'ഹോട്ട് ലിപ്സ്' അഥവാ 'ഗേള്‍ഫ്രണ്ട് കിസ്സ്', കേട്ടിട്ടുണ്ടോ ഇങ്ങനൊരു പൂവിനെ കുറിച്ച് ?

By Web Team  |  First Published Dec 26, 2023, 11:08 AM IST


ചുവന്ന് തുടുത്തിരിക്കുന്നതിനാല്‍ ഈ 'ചുണ്ടുകള്‍' പൂക്കളാണെന്ന് നമ്മള്‍ കരുതും. പേരുകളും ഏതാണ്ട് അത് പോലെ തന്നെ. എന്നാല്‍ ചുണ്ടു പോലെ ചുവന്നിരിക്കുന്ന ഇവ പൂക്കളല്ല. മറിച്ച് ഇലകളാണ്. 



സൈക്കോട്രിയ എലാറ്റ ( Psychotria elata), പേര് കേള്‍ക്കുമ്പോള്‍ സൈക്കോളജിയുമായി ബന്ധമുള്ള എന്തോ ആണെന്ന് ധരിക്കരുത്. ഇതൊരു ചെടിയുടെ പേരാണ്. പക്ഷേ ഈ ചെടിയുടെ പൂവിന് ഒരു പ്രത്യേകതയുണ്ട്. ആ പൂക്കള്‍ കണ്ടാല്‍, മുഖത്ത് നിന്ന് പ്രത്യേകം എടുത്ത് കാണിക്കത്തക്ക രീതിയില്‍ ലിപ്സ്റ്റിക്ക് ഇട്ട് ചുവപ്പിച്ച ചുണ്ടുകളാണോ അവയെന്ന് നിങ്ങള്‍ ഒരു നിമിഷം തെറ്റിദ്ധരിക്കും. അത് തന്നെയാണ് ആ പൂവിന്‍റെ പ്രത്യേക. അതേ, മനുഷ്യന്‍റെ ചുണ്ടുകളോട് ഏറെ സാമ്യമുള്ളവയാണ് സൈക്കോട്രിയ എലാറ്റയുടെ പൂക്കള്‍. മധ്യ, തെക്കേ അമേരിക്കയിലെ മഴക്കാടുകളുടെ സ്വന്തമായ ഈ 'ചുംബന പൂക്കള്‍', ഈ രൂപത്തിലെത്തിയത് പ്രധാനമായും പരാഗണത്തിനും അതുവഴി പുതിയ തലമുറയുടെ സൃഷ്ടിക്കും വേണ്ടിയാണ്. ചുവന്ന ചുണ്ട് പോലുള്ള പൂക്കള്‍ക്കൊണ്ട് ചെറു ജീവികളെ തന്നിലേക്ക് ആകര്‍ഷിക്കാനും അതുവഴി പരാഗണം നടത്താനും പൂവിന്‍റെ ആകൃതി ചെടിയെ സഹായിക്കുന്നു. 

മെക്സിക്കോ, കോസ്റ്റാറിക്ക, ഇക്വഡോർ, പനാമ, കൊളംബിയ എന്നീ രാജ്യങ്ങളിൽ മധ്യയമേരിക്കൻ മുതൽ തെക്കനമേരിക്കൻ മഴക്കാടുകൾ വരെ വ്യാപിച്ചുകിടക്കുന്ന പ്രദേശത്ത് വളരുന്ന ഒരു ഉഷ്ണമേഖലാ സസ്യമാണ് പാലികൗറിയ എലാറ്റ (Palicourea elata). നേരത്തെ ഈ സസ്യംസൈക്കോട്രിയ എലാറ്റ എന്നാണ് അറിയപ്പെട്ടിരുന്നത്. പ്രാദേശികമായി ഇവ ഗേൾഫ്രണ്ട് കിസ്സ് (girlfriend kiss), ലാബിയോസ് ഡി പുട്ട (labios de puta) എന്നെല്ലാം അറിയപ്പെടുന്നു. ഇവയ്ക്ക് വളരാന്‍ പ്രത്യേക കാലാവസ്ഥ ആവശ്യമാണ്. കാരണം ഇവ കാലാവസ്ഥയോട് പെട്ടെന്ന് തന്നെ പ്രതികരിക്കുന്നു. മഴക്കാടുകള്‍ നിറഞ്ഞ കാലാവസ്ഥയാണ് ഇവയുടെ വളര്‍ച്ചയ്ക്ക് ഏറ്റവും അനുയോജ്യം. പൂക്കളുടെ ആകൃതി കൊണ്ട് തന്നെ ഇവയ്ക്ക് 'ഹോട്ട് ലിപ്സ്' (Hot lips) എന്നും വിളിപ്പേരുണ്ട്. 

Latest Videos

'ഇത് പോലെ കുറച്ച് അങ്കിളുമാര്‍ വേണം; തെരുവില്‍ റീല്‍ ചെയ്ത യുവാവിനെ കൈകാര്യം ചെയ്ത അങ്കിളിന് അഭിനന്ദന പ്രവാഹം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by RAWR SZN (@rawrszn)

'പൊളിച്ചെടാ മക്കളെ... പൊളിച്ച് !' 'ഗുലാബി ഷെറാറ' ട്രെന്‍റിംഗ് പാട്ടിന് ചുവടുവച്ച് ഹൃദയം കീഴടക്കീ കരുന്നുകൾ!

ചുവന്ന് തുടുത്തിരിക്കുന്നതിനാല്‍ ഈ 'ചുണ്ടുകള്‍' പൂക്കളാണെന്ന് നമ്മള്‍ കരുതും. പേരുകളും ഏതാണ്ട് അത് പോലെ തന്നെ. എന്നാല്‍ ചുണ്ടു പോലെ ചുവന്നിരിക്കുന്ന ഇവ പൂക്കളല്ല. മറിച്ച് ഇലകളാണ്. ഈ ചുവന്ന ചുണ്ട് പോലുള്ള ഇലകള്‍ക്കുള്ളിണാണ് പൂക്കള്‍ കാണപ്പെടുന്നത്. സാധാരണയായി ഒന്ന് മുതല്‍ മൂന്ന് മീറ്റര്‍ വരെയാണ് ഇവയുടെ ഉയരമെങ്കിലും ചിലപ്പോള്‍ ഇവ നാല് മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്നു. പൂക്കള്‍ക്ക് പ്രത്യേക സുഗന്ധമുള്ളതായി ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇവ തങ്ങളടെ ഹോട്ട് ലിപ്പ്സ് ഉപയോഗിച്ചാണ് പരാഗണത്തിനായി മറ്റ് ചെറുജീവികളെ ആകര്‍ഷിക്കുന്നതെന്ന് ഗവേഷകര്‍ കരുതുന്നു. ചെടിയുടെ പൂവ് ഹോട്ടാണെങ്കില്‍ ചെടിയും ഇന്ന് ഹോട്ട് ലിസ്റ്റിലാണ്. മഴക്കാടുകളുടെ വ്യാപകമായ നശീകരണം പാലികൗറിയ എലാറ്റയെയും ബാധിച്ചു. ഇന്ന് ഈ ചെടിയെ അതിന്‍റെ സ്വാഭാവിക പരിസ്ഥിതിയില്‍ സംരക്ഷിക്കാനുള്ള അന്വേഷണത്തിലാണ് ഗവേഷകര്‍. 

'ഓ... ദൈവമേ...!'; മരണമുഖത്ത് നിന്നുള്ള തിരിച്ച് വരവ് കണ്ട് അന്തംവിട്ട് സോഷ്യല്‍ മീഡിയ !
 

click me!