പതിനെട്ടാം നൂറ്റാണ്ടിൽ ബാരക്കിൽ താമസിച്ചിരുന്ന 15 സൈനികരുടെ പ്രേതങ്ങൾ ഇപ്പോഴും ദ്വീപിൽ ഉണ്ടെന്നാണ് പൊതുവിൽ പറയപ്പെടുന്ന കഥ. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദ്വീപിൽ ഹോട്ടലുകൾ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്.
യൂറോപ്പിൽ ഒരു ദ്വീപ് വിൽപനയ്ക്ക് വച്ചിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം വലിയ ടൂറിസം സാധ്യതകളാണ് ഈ ദ്വീപിനുള്ളത്. എന്നാൽ, ഇതിനെ കൂടുതൽ സവിശേഷമാക്കുന്ന മറ്റൊരു കാര്യം കൂടി ഉണ്ട്. അത് എന്താണെന്ന് അറിയണോ?
ഡ്രേക്ക് ഐലൻഡ് എന്നാണ് ദ്വീപിൻ്റെ പേര്. യുണൈറ്റഡ് കിംഗ്ഡത്തിലെ ഡെവോൺ തീരത്ത് പ്ലിമൗത്ത് നഗരത്തിൽ നിന്ന് 600 യാർഡുകൾ (550 മീറ്റർ) മാത്രം അകലെയാണ് ഇത് സ്ഥിതി ചെയ്യുന്നത്. ജനവാസമില്ലാത്ത ഈ ദ്വീപിലുള്ളത് പതിനെട്ടാം നൂറ്റാണ്ടിലെ പീരങ്കികൾ, ഒരു സ്വകാര്യ കടൽത്തീരം, കോട്ടകൾ, ബാരക്കുകൾ എന്നിവയാണ്. ഒരുകാലത്ത് സൈനികർ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചിരുന്ന സൈനിക താവളം ആയിരുന്നു ഇത്. എന്നാൽ, ഈ ദീപുമായി ബന്ധപ്പെട്ട് ഉയർന്നു കേൾക്കുന്ന മറ്റൊരു കഥ ഇവിടെ പ്രേതബാധ ഉണ്ട് എന്നതാണ്.
undefined
പതിനെട്ടാം നൂറ്റാണ്ടിൽ ബാരക്കിൽ താമസിച്ചിരുന്ന 15 സൈനികരുടെ പ്രേതങ്ങൾ ഇപ്പോഴും ദ്വീപിൽ ഉണ്ടെന്നാണ് പൊതുവിൽ പറയപ്പെടുന്ന കഥ. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനായി ഈ ദ്വീപിൽ ഹോട്ടലുകൾ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. സ്വകാര്യ വ്യക്തിയുടെ കൈവശമുള്ള ഈ ദ്വീപ് ഇപ്പോൾ അദ്ദേഹം വിൽപ്പനയ്ക്കായി വച്ചിരിക്കുകയാണ്.
ദ്വീപിൻ്റെ നിലവിലെ ഉടമ മോർഗൻ ഫിലിപ്‌സ് എന്ന വ്യക്തിയാണ്. വിശദീകരിക്കാൻ പ്രയാസമുള്ള പല കാര്യങ്ങളും ദ്വീപിൽ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ ഭയപ്പെടേണ്ട കാര്യമില്ലെന്നുമാണ് മോർഗൻ പറയുന്നത്. ഇത്തരം കഥകൾ വലിയ ടൂറിസം സാധ്യതകളാണ് ദ്വീപിന് തുറന്നു തരുന്നതെന്നും കൂടാതെ ദ്വീപിന്റെ ചരിത്രപരമായ പ്രാധാന്യം കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2019 -ൽ 6 ദശലക്ഷം പൗണ്ടിനാണ് (ഏകദേശം 64 കോടി രൂപ) മോർഗൻ ഈ ദ്വീപ് വാങ്ങിയത്. 43 കിടക്കകളുള്ള ഒരു ഹോട്ടൽ നിർമ്മിക്കാൻ മോർഗന് അനുമതി ലഭിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഏകദേശം 268 കോടി രൂപയാണ് ദ്വീപിൻ്റെ നിലവിലെ നവീകരണ ചെലവ്.