ഭൂമിയുടെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം കൊേറാണ വൈവറസിനേക്കാള്‍ ഗുരുതരമായ ഒന്നാണ് കാലാവസ്ഥാ മാറ്റം. ദിവസം ചെല്ലുന്തോറും ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്.
ഈ അടിയന്തരാവസ്ഥാ സമാന സാഹചര്യം കാലവസ്ഥാ മാറ്റങ്ങളുടെ കാര്യത്തിലും ലോകരാജ്യങ്ങള്‍ക്ക് സ്വീകരിക്കാവുന്നതല്ലേ എന്ന ചോദ്യമാണ് ഗ്രേറ്റ ഉയര്‍ത്തുന്നത്. നമ്മളെകൊണ്ടത് സാധിക്കുമെന്ന് ഈ കോവിഡ്-19 കാലത്തില്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോളുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ ഒരുപക്ഷെ ദീര്‍ഘകാലത്തേക്കുള്ള കാലാവസ്ഥാ മാറ്റങ്ങളിലേക്ക് സംഭാവന ചെയ്യില്ലായിരിക്കാം എങ്കിലും ഇത്തരത്തിലുള്ള നീക്കങ്ങളില്‍ കുറച്ചെങ്കിലും ദീര്‍ഘകാലത്തേക്ക് നമുക്ക് സ്വീകരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ കാലാവസ്ഥ മാറ്റങ്ങളെ ഒരു പരിധിവരെ വരുതിയിലാക്കാന്‍ സാധിക്കും, ഗ്രേറ്റ ലോകത്തോട് പറയുന്നത് ഇക്കാര്യമാണ്.
undefined
കോവിഡ് ലോകത്തെ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. ദിവസംതോറും കൂടിവരുന്ന മരണങ്ങളും പോസിറ്റീവ് കേസുകളും ലോകജനതയെ പിടിച്ചലക്കുന്നു. ലോകത്തിലെ യുവജനങ്ങള്‍ക്ക് ഏറെ പ്രചോദനമേകിയ കൗമാരക്കാരിയായ കാലാവസ്ഥ പ്രവര്‍ത്തകയാണ് ഗ്രേറ്റ തുന്‍ബെര്‍ഗ്. യൂറോപ്പ് യാത്ര കഴിഞ്ഞുവന്ന ഗ്രേറ്റ തുന്‍ബെര്‍ഗിനും കോവിഡ്ബാധ സംശയിച്ചിരുന്നു. എങ്കിലും, ഈ അവസരത്തിലും തന്റെ കാലാവസ്ഥാ പ്രവര്‍ത്തനങ്ങളെ മുറുകെ പിടിക്കുകയാണ് ഗ്രീറ്റ. ന്യൂ സയന്റിസ്റ്റ് ബിഗ് ഇന്റര്‍വ്യൂ പോഡ്കാസ്റ്റില്‍ തന്റെ ഉറച്ച ശബ്ദത്തില്‍ കാലാവസ്ഥാ മാറ്റങ്ങളുമായി ബന്ധപ്പെട്ട് വീണ്ടും പ്രതികരിക്കുകയാണ് ഗ്രേറ്റ .
'വെറുമൊരാഴ്ചക്കുള്ളില്‍ ഒരു കുഞ്ഞന്‍ വൈറസിന് സമ്പദ്-വ്യവസ്ഥയെ മുഴുവനായും തകര്‍ക്കാനും നമ്മുടെ സമൂഹത്തെ അടച്ചുപൂട്ടി വീട്ടിലിരുത്താനും കഴിഞ്ഞു. അതെ, അടിയന്തിരഘട്ടങ്ങളില്‍ നമുക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്ന് മാത്രമല്ല നമ്മുടെ പെരുമാറ്റ രീതികളെ കൂടി മാറ്റിമറക്കാന്‍ സാധിക്കുമെന്നതിനു തെളിവാണ് സാര്‍സ്-സിഓവി-2 എന്ന് പേരിട്ടു വിളിച്ച ഈ പുതിയയിനം കൊറോണ വൈറസ്'.
ഗ്രേറ്റയുടെ ഈ നിരീക്ഷണം അക്ഷരാര്‍ത്ഥത്തില്‍ ശരിയാണ്. കോവിഡിന് മുന്‍പില്‍ ലോകരാജ്യങ്ങള്‍ വിറങ്ങലിച്ചു നിന്നപ്പോള്‍, നമ്മുടെ കമ്പനികള്‍ അടച്ചുപൂട്ടിയപ്പോള്‍, വാഹനഗതാഗതം നിയന്ത്രിച്ചു വീട്ടിലിരിക്കേണ്ടി വന്നപ്പോള്‍, കാര്‍ബണ്‍ പുറംതള്ളലിന്റെ അളവില്‍ വലിയതോതിലുള്ള കുറവാണ് ഉണ്ടായിരിക്കുന്നത്.
കാര്‍ബണിന്റെ കാര്യത്തില്‍ മാത്രമല്ല അന്തരീക്ഷത്തിലെ മലിനീകരണം ഉണ്ടാക്കുന്ന വാതകങ്ങളുടെ കാര്യത്തിലും ആഗോളതാപനം ഉണ്ടാക്കുന്ന ഹരിതഗൃഹ വാതകങ്ങളുടെ കാര്യത്തിലും കോറോണക്കാലത്ത് സൂചിക താണു തന്നെയാണ് ഇരിക്കുന്നത്. ന്യൂയോര്‍ക്കിലെ അന്തരീക്ഷമലിനീകരണം 50 ശതമാനം കുറഞ്ഞപ്പോള്‍ ചൈനയില്‍ നിന്നുള്ള പുറംതള്ളലില്‍ 25 ശതമാനം കുറവുവന്നു. ചൈനയില്‍ നിന്നും ഇറ്റലിയില്‍ നിന്നുമുള്ള നൈട്രജന്‍ ഓക്‌സൈഡ് പുറംതള്ളലിലും പാടെ കുറവ് വന്നിട്ടുണ്ട്. ഏറ്റവും കൂടുതല്‍ പുറംതള്ളിയിരുന്ന യൂറോപ്പിലും അമേരിക്കയിലും ഏഷ്യയിലും ഓസ്ട്രേലിയയിലുമെല്ലാം ഇത്തരത്തിലുള്ള വലിയമാറ്റങ്ങളാണ് ഈ കൊറോണക്കാലത്ത് ഉണ്ടായിരിക്കുന്നത്.
ഈ അടിയന്തരാവസ്ഥാ സമാന സാഹചര്യം കാലവസ്ഥാ മാറ്റങ്ങളുടെ കാര്യത്തിലും ലോകരാജ്യങ്ങള്‍ക്ക് സ്വീകരിക്കാവുന്നതല്ലേ എന്ന ചോദ്യമാണ് ഗ്രേറ്റ ഉയര്‍ത്തുന്നത്. നമ്മളെകൊണ്ടത് സാധിക്കുമെന്ന് ഈ കോവിഡ്-19 കാലത്തില്‍ തെളിയിച്ചു കഴിഞ്ഞിരിക്കുന്നു. ഇപ്പോളുണ്ടായിരിക്കുന്ന ഈ മാറ്റങ്ങള്‍ ഒരുപക്ഷെ ദീര്‍ഘകാലത്തേക്കുള്ള കാലാവസ്ഥാ മാറ്റങ്ങളിലേക്ക് സംഭാവന ചെയ്യില്ലായിരിക്കാം എങ്കിലും ഇത്തരത്തിലുള്ള നീക്കങ്ങളില്‍ കുറച്ചെങ്കിലും ദീര്‍ഘകാലത്തേക്ക് നമുക്ക് സ്വീകരിക്കാന്‍ സാധിച്ചാല്‍ നമ്മുടെ കാലാവസ്ഥ മാറ്റങ്ങളെ ഒരു പരിധിവരെ വരുതിയിലാക്കാന്‍ സാധിക്കും, ഗ്രേറ്റ ലോകത്തോട് പറയുന്നത് ഇക്കാര്യമാണ്.
ഭൂമിയുടെ നിലനില്‍പ്പിനെ സംബന്ധിച്ചിടത്തോളം കൊേറാണ വൈവറസിനേക്കാള്‍ ഗുരുതരമായ ഒന്നാണ് കാലാവസ്ഥാ മാറ്റം. ദിവസം ചെല്ലുന്തോറും ഇതുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. മനുഷ്യരാശിയുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാക്കുന്ന വിധത്തില്‍ പ്രകൃതിക്ഷോഭങ്ങള്‍ പതിവായിക്കൊണ്ടിരിക്കുന്നു. എന്നാല്‍, രാജ്യാന്തര സമൂഹം ഇപ്പോഴും കാലാവസ്ഥാ മാറ്റങ്ങള്‍ തടയുന്ന കാര്യത്തില്‍ കാര്യക്ഷമമായ ഇടപെടലുകളല്ല നടത്തുന്നത്. ഒഴികഴിവുകള്‍ പറഞ്ഞും പ്രവര്‍ത്തനങ്ങള്‍ മാറ്റിവെച്ചും മിക്ക രാജ്യങ്ങളും കാലാവസ്ഥാ മാറ്റങ്ങള്‍ വിതയ്ക്കുന്ന പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാതിരിക്കുകയാണ്. വാണിജ്യ രംഗത്തടക്കം വന്നേക്കാവുന്ന നഷ്ടക്കണക്കുകള്‍ പറഞ്ഞാണ് ലോകരാജ്യങ്ങള്‍ തങ്ങള്‍ക്കു മുമ്പിലുള്ള പ്രധാന കടമയെ കണ്ടില്ലെന്നു നടിക്കുന്നത്.
എന്നാല്‍, കൊറോണ വൈറസ് വരികയും വലിപ്പച്ചെറുപ്പങ്ങളില്ലാതെ മനുഷ്യരെ അത് ബാധിക്കുകയും ചെയ്തതോടെ മുമ്പൊരിക്കലും ആേലാചിക്കാന്‍ പോലും കഴിയാത്ത സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ അടക്കമുള്ള നടപടികളിലേക്ക് നീങ്ങുകയാണ് ലോക രാജ്യങ്ങള്‍. ഈ സാഹചര്യത്തിലാണ്, ഗ്രേറ്റയുടെ ഓര്‍മ്മപ്പെടുത്തല്‍. കൂടിവരുന്ന തീവ്രമായ അന്തരീക്ഷ പ്രതികൂല സ്ഥിതികള്‍ മനുഷ്യ ജീവിതത്തെ പിടിച്ചുലര്‍ത്താതിരിക്കാന്‍, കാലാവസ്ഥ മാറ്റങ്ങളിലും രാജ്യങ്ങള്‍ അടിയന്തര മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നാണ് ഗ്രേറ്റ ആവര്‍ത്തിക്കുന്നത്. കാലാവസ്ഥ മാറ്റങ്ങള്‍ക്ക് വേണ്ടി രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന നിയന്ത്രണങ്ങള്‍ ജനങ്ങള്‍ ഇതേ ഗൗരവത്തോടെ പരിഗണിക്കണമെന്നും ഗ്രേറ്റ ഓര്‍മ്മിപ്പിക്കുന്നു.