കഴിക്കുന്നതിനിടെ എന്തോ തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെയാണ് മൂക്കുത്തി ജെറമിയുടെ ശ്രദ്ധയിൽപ്പെടുന്നത്. കുത്തിക്കയറുന്നത് പോലയുള്ള ഒരു വസ്തു തൊണ്ടയിൽ തടഞ്ഞ് നിന്നത് ഏറെ കഷ്ടപ്പെട്ടാണ് 33കാരൻ പുറത്തെടുത്തത്.
വിർജീനിയ: പുറത്ത് നിന്നും വാങ്ങിയ ഭക്ഷണത്തിൽ നിന്ന് 33 കാരന് ലഭിച്ചത് മൂക്കുത്തിയുടെ ഭാഗം. അമേരിക്കയിലെ വിർജീനിയയിലെ സഫോൾക്കിൽ ജൂലൈ അവസാന വാരത്തിലാണ് സംഭവം. സഫോൾക്ക് സ്വദേശിയായ ജെറമി ജൂലൈ 24നാണ് പ്രമുഖ ഭക്ഷണ ശൃംഖലയായ ടാകോ ബെല്ലിൽ നിന്ന് വാങ്ങിയ സ്റ്റീക്ക് ചീസി സ്ട്രീറ്റ് ചാലുപാസിൽ നിന്നാണ് മൂക്കുത്തിയുടെ ഭാഗം കണ്ടെത്തിയത്.
കഴിക്കുന്നതിനിടെ എന്തോ തൊണ്ടയിൽ കുടുങ്ങിയതിന് പിന്നാലെയാണ് മൂക്കുത്തി ജെറമിയുടെ ശ്രദ്ധയിൽപ്പെടുന്നത്. കുത്തിക്കയറുന്നത് പോലയുള്ള ഒരു വസ്തു തൊണ്ടയിൽ തടഞ്ഞ് നിന്നത് ഏറെ കഷ്ടപ്പെട്ടാണ് 33കാരൻ പുറത്തെടുത്തത്. കടിയേറ്റതിനാൽ ചെറിയ രീതിയിൽ വളവ് സംഭവിച്ച മൂക്കുത്തിയുടെ ചിത്രം യുവാവ് സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുകയായിരുന്നു. തൊണ്ടയിൽ വേദനയുണ്ടെന്ന് വിശദമാക്കിയുള്ള യുവാവിന്റെ സമൂഹമാധ്യമങ്ങളിലെ കുറിപ്പിന് ഭക്ഷണ ശൃംഖല പ്രതികരിച്ചിട്ടുണ്ട്. സംഭവത്തിന് പിന്നാലെ രണ്ട് ദിവസം താൻ അസുഖ ബാധിതനായിരുന്നുവെന്നാണ് യുവാവ് സമൂഹമാധ്യമങ്ങളിൽ വിശദമാക്കിയത്.
undefined
തുടക്കത്തിൽ മുളകിന്റെ തണ്ടാണെന്നാണ് തോന്നിയതെന്നും പരിശോധിച്ചപ്പോഴാണ് മൂക്കുത്തിയുടെ കല്ല് കണ്ടെത്തിയതെന്നും 33കാരൻ വിശദമാക്കുന്നത്. സംഭവിച്ചതിൽ ക്ഷമിക്കണമെന്നും സംഭവം അന്വേഷിക്കുകയാണെന്നും ഉപഭോക്താവിനുണ്ടായ ക്ലേശം പരിഹരിക്കാനുള്ള ശ്രമങ്ങളിലാണെന്നുമാണ് ടാകോ ബെൽ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. റെഡ്ഡിറ്റിലെ യുവാവിന്റെ കുറിപ്പിന് വലിയ രീതിയിലുള്ള പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം