കുറഞ്ഞ ഓക്സിജനിലും ജീവിക്കാനുള്ള കഴിവ്, മനുഷ്യൻ പരിണമിക്കുന്നു, പഠനം ടിബറ്റൻ പീഠഭൂമിയിലെ മനുഷ്യരിൽ

By Web TeamFirst Published Oct 24, 2024, 10:54 AM IST
Highlights

ഓക്സിജൻ കുറയുമ്പോൾ മനുഷ്യരിലുണ്ടാകുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥ ഇവിടെയുള്ള മനുഷ്യർക്ക് ഉണ്ടാകുന്നില്ലത്രെ. ടിബറ്റൻ പീഠഭൂമിയിൽ ഓക്സിജന്റെ അളവ് വളരെ കുറവാണ്. ഇവിടെയുള്ളവർ ആ സാഹചര്യത്തിൽ കഴിയാൻ സാധിക്കുന്ന തരത്തിലേക്ക് പരിണമിച്ച് കഴിഞ്ഞു.

മനുഷ്യർ ഇന്നും പരിണാമത്തിന് വിധേയരാകുന്നുണ്ടോ? പലരും ചോദിക്കാറുള്ള സംശയമാണത്. ഉണ്ട് എന്നാണ് ഉത്തരം. നമ്മുടെ കൺമുന്നിൽ തന്നെ മനുഷ്യർ പരിണാമത്തിന് വിധേയമാകുന്നുണ്ട് എന്ന സുപ്രധാന വെളിപ്പെടുത്തലാണ് ഒരു പഠനത്തെ തുടർന്നുണ്ടായിരിക്കുന്നത്. കെയ്‌സ് വെസ്റ്റേൺ റിസർവ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ എമെരിറ്റ സിന്തിയ ബീലാണ് പഠനം നടത്തിയത്.

ടിബറ്റൻ പീഠഭൂമിയിൽ താമസിക്കുന്ന മനുഷ്യരെ കുറിച്ചുള്ളതാണ് പഠനം. വളരെ കുറഞ്ഞ ഓക്സിജനിൽ പോലും ജീവിക്കാൻ സാധിക്കുന്ന തരത്തിലേക്ക് ഇവിടെ വസിക്കുന്ന ആളുകൾ പരിണമിച്ചു കഴിഞ്ഞു എന്നും പഠനം പറയുന്നു. ടിബറ്റിലെ കാലാവസ്ഥയ്ക്ക് അനുസൃതമായിട്ടാണ് ഈ പരിണാമം. 10,000 വർഷത്തിലേറെയായി ഈ പ്രദേശത്ത് സ്ഥിരതാമസമാക്കിയ മനുഷ്യരെ കേന്ദ്രീകരിച്ചായിരുന്നു പഠനം. ഇവരുടെ ശരീരം ടിബറ്റൻ പീഠഭൂമിയിലെ കാലാവസ്ഥയ്ക്കും സാഹചര്യങ്ങൾക്കും അനുസരിച്ച് മാറിയിരിക്കുന്നു എന്നാണ് പഠനം പറയുന്നത്. 

Latest Videos

ഓക്സിജൻ കുറയുമ്പോൾ മനുഷ്യരിലുണ്ടാകുന്ന ഹൈപ്പോക്സിയ എന്ന അവസ്ഥ ഇവിടെയുള്ള മനുഷ്യർക്ക് ഉണ്ടാകുന്നില്ലത്രെ. ടിബറ്റൻ പീഠഭൂമിയിൽ ഓക്സിജന്റെ അളവ് വളരെ കുറവാണ്. ഇവിടെയുള്ളവർ ആ സാഹചര്യത്തിൽ കഴിയാൻ സാധിക്കുന്ന തരത്തിലേക്ക് പരിണമിച്ച് കഴിഞ്ഞു. ഓക്സിജൻ കുറവേ ലഭിക്കുന്നുള്ളൂവെങ്കിലും അതിനെ പരമാവധി പ്രയോജനപ്പെടുത്താൻ സാധിക്കുന്ന രീതിയിലേക്ക് ഇവിടെയുള്ളവരുടെ ശരീരം മാറിയിട്ടുണ്ട്. 

സ്ത്രീകളിലാണ് ഈ പരിണാമം കൂടുതലായും കാണാനാവുന്നത്. ഇവിടുത്തെ വെല്ലുവിളി നിറഞ്ഞ സാഹചര്യത്തെ അതിജീവിക്കാനുള്ള കഴിവും ടിബറ്റിലെ സ്ത്രീകൾക്കാണ് കൂടുതലെന്നും പഠനം പറയുന്നു. ടിബറ്റൻ സ്ത്രീകളുടെ പ്രത്യുത്പാദനശേഷിയുമായി ബന്ധപ്പെട്ട പരാമർശവും പഠനത്തിലുണ്ട്. 

ഉയർന്ന പ്രദേശത്ത് കഴിയുന്ന മറ്റ് കുടിയേറ്റക്കാരുമായി താരതമ്യപ്പെടുത്തുമ്പോൾ, ടിബറ്റൻ സ്ത്രീകൾക്ക് ഹീമോഗ്ലോബിൻ സാന്ദ്രത കുറവാണ് എന്നും ഉയർന്ന ഓക്സിജൻ സാച്ചുറേഷനാണെന്നും പറയുന്നു. അതുപോലെ നീണ്ടുനിൽക്കുന്ന പ്രത്യുത്പാദനശേഷിയാണെന്നും കൂടുതൽ കുട്ടികൾക്ക് ജന്മം നൽകാൻ സാധിക്കുമെന്നും പഠനത്തിൽ പറയുന്നു. 

രക്തബന്ധത്തിനുമപ്പുറം ഈ സ്നേഹബന്ധം, രോ​ഗിയായ വൃദ്ധയുടെ മരിച്ചുപോയ മകനായി മാറിയ പൊലീസുകാരൻ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!