ബ്രേക്ക് അപ്പിന് ശേഷം 1000 ഫോണ്‍ കോളുകള്‍, 12 കോടിയുടെ വീടും തകർത്തു; പിന്നാലെ മുന്‍കാമുകിക്ക് എട്ടിന്‍റെ പണി

By Web Team  |  First Published Sep 10, 2024, 10:21 PM IST

'ദ ജെന്‍റിൽ ഡെന്‍റൽ സെന്‍റർ' എന്ന ദന്തരോഗാശുപതി നടത്തുന്ന ഡോക്ടറാണ് പഗ്ലിയോറോ, ഭാര്യയുടെ മരണത്തിന് പിന്നാലെ രണ്ട് കുട്ടികളെ നോക്കാന്‍ കൂടിയാണ് അദ്ദേഹം സോഫിയയുമായി ബന്ധം സ്ഥാപിച്ചത്



കാമുകനായ ദന്ത ഡോക്ടറുമായി ബ്രേക്ക് അപ്പായതിന് പിന്നാലെ കാമുകി ഡോക്ടറുടെ വീട് തകര്‍ത്തെന്ന് കേസ്. ഭാര്യ മരിച്ചതിന് പിന്നാലെയാണ് രണ്ട് കുട്ടികളുടെ പിതാവും ദന്ത ഡോക്ടറുമായ പഗ്ലിയോറോ (54), നേഴ്സായ സോഫി കോൾവിൽ (30) മായി അടുക്കുന്നതും സൌഹൃദം സ്ഥാപിക്കുന്നതും. എന്നാല്‍, തന്‍റെ പുതിയ കാമുകി തന്നെ പിന്തുടരുന്നുണ്ടോയെന്ന് സംശയിച്ച ദന്ത ഡോക്ടര്‍ ആ ബന്ധം വേണ്ടെന്ന് വയ്ക്കാന്‍ തീരുമാനിച്ചതിന് പക്ഷേ, വലിയ വില നല്‍കേണ്ടിവന്നു. 

'ദ ജെന്‍റിൽ ഡെന്‍റൽ സെന്‍റർ' എന്ന ദന്തരോഗാശുപതി നടത്തുന്ന ഡോക്ടറാണ് പഗ്ലിയോറോ, ഭാര്യയുടെ മരണത്തിന് പിന്നാലെ രണ്ട് കുട്ടികളെ നോക്കാന്‍ കൂടിയാണ് അദ്ദേഹം സോഫിയയുമായി ബന്ധം സ്ഥാപിച്ചത്. എന്നാല്‍ ഇരുവരും ബ്രേക്ക് അപ്പ് ആയതിന് പിന്നാലെ 1000 തവണയാണ് സോഫി, പഗ്ലിയോറോയെ വിളിച്ചു. അദ്ദേഹം പക്ഷേ ഒരു കോളും അറ്റന്‍റ് ചെയ്തില്ല. ഇതില്‍ പ്രകോപിതയായ യുവതി അദ്ദേഹത്തെ പിന്തുടരാന്‍ തീരുമാനിച്ചെന്ന് റിപ്പോര്‍ട്ടില്‍ പുറയുന്നു. യുവതി പ്രെട്രോള്‍ പമ്പിലും മാളിലും ഡോക്ടറെ പിന്തുടര്‍ന്നു. സോഫി തന്നെ പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ ഡോക്ടര്‍ കാര്‍ പാര്‍ക്കിൽ ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതനായി. 

Latest Videos

undefined

ഭർത്താവിന്‍റെ കാറിന്‍റെ ഗ്ലാസ് അടിച്ച് തകർക്കുന്ന ഭാര്യ; കാര്യമറിഞ്ഞപ്പോള്‍ ഒപ്പം നിന്ന് സോഷ്യൽ മീഡിയയും

ഒടുവില്‍ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ അഞ്ച് കിടപ്പുമുറിയുള്ള 12 കോടിയുടെ വീട്ടില്‍ അതിക്രമിച്ച് കയറിയ സോഫി, വീടിന് കാര്യമായ കേടുപാടുകള്‍ വരുത്തിയിരുന്നു. വീട്ടില്‍ വച്ച് ഡോക്ടറും യുവതിയും തമ്മില്‍ പിടിവലിയുണ്ടായെങ്കിലും യുവതി ജനല്‍ വഴി രക്ഷപ്പെട്ടു. ഡോക്ടറുടെ പരാതിക്ക് പിന്നാലെ കേസെടുത്ത പോലീസ് സോഫിയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ എത്തിച്ചു. അതേസമയം തന്‍റെ മുന്‍കാമുകിയെ തടവിലിടരുതെന്നും ഡോക്ടർ കോടതിയോട് അഭ്യർത്ഥിച്ചതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. കേസ് കേട്ട കോടതി  20 ആഴ്‌ചത്തെ ജയിൽ ശിക്ഷയും 12 മാസത്തേക്ക് ജോലിയിൽ നിന്ന് സസ്‌പെൻഷനുമാണ് വിധിച്ചത്. ഒപ്പം പഗ്ലിയോറോയുടെ വീട്ടിലോ ദന്തൽ  ഹോസ്പിറ്റലിലോ യുവതി അഞ്ച് വര്‍ഷത്തേക്ക് പ്രവേശിക്കരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. 

മറിഞ്ഞുവീണ ഓട്ടോയുടെ അടിയിലായ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടി; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ

click me!