സുരക്ഷാ പ്രശ്നങ്ങളെ മുന്‍നിര്‍ത്തയാണ് ഭര്‍ത്താവ് ഒളികാമറ വച്ചതെങ്കിലും ആ ദൃശ്യങ്ങള്‍ അദ്ദേഹത്തിന്‍റെ കുടുംബജീവിതം അവസാനിപ്പിക്കുകയായിരുന്നു.
വീട്ടുകളില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് ഇന്നൊരു പതിവാണ്. വര്‍ദ്ധിച്ച് വരുന്ന മോഷണങ്ങളും വീട് കയറിയുള്ള ആക്രമണങ്ങള്‍ക്കും തുമ്പുണ്ടാക്കാന്‍ ഇവ ഏറെ സഹായിക്കുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി വീട്ടിലെ ലിവിംഗ് റൂമില്‍ ഭര്‍ത്താവ് വച്ച ഒളിക്യാമറയില്‍ പതിഞ്ഞ ആളുകളെ കണ്ട് അദ്ദേഹം ഡിവോഴ്സിന് അപേക്ഷിച്ചു, നോണ്‍ എസ്തെറ്റിക്സ് തിംഗ്സ് എന്ന ട്വിറ്റര്‍ ഹാന്‍റിലില്‍ നിന്നാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. 'ജോലിയിലായിരിക്കുമ്പോൾ ഭർത്താവ് സ്വീകരണമുറിയിൽ ക്യാമറ ഒളിപ്പിച്ചു. അവൻ ഇത് കാണുന്നു..' എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്.
ഭര്‍ത്താവ് വീട്ടിലില്ലാത്ത സമയത്ത് പലപ്പോഴായി നാലോളം പുരുഷന്മാരെയാണ് സ്ത്രീ വീട്ടിലേക്ക് വിളിച്ച് വരുത്തിയത്. വീഡിയോയില്‍ ഈ ദൃശ്യങ്ങള്‍ കാണാം. വീഡിയോ വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ഇതിനകം ഏതാണ്ട് മൂന്ന് കോടി ആളുകളാണ് വീഡിയോ കണ്ടത്. നിരവധി പേര്‍ വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തി. ചിലര്‍ സ്ത്രീയെ വിമര്‍ശിച്ചപ്പോള്‍ മറ്റ് ചിലര്‍ അവരുടെ സാഹചര്യങ്ങൾ കൂടി മനസിലാക്കണമെന്ന് കുറിച്ചു. ഭർത്താവിന്‍റെ അഭാവത്തിൽ മറ്റ് പുരുഷന്മാരെ വീട്ടിലേക്ക് കൊണ്ടുവരുന്നത് ലജ്ജാകരമാണെന്നായിരുന്നു ചിലരുടെ അഭിപ്രായം.
undefined
രണ്ട് പേര്‍ തമ്മില്‍ 'സ്വപ്നങ്ങളിലൂടെ ആശയവിനിമയം' നടത്തിയെന്ന് അവകാശപ്പെട്ട് യുഎസ് ഗവേഷകര്‍
Husband hides camera in the living room while at work & he sees this… pic.twitter.com/frvUybPAM7
— non aesthetic things (@PicturesFoIder)കൊളംബസ് ജൂത വംശജന്‍; 500 വർഷത്തെ നിഗൂഢത നീക്കിയത് ഡിഎന്‍എ പരിശോധന
ഈ വര്‍ഷം ഏപ്രിലില്‍ സമാനമായ ഒരു കേസില്‍ ഉള്‍പ്പെട്ട പോലീസ് ഉദ്യോഗസ്ഥനെ തരംതാഴ്ത്തിയിരുന്നു. പോലീസിന്‍റെ അധികാരം ഉപയോഗിച്ച് സൗത്ത് കരോലിന പോലീസ് ഉദ്യോഗസ്ഥനായ റയാൻ ടെറൽ തന്‍റെ ഭാര്യയ്ക്ക് നേരെ ചാരപ്പണി നടത്തിയിരുന്നു. ഇതിനായി ഭാര്യ പോകുന്ന വഴികളിലെ സിസിടിവി കാമറയുടെ ദൃശ്യങ്ങള്‍ ശേഖരിക്കുകയായിരുന്നു അദ്ദേഹം. സുരക്ഷ്യ്ക്ക് വേണ്ടിയാണ് നിരീക്ഷണം എന്നായിരുന്നു റയാൻ ഉന്നത ഉദ്യോഗസ്ഥരോട് പറഞ്ഞത്. പിന്നീടാണ് ഇയാള്‍ക്ക് സംശയരോഗമാണെന്ന് തിരിച്ചറിഞ്ഞത്. ഇതിന് പിന്നാലെയാണ് റയാനെ തരംതാഴ്ത്തിയത്.