മാതാപിതാക്കളില്‍ നിന്നും താന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെന്നും വീട്ടില്‍ നിന്നും ഓടിപ്പോരുകയായിരുന്നെന്നും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു.
തന്‍റെ കുടപ്പു മുറിയില്‍ മാതാപിതാക്കള്‍ ഒളിക്യാമറ വച്ചെന്ന പരാതിയുമായി പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത് 20 -കാരി. ജൂലൈ 26 ന് പ്രായപൂർത്തിയായ ലി എന്ന യുവതി പരാതിയുമായി ബീജിംഗ് പോലീസ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് മാതാപിതാക്കളുടെ ചാരവൃത്തി പുറത്തറിഞ്ഞതെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. മാതാപിതാക്കൾ തന്‍റെ കിടപ്പുമുറിയിൽ ഒളിക്യാമറ സ്ഥാപിച്ചുവെന്നും ഓരോ തവണ താന്‍ തെറ്റുകൾ വരുത്തുമ്പോഴും ഫോൺ തറയിൽ എറിയുമായിരുന്നെന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
മാതാപിതാക്കളില്‍ നിന്നും താന്‍ സ്വാതന്ത്ര്യം ആഗ്രഹിക്കുന്നെന്നും വീട്ടില്‍ നിന്നും ഓടിപ്പോരുകയായിരുന്നെന്നും രണ്ടാം വർഷ ബിരുദ വിദ്യാർത്ഥിനിയായ യുവതി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. മാതാപിതാക്കളുടെ ആക്രമാസക്തമായ സമീപനം തന്നില്‍ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. അതുകൊണ്ടാണ് പണം ലാഭിക്കാനും സ്വതന്ത്രനാകാനും ബീജിംഗിൽ പാർട്ട് ടൈം ജോലികൾ കണ്ടെത്താനുമായി താന്‍ പദ്ധതിയിട്ടതെന്നും യുവതി പോലീസിനോട് പറഞ്ഞു. എന്നാല്‍, തന്നെ കാണാനില്ലെന്ന് പരാതിപ്പെട്ട് തന്‍റെ മാതാപിതാക്കള്‍ 'ഒരു സീനുണ്ടാക്കാന്‍' ശ്രമിക്കുമെന്ന് കരുതിയതിനാലാണ് പോലീസില്‍ പരാതി നല്‍കാനെത്തിയതെന്നും യുവതി പറഞ്ഞു.
undefined
ആത്മഹത്യ ചെയ്യാൻ സ്കെച്ച് വരച്ച ശേഷം 15 -കാരൻ പതിനാലാം നിലയിൽ നിന്നും ചാടി
മാതാപിതാക്കളുടെ പരാതിയില്‍ അന്വേഷണം നടത്തി പോലീസ് തന്നെ പിടികൂടും മുമ്പ്, താന്‍ സ്വതന്ത്ര്യയും സുഖമായും ഇരിക്കുന്നെന്ന് പോലീസിനെ അറിയിക്കുകയും തന്‍റെ ഉദ്ദേശമായിരുന്നെന്നും യുവതി കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പോലീസ് ഉദ്യോഗസ്ഥനായ ഷാങ് ചുവാൻബിൻ യുവതിയെ ആശ്വസിപ്പിച്ചതായും അച്ഛനമ്മമാരുടെ പെരുമാറ്റം അവരുടെ കരുതൽ പ്രകടിപ്പിക്കുന്നതിനുള്ള തെറ്റായ രീതിയായിരുന്നെന്ന് അവളെ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിച്ചതായും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ചുവാൻബിൻ ലിയുടെ മാതാപിതാക്കളെ ബന്ധപ്പെടുകയും മകള്‍ക്ക് വീട്ടില്‍ കൂടുതൽ സ്വാന്ത്ര്യവും ബഹുമാനം നല്‍കാന്‍ ആവശ്യപ്പെട്ടു. ഒപ്പം ലിയുടെ മുറിയില്‍ സ്ഥാപിച്ച ഒളിക്കാമറ മാറ്റാന്‍ ലിയുടെ മാതാപിതാക്കള്‍ സമ്മതിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ ലി തന്‍റെ വീട്ടിലേക്ക് തിരിച്ച് പോയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
ഈ വര്‍ത്ത ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതികരണങ്ങളാണ് സൃഷ്ടിച്ചത്. '20 വയസായിട്ടും സ്വന്തം വീട്ടില്‍ സ്വാതന്ത്ര്യമില്ലെന്ന് പറയുന്നത് ദുഖകരമായ കാര്യമാണ്' എന്നായിരുന്നു ഒരാള്‍ എഴുതിയത്. 'കുട്ടികൾ സ്വതന്ത്ര വ്യക്തികളാണ്, അവര്‍ അച്ഛനമ്മമാരുടെ സ്വകാര്യ വസ്‌തുക്കളല്ല - ചില ചൈനീസ് മാതാപിതാക്കൾ ഇത് മനസ്സിൽ സൂക്ഷിക്കണം' എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. അതേസമയം ചൈനയില്‍ കുട്ടികളുടെ പഠനം ശ്രദ്ധിക്കാനായി അവരുടെ മുറികളില്‍ മാതാപിതാക്കള്‍ ഒളി ക്യാമറകള്‍ സ്ഥാപിക്കുന്നത് നേരത്തെയും വിവാദങ്ങള്‍ക്ക് കാരണമായിരുന്നു.
മൂന്നര പതിറ്റാണ്ട് മുന്നേയുള്ള മുന്നറിയിപ്പ്; ഭാവി തലമുറയോട് നാമെന്ത് പറയും?