'ഉയർന്ന വാടക, ചാടിയ വയറ്, നല്ല സുഹൃത്തുക്കളുമില്ല'; ബെംഗളൂരു ടെക്കികൾ ഏകാന്തതയിലാണെന്ന കുറിപ്പ് വൈറല്‍

By Web Team  |  First Published Jul 24, 2024, 11:39 PM IST

ഒറ്റപ്പെടൽ, അസന്തുലിതമായ ജോലി,-ജീവിത ഷെഡ്യൂൾ, മാനസികവും ശാരീരികവുമായി നേരിടുന്ന  പ്രത്യാഘാതങ്ങൾ അങ്ങനെ തൊഴിലിടത്തിലെ അസ്വസ്ഥ അനുഭവങ്ങള്‍ ജീവിത്തിലുണ്ടാക്കിയ നിരശയായിരുന്നു കുറിപ്പില്‍. 



ബെംഗളൂരു ടെക്കികള്‍ കടുത്ത ഏകാന്തതയിലാണെന്ന കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായി മാറുകയാണ്. ബിഐടിഎസ് പിലാനിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ എക്സ് സമൂഹ മാധ്യമ കൂട്ടായ്മയില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചാ വിഷയം. ബെംഗളൂരുവില്‍ തൊഴില്‍ തേടിയെത്തിയ പുതിയ തലമുറ, പ്രത്യേകിച്ചും ഐടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ നേരിടുന്ന ബദ്ധിമുട്ടുകളെ കുറിച്ചുള്ള ചര്‍ച്ചയായി അത് മാറി. ഒറ്റപ്പെടൽ, അസന്തുലിതമായ ജോലി,-ജീവിത ഷെഡ്യൂൾ, മാനസികവും ശാരീരികവുമായി നേരിടുന്ന  പ്രത്യാഘാതങ്ങൾ തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹർഷ് തന്‍റെ എക്സ് ഹാന്‍റിലില്‍ എഴുതിയ കുറിപ്പില്‍ സൂചിപ്പിച്ചു.

"ബെംഗ്ലൂരിലെ ഭൂരിഭാഗം ടെക്കികളും വളരെ ഏകാന്തതയിലാണ്. കുടുംബത്തിൽ നിന്ന് അകന്ന്, യഥാർത്ഥ സുഹൃത്തുക്കളില്ല, ട്രാഫിക്കിൽ കുടുങ്ങിക്കിടക്കുന്നു, ഉയർന്ന വാടക, കുട്ടികൾക്ക് നല്ല മൂല്യങ്ങൾ ലഭിക്കുന്നില്ല, സമപ്രായക്കാർ സ്റ്റാറ്റസ് ഗെയിമുകളിൽ, ടെക്ക് മീറ്റ്-അപ്പുകൾ, കാപ്പിയും മദ്യവും ഉപയോഗിച്ച് ശരീരം തളർത്തുന്നു, മുടികൊഴിച്ചില്‍, വീര്‍ക്കുന്ന വയർ, ഉയർന്ന നികുതി...," ഇങ്ങനെ ഓരോ ദിവസവും നേരിടുന്ന,  ജീവിതത്തെ നേരിട്ട് ബാധിക്കുന്ന പ്രശ്നങ്ങള്‍ അദ്ദേഹം കുറിച്ചു. 'ഇതുമായി നിരവധി ആളുകൾ ബന്ധപ്പെടുന്നത് എന്നെ കൂടുതൽ ഭയപ്പെടുത്തുന്നു. ഇത് നിങ്ങളുടെ വേക്ക് അപ്പ് കോളായി പരിഗണിക്കൂ, ചില നടപടികളെടുക്കൂ സുഹൃത്തുക്കളെ. 1,000 ജിറകൾ നിശ്ചയിച്ചു, പക്ഷേ നിങ്ങളുടെ ആരോഗ്യവും കുടുംബവും തകർന്നോ?"  ഹർഷില്‍ എഴുതി.

Latest Videos

undefined

ഓടുന്ന കാറിന്‍റെ ബോണറ്റില്‍ 'സ്പൈഡർമാൻ', ഓടിച്ച് പിടിച്ച് പോലീസ്; വീഡിയോ വൈറൽ

Give 30 mins to yourself DAILY & do some Yoga, Meditation 🧘‍♂️.

Note: Real Yoga, not twisting & turning the body only.

— 🇮🇳 (@hitlersourabh)

എന്താണ് ഇവിടെ സംഭവിക്കുന്നത്? ഓർഡർ ചെയ്ത ഭക്ഷണം ഉപഭോക്താവിന് മുന്നിൽ വച്ച് കഴിച്ച് ഡെലിവറി ഏജന്‍റ്; വീഡിയോവൈറൽ

'എനിക്കും പണ്ട് ഇതുപോലെ ഏകാന്തത അനുഭവപ്പെട്ടിരുന്നു. പിന്നെ എന്‍റെ ആരോഗ്യം ഒട്ടും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല. എങ്ങനെയോ ഒരു 'വർക്ക് ഫ്രം ഹോം' ജോലിയിൽ പ്രവേശിച്ചു. പിന്നെ ഒരു വർഷത്തോളം ഞാൻ അസുഖബാധിതനായിരുന്നു, കാരണം നഗരങ്ങളിൽ ഞാൻ വളർത്തിയ ശീലം എന്നെ അവിടെ എത്തിച്ചു. ശരീരം പ്രവർത്തിച്ചില്ല. ഇപ്പോൾ ഞാൻ എന്‍റെ കുടുംബത്തോടൊപ്പം താമസിക്കുന്നു.' ഒരു കാഴ്ചക്കാരന്‍ തന്‍റെ അനുഭവം എഴുതി.  'ഇത് ടെക്കികളുടെ മാത്രം കാര്യമല്ല, ഈ തലമുറ ഇത്തരം കുഴപ്പങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. അവർ വിദ്യാർത്ഥികളായാലും എഞ്ചിനീയർമാരായാലും ജോലി ചെയ്യുന്ന പ്രൊഫഷണലുകളായാലും.' ഒരു കാഴ്ചക്കാരന്‍ വിഷയത്തിന്‍റെ തീവ്രത ചൂണ്ടിക്കാട്ടി. പിന്നാലെ ചെറിയ ടിപ്സുമായി നിരവധി സമൂഹ മാധ്യമ സുഹൃത്തുക്കളെത്തി. ചിലര്‍ യാത്രകള്‍ പോകാന്‍ നിര്‍ദ്ദേശിച്ചു. മറ്റ് ചിലര്‍ യോഗയും ജിമ്മും വര്‍ക്കൌണ്ടുകളും നിര്‍ദ്ദേശിച്ചു. 

ഓർഡർ ചെയ്തത് എയർ ഫ്രയര്‍; ആമസോണ്‍ പാക്കേജില്‍ ജീവനുള്ള കൂറ്റന്‍ പല്ലിയെ കണ്ട് യുവതി ഞെട്ടി

click me!