വിവാഹ ചെലവിനുള്ള പണം നല്‍കാന്‍ അതിഥികള്‍ തയ്യാറായിലില്ല; സ്വന്തം വിവാഹം വേണ്ടെന്ന് വച്ച് യുവതി !

By Web Team  |  First Published Oct 31, 2023, 1:27 PM IST

"നിർഭാഗ്യവശാൽ, പരിഹരിക്കാനാകാത്ത ചില പ്രശ്‌നങ്ങൾ കാരണം ഞാനും പ്രതിശ്രുത വരനും വേർപിരിഞ്ഞു. ഞങ്ങളുടെ ബന്ധം അവസാനിപ്പിക്കാനും ഭാവി നടപടികളിലേക്ക് പോകാതിരിക്കാനും ഞങ്ങൾ തീരുമാനിച്ചു, ”അവർ എഴുതി. (പ്രതീകാത്മക ചിത്രം: ഗെറ്റി)



രോ വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്നാണ് വിവാഹം. അതിനാല്‍ തന്നെ ഓരോരുത്തരം തങ്ങളുടെ വിവാഹം ഏറ്റവും മനോഹരമാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ അത് ഏറെ ചെലവുള്ള ഒന്നാണ്. പ്രത്യേകിച്ച് ഇന്നത്തെ കാലത്ത്. വിവാഹ പന്തല്‍ ഒരുക്കുന്നത് മുതല്‍ അതിഥികള്‍ക്കുള്ള സദ്യയ്ക്ക് വരെ ഏറെ പണം ചെലവഴിക്കേണ്ടിവരുന്നു. ഭീമമായ ഈ വിവാഹ ചെലവിലേക്കായി അതിഥികളോട് പണം ആവശ്യപ്പെട്ടത് കനേഡിയക്കാരിയായ ഒരു നവവധുവാണ്. എന്നാല്‍, പണം അയക്കാന്‍ അതിഥികള്‍ തയ്യാറാകാത്തതോടെ വിവാഹം തന്നെ യുവതി വേണ്ടെന്ന് വച്ചു. 

വിവാഹ ചെലവിലേക്കായി ഒരോ അതിഥികളോടും 1,500 ഡോളറായിരുന്നു (ഏതാണ്ട് ഒന്നേകാല്‍ ലക്ഷം രൂപ) യുവതി ആവശ്യപ്പെട്ടത്. ഇന്നാല്‍ ഇത്രയും വലിയ തുക നല്‍കാന്‍ അതിഥികള്‍ തയ്യാറായില്ല. ഇതോടെ തന്‍റെ വിവാഹ ക്ഷണത്തിലെ ലിസ്റ്റിലുണ്ടായിരുന്നവര്‍ക്ക് (Respond, if you please -RSVP list) യുവതി ഒരു മോശം ഇമെയില്‍ സന്ദേശം അയക്കുകയായിരുന്നു. സംഭവം അന്ന് ഫേസ്ബുക്കില്‍ ഏറെ വൈറലായി, പിന്നാലെ ഇത് ട്വിറ്ററിലും (X) ല്‍ പങ്കുവയ്ക്കപ്പെട്ടതോടെ ഏറെ പേരുടെ ശ്രദ്ധനേടി. സൂസന്‍ ഇങ്ങനെ എഴുതുന്നു, "നിർഭാഗ്യവശാൽ, പരിഹരിക്കാനാകാത്ത ചില പ്രശ്‌നങ്ങൾ കാരണം ഞാനും പ്രതിശ്രുത വരനും വേർപിരിഞ്ഞു. ഞങ്ങളുടെ ബന്ധം അവസാനിപ്പിക്കാനും ഭാവി നടപടികളിലേക്ക് പോകാതിരിക്കാനും ഞങ്ങൾ തീരുമാനിച്ചു, ”അവർ എഴുതി.

Latest Videos

സെക്കന്‍റുകള്‍ക്കുള്ളില്‍ പാര്‍ക്കിംഗിലെ 'കാര്‍ തകര്‍ക്കുന്ന നീരാളി'യുടെ വീഡിയോയ്ക്ക് പിന്നിലെന്ത്?

This is the best thing I've ever read. pic.twitter.com/tLQ4HEmpYA

— emily (@grumpstorm)

തോക്കുകളും ഒന്നിലധികം ഐഇഡികളും ധരിച്ച 20 -കാരനെ സ്ത്രീകളുടെ ബാത്ത് റൂമില്‍ മരിച്ച നിലയിൽ കണ്ടെത്തി !

വിവാഹം മുടങ്ങിയതിന് സൂസന്‍ തന്‍റെ അതിഥികളെയാണ് കുറ്റപ്പെടുത്തിയത്. വിവാഹ ചെലവിലേക്കായി താന്‍ അതിഥികളോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് അവള്‍ എഴുതി. "പണമില്ലാതെ ഞങ്ങള്‍ സ്വപ്നം കണ്ട വിവാഹം എങ്ങനെ നടത്തും? ഓരോ അതിഥികളോടും 1,500 ഡോളര്‍ മാത്രമാണ് ആവശ്യപ്പെട്ടത്. ഒപ്പം തന്‍റെ വേലക്കാരി  5,000 ഡോളർ (4.16 ലക്ഷം രൂപ) നല്‍കാന്‍ തയ്യാറായെന്നും തന്‍റെ മുന്‍ ഭര്‍ത്താവ് 3,000 ഡോളര്‍ (2.49 ലക്ഷം രൂപ) വാഗ്ദാനം ചെയ്തെന്നും അവര്‍ എഴുതി. എന്നാല്‍, അതിഥികള്‍ പണം തരാന്‍ തയ്യാറായില്ല.  അതിഥിയിൽ നിന്ന് പണം ആവശ്യപ്പെട്ടതില്‍ അസാധാരണത്വമൊന്നും ഇല്ലെന്നും അവര്‍ പറയുന്നു. അതിഥികള്‍ സംഭാവന നൽകാൻ തയ്യാറാകുന്നില്ലെങ്കില്‍ വിവാഹത്തിൽ നിന്ന് പിന്മാറുമെന്ന് താന്‍ അറിയിച്ചിരുന്നതായും അവര്‍ എഴുതിയിരുന്നെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. വെറും എട്ട് അതിഥികൾ മാത്രമാണ് അവള്‍ ആവശ്യപ്പെട്ട പണം നല്‍കിയത്. അതിഥികളോട് പണം ആവശ്യപ്പെട്ടതിന് പിന്നാലെ തനിക്ക് അജ്ഞാത ഭീഷണി കോളുകള്‍ ലഭിച്ചതായും അവര്‍ പറയുന്നു. 

പണം മാത്രമല്ല, വിവാഹം റദ്ദാക്കാനുള്ള കാരണം. അടുത്ത കാലത്തായി തന്‍റെ മുന്‍ഭര്‍ത്താവ് തന്നില്‍ നിന്നും മാറിയാണ് താമസിച്ചിരുന്നത്. ഇത് അയാള്‍ തന്നെ ചതിക്കുകയാണെന്ന പ്രതീതി ഉണ്ടാക്കി. മാത്രമല്ല, പ്രതിശ്രൂത വരനുമായി സംസാരിക്കവേ അയാള്‍ തന്നെ ചില മോശം വാക്കുകള്‍ ഉപയോഗിച്ച് അഭിസംബോധന ചെയ്തെന്നും ഇതിനാല്‍ താന്‍ വിവാഹം വേണ്ടെന്ന് വച്ചെന്നും അവള്‍ കൂട്ടിച്ചേര്‍ത്തു. സൂസന്‍ തന്‍റെ സുഹൃത്തുക്കള്‍ക്കെഴുതിയ ഈ ദീര്‍ഘമായ കത്ത് പല ഭാഗങ്ങളാക്കി, 'ഞാൻ ഇതുവരെ വായിച്ചതിൽ വെച്ച് ഏറ്റവും മികച്ചത് ഇതാണ്.' എന്ന് കുറിച്ച് കൊണ്ട് അവളുടെ സുഹൃത്ത് എമിലി ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

click me!