഇന്ത്യന്‍ വംശജനും കനേഡിയന്‍ വ്യവസായിയുമായ കരുൺ വിജ്. 33 കാരനായ ഇദ്ദേഹം ഒരു മാസം സമ്പാദിക്കുന്ന ലക്ഷങ്ങളാണ് അദ്ദേഹത്തെ സാമൂഹിക മാധ്യമങ്ങളില്‍ ഏറെ പ്രീയങ്കരനാക്കിയത്. 

കാനഡയിലെ ഭൂ ഉടമയായ ഇദ്ദേഹം, തന്‍റെ കൈവശമുള്ള ഭൂമിയും കെട്ടിടങ്ങളും വാടകയ്ക്ക് നല്‍കി പ്രതിമാസം സമ്പാദിക്കുന്നത് 9 ലക്ഷത്തിലധികം രൂപ. വിജില്‍ കാനഡയിലാണ് എഞ്ചിനീയറിംഗ് പഠിച്ചത്. പഠിക്കുന്ന കാലത്ത് വിജിലിന്‍റെ ശ്രദ്ധയില്‍പ്പെട്ട ഒരു കാര്യം വീട് വാടകയ്ക്ക് നല്‍കുന്നതിനെക്കാള്‍ ലാഭം മുറികള്‍ വാടകയ്ക്ക് നല്‍കുന്നതാണെന്നാണ്. കാരണം ഒരു വീടിന്‍റെ പല മുറികള്‍ പല വിദ്യാര്‍ത്ഥികള്‍ക്കായി വാടയ്ക്ക് നല്‍കുമ്പോള്‍, ഒരു വീട് മുഴുവനായും ഒരു കുടുംബത്തിന് മാത്രമായി വാടകയ്ക്ക് നല്‍കുന്നതിനെക്കാള്‍ തുക ലഭിക്കുന്നു. 

Latest Videos

95 രൂപയുടെ ഉത്പന്നത്തിന് 140 രൂപ; ഫ്ലിപ്കാര്‍ട്ടിനെതിരെയുള്ള നിയമ യുദ്ധം ജയിച്ച് യുവതി

തുടര്‍ന്ന് തന്‍റെ 26 മത്തെ വയസില്‍, 2016 ല്‍ വിജില്‍ കാനഡയിലെ ഒന്‍റാറിയോയില്‍ ആദ്യ വീടും സ്ഥലവും സ്വന്തമാക്കി. 3,23,904 ഡോളർ (2.7 കോടി രൂപ) വിലമതിക്കുന്ന വീടിന് അദ്ദേഹം 64,781 ഡോളർ (54 ലക്ഷം രൂപ) 20 ശതമാനം ഡൗൺ പേയ്‌മെന്‍റ് നല്‍കിയാണ് വാങ്ങിയത്. തുടര്‍ന്ന് ആ വീട്ടിലെ മുറികള്‍ ഏഴ് കോളേജ് വിദ്യാർത്ഥികൾക്കായി വാടകയ്ക്ക് നൽകി. ഇതിനിടെ ബിരുദ പഠനം പൂര്‍ത്തിയക്കിയ വിജില്‍ ആപ്ലിക്കേഷന്‍ എഞ്ചിനീയറായി ജോലിക്ക് കയറി. ഇന്ന് അമേരിക്കയിലെ ഒരു കമ്പനിയില്‍ സെയില്‍സ് മാനേജരാണ് കരുണ്‍ വിജി. ശമ്പളത്തില്‍ നിന്നുള്ള വരുമാനത്തിന് പുറമേ വാടകയിനത്തിലെ വരുമാനം കൂടി ലഭിച്ചപ്പോള്‍ വിജില്‍ കാനഡയില്‍ കൂടുതല്‍ സ്ഥലങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചു. 

കേരളത്തിന് ചോളം വില്‍ക്കേണ്ടെന്ന് കര്‍ണ്ണാടക; തകര്‍ന്നടിയുമോ കേരളത്തിന്‍റെ ക്ഷീരമേഖല ?

'ആദ്യം സ്ഥലം വാങ്ങിയപ്പോള്‍ ഒരു ഭൂ ഉടമയാകാന്‍ എന്ത് ചെയ്യണമെന്നതില്‍ തനിക്ക് ഒരു അറിവുമില്ലായിരുന്നു. എന്നാല്‍ ഇതാണ് തന്‍റെ ബിസിനസ് എന്ന് മനസ് പറഞ്ഞു കൊണ്ടിരുന്നു.' എന്നാണ് ഇത് സംബന്ധിച്ച് വിജില്‍ പറയുന്നത്.  ഇന്ന് തന്‍റെ പ്രോപ്പര്‍ട്ടികള്‍ ഒന്നും വില്‍ക്കാന്‍ തനിക്ക് താത്പര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 2016 ല്‍ നിന്ന് 2023 ലെത്തുമ്പോള്‍ കരുണ്‍ വിജിന് കാനഡയിൽ 28 മുറികളുള്ള നാല് വസ്തുക്കളുണ്ട്. വാടക ഇനത്തിലൂടെ മാത്രം പ്രതിമാസം 9 ലക്ഷത്തിലധികം രൂപ കരുണ്‍  സമ്പാദിക്കുന്നുണ്ടെന്ന് സിഎൻബിസി മേക്ക് ഇറ്റ് റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 2.3 മില്യൺ ഡോളറാണ് (ഏകദേശം 19 കോടി രൂപ) അദ്ദേഹത്തിന്‍റെ ഇപ്പോഴത്തെ സ്വത്തുക്കളുടെ ആകെ മൂല്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

കിന്‍റര്‍ഗാര്‍ട്ടണ്‍ ഫീസ് ഒന്നരലക്ഷം; 'രക്ഷിതാക്കള്‍ക്കുള്ള ഓറിയന്‍റേഷന്‍ ഫീസ്' വേറെ; വൈറലായി ഒരു കുറിപ്പ് !

click me!