ഭാര്യയെ ടിവി കാണാനിരുത്തി ഭർത്താവ് പുറത്തുപോയി, പിന്നെ കണ്ടത് ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ, മൃതദേഹം കണ്ടെത്തി

By Web Desk  |  First Published Jan 4, 2025, 4:53 PM IST

മാർസെൽ  ഭാര്യയ്ക്ക് ഭക്ഷണം ഉണ്ടാക്കി നൽകി ടിവി കാണാൻ ഇരുത്തിയതിനുശേഷം അലക്കിവെച്ച തുണികൾ വിരിക്കാനായി പുറത്തുപോയി വന്നപ്പോഴാണ് പോളറ്റിനെ കാണാതായത്.


രണ്ടുവർഷം മുൻപ്  കാണാതായ സ്ത്രീയെ  ഗൂഗിൾ സ്ട്രീറ്റ് വ്യൂവിൽ കണ്ടെത്തിയ സംഭവം വർഷങ്ങൾ നീണ്ട ദുരൂഹതയിൽ വഴിത്തിരിവുണ്ടാക്കി. ദി സൺ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച്, ബെൽജിയത്തിലെ ആൻഡെനിൽ താമസിക്കുന്ന 83 -കാരിയായ പോളറ്റ് ലാൻഡ്രിയക്‌സിനെയാണ് രണ്ടു വർഷങ്ങൾക്കു മുൻപ് കാണാതായത്. 

അൽഷിമേഴ്സ് രോഗിയായിരുന്നു ഇവർ. വീട്ടിൽ നിന്നും ഇവർ ഇറങ്ങിപ്പോകുന്നത് പതിവായിരുന്നെങ്കിലും രണ്ടു വർഷങ്ങൾക്കു മുമ്പ് നടന്ന സംഭവത്തിൽ വീട്ടിലേക്ക് ഇവർ തിരിച്ചെത്തിയില്ല. കുടുംബാംഗങ്ങൾ ഏറെ അന്വേഷിച്ചെങ്കിലും ഇവരെ കുറിച്ചുള്ള യാതൊരു വിവരവും ലഭിച്ചിരുന്നില്ല.

Latest Videos

അൽഷിമേഴ്സ് രോഗി ആയിരുന്നതുകൊണ്ടുതന്നെ അടിസ്ഥാന കാര്യങ്ങൾ പോലും ഓർത്തെടുക്കാൻ പോളറ്റ് ലാൻഡ്രിയക്‌സ് ഏറെ ബുദ്ധിമുട്ടിയിരുന്നു.  ഭർത്താവ് മാർസെൽ ടാരറ്റ് ആയിരുന്നു അവരെ ശുശ്രൂഷിച്ചിരുന്നത്.

2020 നവംബർ 2 -ന്, മാർസെൽ  ഭാര്യയ്ക്ക് ഭക്ഷണം ഉണ്ടാക്കി നൽകി ടിവി കാണാൻ ഇരുത്തിയതിനുശേഷം അലക്കിവെച്ച തുണികൾ വിരിക്കാനായി പുറത്തുപോയി വന്നപ്പോഴാണ് പോളറ്റിനെ കാണാതായത്. തുടർന്ന് വീടും പരിസരവും മുഴുവൻ മാർസെൽ ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. അയൽവാസികളോട് അന്വേഷിച്ചെങ്കിലും ആരും പോളറ്റിനെ കണ്ടില്ല. തുടർന്ന് പോലീസിൽ പരാതി നൽകുകയും വ്യാപകമായി തിരച്ചിൽ നടത്തുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല.

'ഒടുവിൽ തന്റെ ഭാര്യയെ ഒരിക്കലും കാണാനാകില്ല എന്ന വിശ്വാസത്തിലേക്ക് മാർസെൽ സ്വയം ഒതുങ്ങി. എന്നാൽ 2022 -ൻ്റെ അവസാനത്തോടെ അപ്രതീക്ഷിതമായി ഒരു പ്രത്യാശയുടെ വെളിച്ചം ഉയർന്നു വന്നു. മാഴ്സലിൻ്റെ അയൽക്കാരിലൊരാൾ, ഗൂഗിളിൻ്റെ സ്ട്രീറ്റ് വ്യൂ സേവനം ഉപയോഗിക്കുമ്പോൾ, ഒരു ഫോട്ടോയിൽ പോളറ്റിനെ കണ്ടെത്തി. വീട്ടിൽ നിന്ന് ഇറങ്ങി ഒരു ഫുട്പാത്തിലൂടെ അവർ കുറ്റിക്കാട്ടിലേക്ക് നീങ്ങുന്നതിന്റെ ദൃശ്യങ്ങൾ ആയിരുന്നു അത്.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ കുറ്റിക്കാടിനുള്ളിൽ ഒരു കുഴി  കണ്ടെത്തി. ദൗർഭാഗ്യകരം എന്ന് പറയട്ടെ മറഞ്ഞിരുന്ന ആ കുഴിക്കുള്ളിൽ നിന്നും വർഷങ്ങൾക്കുശേഷം പോളറ്റിൻ്റെ മൃതദേഹം വീണ്ടെടുത്തു.

click me!