'ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയായ ഐഐടി-ജെഇഇ തയ്യാറെടുപ്പിനായി 17 കാരനായ വിദ്യാർത്ഥി ഷെഡ്യൂൾ ചെയ്യുന്നു.' എന്ന കുറിപ്പോടെ പങ്കുവച്ച ടൈം ടേബിളില്‍ രാത്രി 12 മണി മുതല്‍ 4.30 വരെ മാത്രമാണ് ഉറങ്ങാനായി മാറ്റിവച്ചിട്ടുള്ളത്.
രാജ്യത്തെ ഏറ്റവും ഉയര്‍ന്ന കരിയര്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കാത്തവരായി ആരാണ് ഉള്ളത്. എന്നാല്‍ അതിന്‍റെ പുറകിലുള്ള കഠിനാധ്വാനത്തെ കാണാതെ പോകരുത്. കഴിഞ്ഞ ദിവസം എക്സ് സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കപ്പെട്ട ഒരു വിദ്യാര്‍ത്ഥിയുടെ ടൈം ഷെഡ്യൂള്‍ വളരെ പെട്ടെന്ന് തന്നെ വൈറലായി. പഠനം കഴിഞ്ഞ് ആ വിദ്യാര്‍ത്ഥി തന്‍റെ ഉറക്കത്തിനായി ഒരു ദിവസം മാറ്റിവയ്ക്കുന്നത് വെറും നാലര മണിക്കൂറാണെന്ന് അറിഞ്ഞപ്പോള്‍ സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ ആശ്ചര്യപ്പെട്ടു.
ഇന്ത്യയിൽ, യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി - ജോയിന്‍റ് എൻട്രൻസ് എക്സാം (IIT - JEE) തുടങ്ങിയ പരീക്ഷകളിൽ വിജയിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഉയർന്ന ശമ്പളമുള്ള ജോലികൾ മാത്രമല്ല, അത് അവരുടെ അക്കാദമിക് മിഴിവ് തെളിയിക്കാനുള്ള അവസരം കൂടി നല്‍കുന്നു. എന്നാല്‍ ഏറെ മത്സരാര്‍ത്ഥികളുള്ള ഇത്തരം മത്സര പരീക്ഷകള്‍ ഉയര്‍ന്ന മാര്‍ക്കില്‍ വിജയിക്കാന്‍ കഠിനാധ്വാനം ചെയ്യേണ്ടതുണ്ട്. പണ്ട് വെള്ളത്തില്‍ കാലിറക്കി വച്ചും കട്ടന്‍ ചായ കുടിച്ചും രാത്രി ഉറക്കമിളച്ച് എസ്എസ്എല്‍സി പരീക്ഷക്ക് പഠിച്ച പഠനം മതിയാവില്ലെന്ന് തന്നെ.
ജോയിന്‍റ് എൻട്രൻസ് പരീക്ഷയ്ക്ക് (ജെഇഇ) തയ്യാറെടുപ്പിനായുള്ള സുഹൃത്തിന്‍റെ ടൈം മാനേജ്മെന്‍റിനെ കുറിച്ചുള്ള കുറിപ്പാണ് എക്സില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടത്. Mr. Rc എന്ന എക്സ് ഉപയോക്താവിന്‍റെ കുറിപ്പ് നിരവധി പേര്‍ പങ്കുവച്ചു. ഇന്ത്യന്‍ ടെക് ആന്‍റ് ഇഫ്രാ ഗ്രൂപ്പും ഈ കുറിപ്പ് പങ്കിട്ടു. ദശലക്ഷക്കണക്കിന് ആളുകളാണ് ഈ വൈറല്‍ ടൈംടേബിള്‍ കണ്ടത്. 'ഇന്ത്യയിലെ ഏറ്റവും കഠിനമായ പരീക്ഷയായ ഐഐടി-ജെഇഇ തയ്യാറെടുപ്പിനായി 17 കാരനായ വിദ്യാർത്ഥി ഷെഡ്യൂൾ ചെയ്യുന്നു.' എന്ന കുറിപ്പോടെ പങ്കുവച്ച ടൈം ടേബിളില്‍ രാത്രി 12 മണി മുതല്‍ 4.30 വരെ മാത്രമാണ് ഉറങ്ങാനായി മാറ്റിവച്ചിട്ടുള്ളത്. 4.30 മുതല്‍ തലേന്നത്തെ പാഠങ്ങള്‍ വീണ്ടും റിവൈസ് ചെയ്യുന്നതില്‍ തുടങ്ങുന്ന ടൈംടേബിള്‍ രാത്രി 11.45 വരെ നീളുന്നു. ഇതിനിടെ ഓരോ മണിക്കൂറിലും എന്താണ് ചെയ്യേണ്ടതെന്ന് വിശദീകരിക്കുന്നു.
🚨 A 17-year-old student schedules for India's toughest exam, IIT-JEE preparation. (📸-) pic.twitter.com/DG2vbTWR27
— Indian Tech & Infra (@IndianTechGuide)കുളിക്കാനും മറ്റ് പ്രഭാതകൃത്യങ്ങള്‍ക്കും അരമണിക്കൂര്‍ ഉച്ഛ ഭക്ഷണത്തിന് ഇരുപത് മിനിറ്റ്. അരമണിക്കൂര്‍ രാത്രി ഭക്ഷണത്തിനും മാറ്റിവച്ചിരിക്കുന്നു. രാവിലെ 15 മിനിറ്റും ഉച്ചയ്ക്ക് അരമണിക്കൂറും മാത്രമാണ് ഇടവേളയായി ഉള്ളത്. ഒരു ദിവസത്തിലെ 24 മണിക്കൂറിനെ കൃത്യമായി ഓരോ കാര്യത്തിനായും വിഭജിക്കുന്ന ടൈം ടേബിള്‍ നിരവധി പേരെ സ്വാധീനിച്ചു. ടൈം ടേബിളിനൊപ്പം , 'ഇനി ഒരിക്കലും നിങ്ങൾക്ക് ഈ ദിവസം ഉണ്ടാകില്ല. അതിനാൽ ഇത് കണക്കാക്കുക. ' എന്ന് കുറിച്ചു. 'കുട്ടിക്കാല ഓര്‍മ്മകള്‍, എപ്പോള്‍ ഞാന്‍ സീരിയസ് ആകുന്നോ അപ്പോഴൊക്കെ ഞാനും ഇതുപോലൊരെണ്ണം ഉണ്ടാക്കിയിരുന്നു. പിന്നെ പതിവ് പോലെ അത് മറക്കും.' ഒരു കാഴ്ചക്കാരനെഴുതി. 'എല്ലാ ജെഇഇ വിദ്യാര്‍ത്ഥികളും ഇത്തരമൊരു ടൈംടേബിള്‍ ഉണ്ടാക്കുന്നു അവനും അത് പിന്തുടരുന്നു.' മറ്റൊരു കാഴ്ചക്കാരനെഴുതി.