ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി; ഒപ്പം അളവറ്റ നിധി, 68 പുരുഷന്മാർ, 16 സ്ത്രീകൾ, 12 കുതിരകളുടെ അസ്ഥികൂടവും

By Web Team  |  First Published Apr 1, 2024, 1:08 PM IST

മംഗോളിയയില്‍ ജീവിച്ചിരിക്കുന്ന 200 ല്‍ ഒരാള്‍ ചെങ്കിസ് ഖാന്‍റെ പിന്തുടര്‍ച്ചക്കാരനാണെന്ന് കരുതുന്നു. രാജ്യത്തെ ഏതാണ്ട് 32 ലക്ഷം പേരില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ചെങ്കിസ് ഖാന്‍റെ പിന്മുറക്കാരാകാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. 



ലോകം വിറപ്പിച്ച ആദ്യ ഭരണാധികാരിയെന്ന് വിശേഷിപ്പിക്കപ്പെടുന്ന മംഗോളിയന്‍ സാമ്രാജ്യാധിപന്‍ ചെങ്കിസ് ഖാന്‍റെ ശവകുടീരം കണ്ടെത്തി. 13 -ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ചെങ്കിസ് ഖാന്‍റെ ശവകുടീരം ഇതുവരെ അജ്ഞാതമായി കിടക്കുകയായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ മംഗോളിയയിലെ കെന്‍റി പ്രവിശ്യയിലെ ഒനോൻ നദിക്ക് സമീപം റോഡ് നിർമ്മാണത്തിൽ ജോലി ചെയ്യുന്ന നിർമ്മാണ തൊഴിലാളികളാണ് ആദ്യം നിരവധി പുരാതന അസ്ഥികൂടങ്ങള്‍ കണ്ടെത്തിയത്. പിന്നാലെ പുരാവസ്തു ഗവേഷകര്‍ നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തിയത് ലോകത്തിലെ ആദ്യത്തെ സാമ്രാജ്യപതി എന്ന വിശേഷണത്തിന് ഉടമയായ ചെങ്കിസ് ഖാന്‍റെ ശവകുടീരമാണ് അതെന്ന് തിരിച്ചറിഞ്ഞതെന്ന് ആര്‍ക്കിയോളജി വേള്‍ഡ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്തു. 

18-ാം നൂറ്റാണ്ടിൽ ഒനോൻ നദി ഗതി മാറുന്നതുവരെ നൂറുകണക്കിന് വർഷങ്ങളായി ഈ പ്രദേശം നദീതടത്തിന് താഴെയായിരുന്നു. കണ്ടെത്തിയ ശവകുടീരത്തില്‍ നൂറുകണക്കിന് സ്വർണ്ണ, വെള്ളി പുരാവസ്തുക്കൾ, ആയിരക്കണക്കിന് നാണയങ്ങൾ എന്നിവയോടൊപ്പം ഉയരമുള്ള ഒരു പുരുഷന്‍റെയും പതിനാറ് സ്ത്രീകളുടെയും അസ്ഥികൂടങ്ങളും കണ്ടെത്തി. മരണാനന്തരം ചെങ്കിസ് ഖാന്‍ പിന്തുടരാന്‍ നിര്‍ബന്ധിതരായ ഭാര്യയും വെപ്പാട്ടിമാരുമാകാം ഇവരെന്ന് കരുതുന്നു. ഒപ്പം ശവകുടീരത്തിന് മുകളില്‍ നിന്നും 68 പുരുഷന്മാരുടെ അസ്ഥികൂടവും കണ്ടെത്തി. രാജകീയ ശവകുടീരം മറ്റുള്ളവര്‍ കണ്ടെത്താതിരിക്കാനാകാം ഇങ്ങനെ ചെയ്തതെന്ന് പുരാവസ്തു ഗവേഷകര്‍ അനുമാനിക്കുന്നു. മൃതദേഹത്തിനൊപ്പം 12 കുതുരകളുടെയും അസ്ഥികൂടങ്ങളും കണ്ടെത്തിയിരുന്നു. 

Latest Videos

undefined

17 -ൽ വിവാഹം, 18 -ൽ അമ്മ, 34 -ാം വയസിൽ മുത്തശ്ശിയും; വൈറലായി സിംഗപ്പൂരിലെ സോഷ്യൽ മീഡിയ ഇൻഫ്ലവൻസർ

(ചെങ്കിസ് ഖാന്‍റെതേന്ന് കരുതപ്പെടുന്ന അസ്ഥികൂടം സ്വര്‍ണ്ണനാണയങ്ങളാല്‍ മൂടിയ നിലയില്‍)

എഴുവയസുകാരന്‍ പാര്‍ക്കില്‍ പോയത് കളിക്കാന്‍; പക്ഷേ, തിരിച്ചെത്തിയത് എട്ട് ലക്ഷം രൂപ വിലയുള്ള നീലക്കല്ലുമായി

ശവകുടീരത്തില്‍ നിന്നും കണ്ടെത്തിയ അളവറ്റ നിധിയുടെ ശേഖരവും ബലി അര്‍പ്പിക്കപ്പെട്ട മൃഗങ്ങളുടെയും ആളുകളുടെയും എണ്ണവുമാണ് പുരാവസ്തു ഗവേഷകരെ, കണ്ടെത്തിയത് ചെങ്കിസ് ഖാന്‍റെ ശവകുടീരമാണെന്ന് നിഗമനത്തിലെത്തിച്ചത്. പിന്നാലെ നടന്ന വിശദമായ പരിശോധനയില്‍ മൃതദേഹം 1215 നും 1235 നും ഇടയിൽ മരിച്ച 60 നും 75 നും ഇടയിൽ പ്രായമുള്ള ഒരാളുടേതാണെന്ന് സ്ഥിരീകരിച്ചു. കണ്ടെത്തിയ ശവക്കുഴിയുടെ പ്രായം, സ്ഥാനം, സമൃദ്ധി എന്നിവയെല്ലാം ശവകുടീരം യഥാർത്ഥത്തിൽ ചെങ്കിസ് ഖാന്‍റെതാണെന്ന് സ്ഥാപിക്കുന്നു. 44 -മത്തെ വയസില്‍ അന്നത്തെ രാജാവിനെ സ്ഥാനഭ്രഷ്ടനാക്കിയാണ് ചെങ്കിസ് ഖാന്‍ രാജാവാകുന്നത്. പിന്നീട്, ലോകം കണ്ടത് നീണ്ട യുദ്ധങ്ങളുടെയും അധിനിവേശത്തിന്‍റെയും കാലമായിരുന്നു. കിഴക്കിനെയും പടിഞ്ഞാറിനെയും ബന്ധിപ്പിക്കുന്ന സില്‍ക്ക് റൂട്ടിന്‍റെ പ്രാധാന്യം മനസിലാക്കിയ ചെങ്കിസ് ഖാന്‍, സില്‍ക്ക് റൂസ് സുരക്ഷിതമായ ഒരു പാതയാക്കി വികസിപ്പിച്ചു. പിന്നാലെ തപാല്‍ സംവിധാനവും ഏര്‍പ്പെടുത്തി. 

ഒന്നര കോടി ടിപ്പ്, ആറ് കോടി വേറ്റിംഗ് ചാര്‍ജ്ജ്; 62 രൂപയുടെ ഓട്ടത്തിന് ഊബർ നല്‍കിയ ബില്ല് 7 കോടിയുടേത്

(ചെങ്കിസ് ഖാന്‍റെ ചിത്രം ചിത്രകാരന്‍റെ ഭാവനയില്‍)

2,000 വര്‍ഷം പഴക്കമുള്ള വെങ്കല കൈപ്പത്തിയുടെ 'നിഗൂഢ രഹസ്യം' കണ്ടെത്തി

പരസ്പരം പോരടിച്ച് നിന്ന മംഗോളിയയിലെ അനേകം ഗോത്രങ്ങളെ ഒറ്റ അധികാരത്തിന്‍ കീഴില്‍ ഏകീകരിച്ചത് ചെങ്കിസ് ഖാനാണ്. പിന്നാലെ ചൈന, മധ്യേഷ്യ, മിഡിൽ ഈസ്റ്റ്, കിഴക്കൻ യൂറോപ്പ്, ഇന്നത്തെ റഷ്യയുടെ ചില ഭാഗങ്ങള്‍ എന്നിവ ചെങ്കിസ് ഖാന്‍ കീഴടക്കുകയും അതുവരെ ഉണ്ടായിരുന്നതില്‍ വച്ച് ഏറ്റവും വലിയ സാമ്രാജ്യം തന്നെ സൃഷ്ടിക്കുകയും ചെയ്തു. തന്‍റെ ഭരണകാലത്ത് 31 ദശലക്ഷം ചതുരശ്ര കിലോമീറ്റർ ഭൂമി അദ്ദേഹം കീഴടക്കിയെന്നാണ് ചരിത്രകാരന്മാര്‍ കരുതുന്നത്. അത് പോലെ തന്നെ അനേകം ഭാര്യമാരിലും വെപ്പാട്ടിമാരിലുമായി അദ്ദേഹത്തിന് നിരവധി മക്കളുമുണ്ടായിരുന്നു. ഇന്നും മംഗോളിയയില്‍ ജീവിച്ചിരിക്കുന്ന 200 ല്‍ ഒരാള്‍ ചെങ്കിസ് ഖാന്‍റെ പിന്തുടര്‍ച്ചക്കാരനാണെന്ന് കരുതുന്നു. രാജ്യത്തെ ഏതാണ്ട് 32 ലക്ഷം പേരില്‍ രണ്ട് ലക്ഷത്തിന് മുകളില്‍ ആളുകള്‍ ചെങ്കിസ് ഖാന്‍റെ പിന്മുറക്കാരാകാന്‍ സാധ്യതയുണ്ടെന്ന് ചില പഠനങ്ങള്‍ പറയുന്നു. 

'സെക്കന്‍റിന്‍റെ വില അറിയുമോ?'; ജീവന്‍ രക്ഷിച്ച ആ ഒരു സെക്കന്‍റ്, കാണാം ഒരു വൈറല്‍ വീഡിയോ
 

click me!