ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ, പണത്തിനായി ആറ് പേരെ വിവാഹം കഴിച്ചെന്ന് ഭര്‍ത്താവ്; കേസ്

By Web Team  |  First Published Nov 24, 2023, 9:55 AM IST

 ഗര്‍ഭച്ഛിദ്രം നടത്തി വെറും രണ്ട് മാസത്തിന് ശേഷം ഭാര്യ വിവാഹ മോചനത്തിന് അപേക്ഷ നല്‍കിയതാണ് ഭര്‍ത്താവിനെ പ്രകോപിപ്പിച്ചത്. 


ര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ പണത്തിനായി ആറ് പുരുഷന്മാരെ വിവാഹം കഴിച്ചെന്നും അതിനാല്‍ തനിക്ക് 'വധു വില' (bride price) ആയ 26,000 ഡോളര്‍, അതായത് 21,65,930 രൂപ തിരിച്ച് തരണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കേസ് കൊടുത്തു. മധ്യ ചൈനയിലെ ഹെനാൻ പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷുവാങ് എന്ന് വിളിപ്പേരിലുള്ള യുവതിക്കെതിരെ ഭര്‍ത്താവാണ് കേസ് നല്‍കിയത്. 

മാർച്ചിൽ ഒരു മാച്ച് മേക്കർ സൈറ്റ് വഴി, ബ്ലൈന്‍ഡ് ഡേറ്റിംഗിലൂടെയാണ് സിയാവോയ എന്നയാളുമായി ഷുവാങ് സൗഹൃദത്തിലാകുന്നതും തുടര്‍ന്ന് ഇരുവരും വിവാഹിതരാവുകയും ചെയ്തത്. എന്നാല്‍ ജൂലൈയില്‍ ഷുവാങ് താന്‍ ഗര്‍ഭിണിയാണെന്നും ഡോക്ടര്‍ ഗര്‍ഭപിണ്ഡത്തിന് അപാകതയുണ്ടെന്നും അതിനാല്‍ ഗര്‍ഭച്ഛിദ്രം നടത്തണമെന്ന് പറഞ്ഞതായും സിയാവോയയോട് പറഞ്ഞു. ഷുവാങിന്‍റെ ആവശ്യം സിയാവോയ അംഗീകരിച്ചു. തുടര്‍ന്ന് ഷുവാങ് ഗര്‍ഭച്ഛിദ്രം നടത്തി. എന്നാല്‍, ഗര്‍ഭച്ഛിദ്രത്തിന് രണ്ട് മാസങ്ങള്‍ക്ക് ശേഷം ഷുവാങ് വിവാഹ മോചനത്തിന് അപേക്ഷ നല്‍കി. ഇതോടെ വധു വിലയായി നല്‍കിയ പണം തിരിച്ച് നല്‍കണമെന്ന് സിയാവോയും ആവശ്യപ്പെട്ടു. പിന്നാലെ കേസ് കോടതിയിലെത്തി. 

Latest Videos

'അഭ്യാസി തന്നെ'; എട്ട് നില കെട്ടിടത്തില്‍ നിന്നു അനായാസം ഇറങ്ങുന്നയാളുടെ വീഡിയോ വൈറല്‍ !

ചൈനയിലെ ചില പ്രദേശങ്ങളില്‍ വിവാഹിതരാകുന്ന പുരുഷന്‍, വധുവിന്‍റെ വീട്ടുകാര്‍ക്ക് വിവാഹ നിശ്ചയ വ്യവസ്ഥയായി ഭാവി ഭാര്യയുടെ കുടുംബത്തിന് പണം നൽകുന്ന പതിവുണ്ട്. ഇത് വധു വില എന്നറിയപ്പെടുന്നു. 21,65,930 രൂപയാണ് സിയാവോയ, ഷുവാങിന്‍റെ വീട്ടുകാര്‍ക്ക് വധു വിലയായി നല്‍കിയത്. പണം തിരികെ ആവശ്യപ്പെട്ട് സിയാവോയ നല്‍കിയ കേസ് രണ്ട് കീഴ്ക്കോടതികള്‍ തള്ളി. ഇതോടെ ഇയാള്‍ മേല്‍ക്കോടതിയില്‍ അപേക്ഷ നല്‍കി. മേല്‍ക്കോടതിയില്‍ നല്‍കിയ കേസില്‍, സമാനമായ രീതിയില്‍ പണം തട്ടാനായി ഷുവാങ് ആറ് പുരുഷന്മാരെ വിവാഹം കഴിച്ചിട്ടുണ്ടെന്ന് ആരോപിച്ചു. 

വീട് വൃത്തിയാക്കാതിരിക്കുക, പത്രം കഴുകാതെ വയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തി ചൈന !

വിവാഹം കഴിഞ്ഞ് പണം ലഭിച്ച ശേഷം താന്‍ ഗര്‍ഭിണിയാണെന്നും ഗര്‍ഭച്ഛിദ്രം നടത്തണമെന്നും പറയും. തുടര്‍ന്ന് പെട്ടെന്ന് തന്നെ വിവാഹമോചനവും നേടുന്നതാണ് ഷുവാങിന്‍റെ തട്ടിപ്പെന്ന് സിയാവോയ ആരോപിച്ചു. വിവാഹത്തെ പണം തട്ടാനുള്ള ഉപാധിയായി അവള്‍ ഉപയോഗിച്ചെന്നും അയാള്‍ ആരോപിച്ചു. തെളിവിനായി സിയാവോയ ഒരാളെ കോടതിയില്‍ ഹാജരാക്കി. ഇയാള്‍, ഷുവാങ് തന്‍റെ മകനെ വിവാഹം ചെയ്തെന്നും മാസങ്ങള്‍ക്കുള്ളില്‍ വിവാഹ മോചനം നേടിയെന്നും എന്നാല്‍ വധു വില തിരികെ നല്‍കിയില്ലെന്നും കോടതിയെ അറിയിച്ചു. സിയാവോയുടെ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയ കോടതി, ഗര്‍ഭച്ഛിദ്രത്തിന് വിധേയയായതിനാല്‍ മുഴുവന്‍ പണവും തിരികെ നല്‍കാന്‍ കോടതി ഉത്തരവിട്ടില്ലെങ്കിലും 14,000 ഡോളര്‍, അതായത് 11,66,830 രൂപ സിയാവോയ്ക്ക് തിരികെ കൊടുക്കാന്‍ കോടതി ഷുവാങിനോട് കോടതി ആവശ്യപ്പെട്ടു. 

മുന്‍ താന്ത്രിക് സെക്സ് പരിശീലകന്‍, സാമ്പത്തിക വിദഗ്ധന്‍; അര്‍ജന്‍റീനയുടെ പുതിയ പ്രസിഡന്‍റ് ഹാവിയർ മിലേ ആരാണ്?


 

click me!