ഒരു രാജ്യം ഒരു കുടുംബപ്പേര്; ജാതി, മതം, ലിംഗം... എന്തുമാകട്ടെ കുടുംബ പേര് ഒന്ന് മാത്രം, ഇല്ലെങ്കില്‍ കനത്ത പിഴ

By Web Team  |  First Published Apr 6, 2024, 12:15 PM IST

ദമ്പതികൾ ഒരൊറ്റ കുടുംബപ്പേര് തെരഞ്ഞെടുക്കണമെന്ന് ജപ്പാൻ നിർബന്ധിക്കുകയാണെങ്കില്‍ 2531 ഓടെ ഓരോ ജാപ്പനീസ് വ്യക്തിയും "സാറ്റോ-സാൻ" എന്ന് അറിയപ്പെടുമെന്ന് ഹിരോഷി യോഷിദയുടെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നു.



ലോകമെമ്പാടും വിചിത്രമായ നിരവധി നിയമങ്ങളുണ്ട്, ഭാര്യയുടെ ജന്മദിനം മറക്കുന്നത് മുതൽ പ്രാവുകൾക്ക് ഭക്ഷണം നൽകുന്നത് വരെ കുറ്റമായി കണക്കാക്കപ്പെടുന്ന രാജ്യങ്ങൾ ഉണ്ട്.  സമാനമായ രീതിയിൽ ജപ്പാനിലും ഉണ്ട് വിചിത്രമായ ഒരു നിയമം. ഇവിടെ ജാതിയും മതവും പരിഗണിക്കാതെ, വ്യക്തികൾ ഒരേ കുടുംബപ്പേര് പങ്കിടണം. ഈ നിയമം ലംഘിക്കുന്നവർ കനത്ത പിഴ അടക്കേണ്ടി വരും. വിവാഹിതരായ ദമ്പതികൾക്കാണ് ഈ നിയമം ബാധകമാവുക. വിവാഹത്തിന് പിന്നാലെ ദമ്പിമാര്‍ക്ക് അവരവരുടെ കുടുംബപ്പേരുകൾ ഉപയോഗിക്കാൻ ജപ്പാനില്‍ അനുവാദമില്ല. പകരം എല്ലാവരും ഒറ്റ കുടുംബപേര് സ്വീകരിക്കണമെന്നാണ് നിയമം അനുശാസിക്കുന്നത്. 2531 ആകുമ്പോഴേക്കും ജപ്പാനില്‍ സാറ്റോ ഷാന്‍ എന്ന കുടുംബപേര് ഉള്ളവർ മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് അടുത്ത കാലത്ത് നടന്ന ചില പഠനങ്ങള്‍ പറയുന്നു. 

1898 മുതൽ ഈ നിയമം ജപ്പാനിൽ പ്രാബല്യത്തിലുണ്ട്.  2015 -ൽ ജപ്പാനിലെ സുപ്രീം കോടതി ഈ നിയമം ശരിവച്ചു. ജപ്പാനിലെ മെയ്ജി കാലഘട്ടത്തിലാണ് ഇത്തരത്തിൽ ഒരു നിയമം നടപ്പിലാക്കിയത്.  ആ കാലഘട്ടത്തിൽ ജപ്പാനില്‍ പുരുഷന്മാരായിരുന്നു സാധാരണയായി കുടുംബങ്ങളെ നയിച്ചിരുന്നത്. സ്വാഭാവികമായും സ്ത്രീകളെയും കുട്ടികളെയും തങ്ങളുടെ അധികാര പരിധിക്ക് കീഴിലേക്ക് മാറ്റുന്ന ഒരു ഫ്യൂഡൽ കുടുംബ വ്യവസ്ഥയായിരുന്നു അന്ന് നിലനിന്നിരുന്നത്. 

Latest Videos

സൂര്യഗ്രഹണം മതപരമായ കാര്യം; കാണാന്‍ സൗകര്യം ഒരുക്കണമെന്ന് വിവിധ മതങ്ങളില്‍പ്പെട്ട തടവുകാര്‍

ജപ്പാനിലെ ജനസംഖ്യ, ഏകദേശം 125 ദശലക്ഷമാണ്. നിലവിൽ രാജ്യത്തെ ജനസംഖ്യയുടെ 1.5% ത്തിലധികം ആളുകൾ ഉപയോഗിക്കുന്ന ഏറ്റവും ജനപ്രിയമായ കുടുംബപ്പേര് 'സാറ്റോ' ( Sato) എന്നാണ്.  2022 നും 2023 നും ഇടയിൽ, സാറ്റോ എന്ന കുടുംബപ്പേരിന്‍റെ ഉപയോഗം 100 ശതമാനം വര്‍ദ്ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  2446 ആകുമ്പോഴേക്കും ജനസംഖ്യയുടെ 50 % ത്തിലധികം പേരും ഒരേ കുടുംബപ്പേര് പങ്കിടുമെന്നും 2531 ആകുമ്പോഴേക്കും ജപ്പാനിലെ മുഴുവൻ ജനങ്ങൾക്കും ഇത് സ്വീകരിക്കാമെന്നുമാണ് വിദഗ്ധരുടെ അനുമാനം. 

വീടിന് പുറത്ത് രാജസ്ഥാൻ, അകത്ത് ഹരിയാന; ഇതാണ് അതിര്‍ത്തികള്‍ ഭേദിച്ച വീട്

അതേസമയം, തോഹോകു സർവകലാശാലയിലെ പ്രൊഫസർ ഹിരോഷി യോഷിദ, ഈ പ്രവണതയുടെ അനന്തരഫലങ്ങളെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച് രംഗത്തെത്തി. ഈ രീതി തുടരുകയാണെങ്കിൽ, ജപ്പാനിലെ എല്ലാ വ്യക്തികളും പരസ്‌പരം നമ്പറുകൾ ഉപയോഗിച്ച് അഭിസംബോധന ചെയ്യേണ്ട ഒരു ദിവസം വരുമെന്നാണ് അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.  ദമ്പതികൾ ഒരൊറ്റ കുടുംബപ്പേര് തെരഞ്ഞെടുക്കണമെന്ന് ജപ്പാൻ നിർബന്ധിക്കുകയാണെങ്കില്‍ 2531 ഓടെ ഓരോ ജാപ്പനീസ് വ്യക്തിയും "സാറ്റോ-സാൻ" എന്ന് അറിയപ്പെടുമെന്ന് ഹിരോഷി യോഷിദയുടെ നേതൃത്വത്തിൽ നടത്തിയ പഠനം പറയുന്നു. ഒരു കുടുംബ പേരുള്ളത് എല്ലാവർക്കും അസൗകര്യം സൃഷ്ടിക്കുക മാത്രമല്ല വ്യക്തികളുടെ അന്തസ്സിനെയും അത് ബാധിക്കുമെന്നും അദ്ദേഹം പറയുന്നു.

'എന്‍റെ ജീവിതം മൊത്തം ഒരു നുണയാണ്'; കെഎഫ്‍സി ചിക്കന്‍ ഔട്ട്ലെറ്റിലെ വീഡിയോ വൈറല്‍
 

click me!