വാലന്‍റൈന്‍സ് ദിനത്തില്‍ 1000 വര്‍ഷം പഴക്കമുള്ള ജയില്‍ നിന്നും വിഭവസമൃദ്ധമായ ഭക്ഷണം കഴിക്കാം !

By Web Team  |  First Published Feb 10, 2024, 1:59 PM IST

യുകെയിലെ 1000 വര്‍ഷം പഴക്കമുള്ള ഓക്‌സ്‌ഫോർഡ് ജയിൽ ഇത്തവണത്തെ വാലന്‍റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കള്‍ക്കായി ഒരുക്കുന്നത് ഒരു നേരത്തെ അത്താഴമാണ്. അതും ജയിലിനുള്ളില്‍. 215 ഡോളറാണ് (ഏകദേശം 17,000 രൂപ) ഭക്ഷണത്തിന്‍റെ ചെലവ്. 


വീണ്ടുമൊരു വാലന്‍റൈന്‍സ് ദിനമെത്തുകയാണ്. വിപണികള്‍ പ്രണയിതാക്കള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. പ്രണയിതാക്കള്‍ക്കായി പുതുമയുള്ള പലതും ഇത്തവണ വിപണിയിലെത്തുകയാണ്. യുകെയിലെ 1000 വര്‍ഷം പഴക്കമുള്ള ഓക്‌സ്‌ഫോർഡ് ജയിൽ ഇത്തവണത്തെ വാലന്‍റൈന്‍സ് ദിനത്തില്‍ പ്രണയിതാക്കള്‍ക്കായി ഒരുക്കുന്നത് ഒരു നേരത്തെ അത്താഴമാണ്. അതും ജയിലിനുള്ളില്‍. 215 ഡോളറാണ് (ഏകദേശം 17,000 രൂപ) ഭക്ഷണത്തിന്‍റെ ചെലവ്. 

ആയിരം വര്‍ഷം മുമ്പ് സജീവമായിരുന്ന ജയിലായിരുന്നു ഓക്സ്ഫോര്‍ഡ് ജയില്‍. ഇന്ന് വിനോദസഞ്ചാരികള്‍ക്കായി ജയില്‍ തുറന്നിട്ടിരിക്കുന്നു. ഈ വാലന്‍റൈന്‍സ് ദിനത്തിന് തങ്ങള്‍ സാധാരണ ജയില്‍ ഭക്ഷണത്തെക്കാള്‍ മികച്ചത് ഫെബ്രുവരി 14 -ാം തിയതി വിളമ്പുമെന്ന് ഓക്‌സ്‌ഫോർഡ് കാസ്റ്റല്‍ ആന്‍റ് പ്രിസണ്‍ ജീവനക്കാരും പറയുന്നു.  മാത്രമല്ല, മേരി ബ്ലാൻഡി, ആൻ ഗ്രീൻ പോലുള്ള കൊലപാതകങ്ങളിൽ പ്രതികളായ കുറ്റവാളികളുടെ ജയിൽ സെല്ലുകളിൽ കാമുകിയോടൊപ്പമോ കാമുകനോടൊപ്പമോ നിങ്ങള്‍ക്ക് ഭക്ഷണം കഴിക്കാനുള്ള അവസരവും ലഭിക്കും. 19,000 രൂപയ്ക്ക് "900 വർഷം പഴക്കമുള്ള വിചിത്രമായ നോർമൻ ക്രിപ്റ്റ്" ആസ്വദിക്കാമെന്നും ജയില്‍ അധികൃതര്‍ പറയുന്നു. 

Latest Videos

"ഈ വാലന്‍റൈൻസ് ദിനത്തിൽ ഓക്സ്ഫോർഡ് കാസിലിലും ജയിലിലും സ്റ്റൈലന്‍ ഭക്ഷണം കഴിക്കുക! ഞങ്ങളുടെ ചരിത്രപരമായ കെട്ടിടത്തിലെ 6 സവിശേഷ സ്ഥലങ്ങളിൽ നിന്ന് തെരഞ്ഞെടുക്കാം. ആധികാരികമായ ജോർജിയൻ ജയിൽ സെല്ലുകൾ മുതൽ ഡെബ്റ്റേഴ്സ് ടവറിന്‍റെ മരങ്ങളും അടച്ച ചുറ്റുപാടുകളും വരെ അവയില്‍ ഉള്‍പ്പെടുന്നു. അതുമല്ലെങ്കില്‍ ഞങ്ങളുടെ 900 വർഷം പഴക്കമുള്ള നോർമൻ ക്രിപ്റ്റ് ശരിക്കും മനോഹരമായ ഒരു സായാഹ്നത്തിനായി തെരഞ്ഞെടുക്കുക." ഓക്സ്ഫോർഡ് കാസില്‍ പ്രിസണ്‍ അവരുടെ വെബ്സൈറ്റിൽ എഴുതി. 

'എന്തോ ജീവി ഇത്?'; യുഎസിലെ കുംബ്രിയയില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയത് വിചിത്ര ആമയെ !

ജയിലിലെ സെല്ലുകള്‍ക്കുള്ളില്‍ അടച്ചിട്ട സ്ഥലങ്ങളിലെ മേശയ്ക്ക് മുകളില്‍ മെഴുകുതിരികളും പൂക്കള്‍ കൊണ്ടും അലങ്കരിച്ച മേശയ്ക്ക് ചുറ്റും മൂന്ന് തരം ഭക്ഷണം വിളമ്പും. തക്കാളി ടാർട്ടാരിനൊപ്പം (Tomato tartare), ചാര്‍ക്കോള്‍ ക്രാക്കേഴ്സ് (charcoal crackers), പേര്‍മെസെന്‍ ബ്ലാക് ഗാര്‍ലിക് എമല്‍ഷന്‍ (parmesan black garlic emulsion), എന്നിവയാണ് വിളമ്പുക. പ്രധാന ഭക്ഷണത്തിന് മറ്റ് മൂന്ന് ഓപ്ഷനുകള്‍ കൂടിയുണ്ട്. ബ്രെയ്സ്ഡ് ബീഫ് ബ്ലേഡ് ( braised beef blade), ഷോർട്ട് റിബ് പിറോഗി (short rib pierogi), അഥവാ മിസോ-ബ്രെയ്സ്ഡ് കാബേജ് (miso-braised cabbage) എന്നിവയും ലഭിക്കും. ഒപ്പം റാസ്‌ബെറി പുരട്ടിയ വെള്ള ചോക്ലേറ്റ് മൂസ് കസ്റ്റാർഡും പിസ്ത കൊണ്ടുള്ള സ്‌പോഞ്ച് കേക്കും ഡെസേർട്ട് ആയി ലഭിക്കും. കഴിഞ്ഞില്ല, ഒരു കുപ്പി പ്രോസെക്കോയും പാക്കേജിൽ അടങ്ങിയിട്ടുണ്ട്. 

'വാവ് വാട്ട് എ ബ്യൂട്ടി'; ക്രിക്കറ്റ് കളിക്കിടെ വീശിയടിച്ച പൊടിക്കാറ്റിന്‍റെ വീഡിയോ വൈറല്‍ !

1073-ൽ മെഡിക്കൽ സംഘത്തിനായി പണിത കോട്ടയാണ് ഓക്‌സ്‌ഫോർഡ് കാസിലിനും ജയിലിനും. പിന്നീട് 1642-നും 1651-നും ഇടയിൽ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് കോട്ടയ്ക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. 1785-ൽ അത് ഒരു ജയിലായി രൂപാന്തരപ്പെട്ടു. 1996 വരെ ജയിലായി പ്രവര്‍ത്തിച്ചു. പിന്നീട്  ഓക്‌സ്‌ഫോർഡ് ജയിൽ ഒരു ജനപ്രിയ വിനോദസഞ്ചാര കേന്ദ്രമായും വിദ്യാഭ്യാസ കേന്ദ്രമായും മാറി. 

വെറും അമ്പത് വര്‍ഷം; അപ്രത്യക്ഷമായത് 68,000 സ്ക്വയർ കിലോമീറ്റര്‍ വലിപ്പമുള്ള കടല്‍ !

click me!