കുട്ടികള്‍ ഹോട്ടലില്‍ വച്ച് കരഞ്ഞാല്‍ ഭക്ഷണ ബില്ല് കൂടും; മോശം 'പാരന്‍റിംഗ് ഫീസ്' എന്ന് !

By Web Team  |  First Published Oct 26, 2023, 3:57 PM IST


'ബഹുമാനമില്ലെങ്കില്‍, സേവനമില്ല' എന്ന നയം പിന്തുടരുന്നതിനാൽ, റെസ്റ്റോറന്‍റിലെ സ്റ്റാഫിനോടും സ്വത്തുക്കളോടും 'ബഹുമാനമുള്ളവരായിരിക്കാൻ' ഉപഭോക്താക്കൾക്ക് മെനു മുന്നറിയിപ്പ് നല്‍കുന്നു.
 



കുട്ടികള്‍ പ്രത്യേകിച്ച് ചെറിയ കുട്ടികള്‍ വീട്ടിലായാലും പുറത്തായാലും വാശി പിടിച്ച് കരയുന്നത് സാധാരണമാണ്. അത് പോലെ തന്നെ അവരുടെ പെരുമാറ്റം മുതിര്‍ന്നവരെ പോലെയല്ല. ചുറ്റുമുള്ളവര്‍ തങ്ങളെ കുറിച്ച് എന്ത് കരുതുമെന്ന ചിന്ത കുട്ടികള്‍ക്കുണ്ടാകില്ല. അത്തരം കാര്യങ്ങളില്‍ അവര്‍ തീര്‍ത്തും അജ്ഞരായിരിക്കും. എന്നാല്‍, ഇത്തരത്തില്‍ പെരുമാറുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് മോശം 'പാരന്‍റിംഗ് ഫീസ്' ഈടാക്കിയിരിക്കുകയാണ് യുഎസിലെ ഒരു റസ്റ്റോറന്‍റ്.  ഭക്ഷണ സമയത്ത് കുട്ടികള്‍ ബഹളം വയ്ക്കുകയോ റെസ്റ്റോറന്‍റിലെ സാധനങ്ങള്‍ വലിച്ചെറിയുകയോ പൊട്ടിക്കുകയോ ചെയ്താല്‍ ഉപഭോക്താക്കളുടെ ബില്ലില്‍ പ്രത്യേകമായി 'മുതിർന്നവർക്കുള്ള സർചാർജ്' ഏര്‍പ്പെടുത്തി. തീര്‍ന്നില്ല. വേറെയുമുണ്ട് ചാര്‍ജ്ജുകള്‍. 

തോക്ക് ചൂണ്ടി ഫാർമസിയില്‍ നിന്നും വയാഗ്ര കവർന്ന യുവാവ് പിടിയിൽ

Latest Videos

അറ്റ്ലാന്‍റയിലെ ബ്ലൂ റിഡ്ജ് മൗണ്ടൻസ് ഏരിയയിലെ ടോക്കോ റിവർസൈഡ് റെസ്റ്റോറന്‍റാണ് ഇത്തരത്തില്‍ ഒരു ചാര്‍ജ്ജ് ഏര്‍പ്പെടുത്തിയത്. റെഡ്ഡില്‍ പങ്കുവയ്ക്കപ്പെട്ട റെസ്റ്റോറന്‍റിന്‍റെ മെനുവിലാണ് ഇത്തരം മുതിർന്നവർക്കുള്ള നിർബന്ധിത സർചാർജ്ജിനെ കുറിച്ച് പറയുന്നത്. ഇതിന് പിന്നാലെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തെത്തിയത്. 'ബഹുമാനമില്ലെങ്കില്‍, സേവനമില്ല' എന്ന നയം പിന്തുടരുന്നതിനാൽ, റെസ്റ്റോറന്‍റിലെ സ്റ്റാഫിനോടും സ്വത്തുക്കളോടും  'ബഹുമാനമുള്ളവരായിരിക്കാൻ' ഉപഭോക്താക്കൾക്ക് മെനു മുന്നറിയിപ്പ് നല്‍കുന്നു. 

നായ്ക്കള്‍ക്കും അവരുടെ യജമാനന്മാര്‍ക്കുമായി ഒരു ചിത്രപ്രദര്‍ശനം !

6- പേരുള്‍പ്പെടുന്നതിനേക്കാൾ വലിയ പാർട്ടികൾ, ജന്മദിനം ആഘോഷിക്കുന്ന ആളുകൾ, അല്ലെങ്കിൽ ബിൽ വിഭജിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾ എന്നിവരുടെ ബില്ലുകളില്‍ അധികമായി 20% ഗ്രാറ്റുവിറ്റി ചേർക്കപ്പെടുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ഒപ്പം കാർഡ് വഴി പണമടയ്ക്കുന്ന ഡൈനർമാർ മെനുവിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന വിലയേക്കാൾ 3.5% കൂടുതൽ തുക നൽകണം. ഏറ്റവും ഒടുവിലായി, ടോക്കോ റിവർസൈഡ് റെസ്റ്റോറന്‍റിൽ ഭക്ഷണം പങ്കിടുന്നതിനും $3 (249 രൂപ) അധിക ചിലവ് വരും. മെനുവിന്‍റെ ചിത്രം സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച ഉപയോക്താവ് ഇങ്ങനെ കുറിച്ചു, "മോശമായ രക്ഷാകർതൃത്വത്തിന് ഈ റെസ്റ്റോറന്‍റ് നിങ്ങളിൽ നിന്ന് അധിക നിരക്ക് ഈടാക്കുന്നു." 

'പ്രേത ഗ്രാമം' ഇന്ന് ടൂറിസ്റ്റുകളുടെ ഇഷ്ട സ്ഥലം; അതിമനോഹരമായ വീഡിയോ വൈറല്‍ !

റെസ്റ്റോറന്‍റിന്‍റെ നിരക്കുകള്‍ പങ്കുവച്ചതിന് പിന്നാലെ "ആരും അത് നൽകുന്നില്ല" എന്നായിരുന്നു ചിലര്‍ കുറിച്ചത്. ചിലര്‍ക്ക് ജന്മദിനാഘോഷങ്ങള്‍ക്ക് റസ്റ്റോറന്‍റ് ഉപഭോക്താക്കളിൽ നിന്ന് എങ്ങനെ കൂടുതൽ നിരക്ക് ഈടാക്കുമെന്ന്  മനസ്സിലായില്ലെന്ന് എഴുതി. മറ്റൊരാള്‍ എഴുതിയത്, ' ചീത്ത വ്യാപാരത്തിന്‍റെ ദുർഗന്ധമുണ്ട്.' എന്നായിരുന്നു. 'അവരുടെ ഔദാര്യത്തിലാണോ അവിടെ ആളുകള്‍ ഭക്ഷണം കഴിക്കാന്‍ കയറുന്നത്' എന്നായിരുന്നു മറ്റൊരു ഉപഭോക്താവ് എഴുതിയത്.  'ഞാൻ എന്‍റെ ഉപഭോക്താക്കളെ വെറുക്കുന്നു എന്ന് തുറന്ന് പറയാതെ അവർ 'ഞാൻ എന്‍റെ ഉപഭോക്താക്കളെ വെറുക്കുന്നു' എന്ന് പറയുന്നു.' എന്നായിരുന്നു മറ്റൊരു കമന്‍റ്. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

click me!