'ക്രൈംബ്രാഞ്ച്' ഓഫീസർമാരെന്ന് പരിചയപ്പെടുത്തിയ സംഘം അഭിഭാഷകനെ തട്ടിക്കൊണ്ട് പോയി അഞ്ച് ലക്ഷം തട്ടി

By Web TeamFirst Published Sep 10, 2024, 8:38 PM IST
Highlights

എടിഎം വഴി അക്കൌണ്ടിലേക്ക് പണം നിക്ഷേപിക്കുകയായിരുന്ന അഭിഭാഷന്‍റെ അടുത്ത് വന്ന് തങ്ങള്‍ ക്രൈംബ്രഞ്ചില്‍ നിന്നാണെന്നും പണത്തിന്‍റെ ഉറവിടം കാണിക്കണമെന്നും ആവശ്യപ്പെട്ടു. പിന്നാലെ ഇവർ അഭിഭാഷകനെ ഒരു കാറിലേക്ക് ബലമായി പിടിച്ച് കയറ്റുകയായിരുന്നു. 
 


ട്ടിപ്പുകള്‍ ഇപ്പോള്‍ പുതിയ തരത്തിലാണ് പ്രവര്‍ത്തിക്കുന്നത്. പലപ്പോഴും പോലീസ്, ക്രൈംബ്രാഞ്ച്, കസ്റ്റംസ് തുടങ്ങിയ അന്വേഷണ ഏജന്‍സികളില്‍ നിന്നുമാണെന്ന് പറഞ്ഞ് എത്തുന്ന ഫോണ്‍ കോളുകളിൽ നിന്നാണ് ഇത്തരം വലിയ രീതിയിലുള്ള തട്ടിപ്പിനാണ് തുടക്കമിടുന്നത്. അതേസമയം തങ്ങള്‍ കസ്റ്റംസില്‍ നിന്നാണെന്നും പറഞ്ഞെത്തിയ സംഘം മുബൈയിലെ അഭിഭാഷകനെ തട്ടിക്കൊണ്ട് പോയി അഞ്ച് ലക്ഷം രൂപ കവര്‍ന്നു. ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെന്ന വ്യാജേന എത്തിയ സംഘം എടിഎം കൌണ്ടറിന്‍റെ മുന്നില്‍ നിന്നാണ് അഭിഭാഷകനെ തട്ടിക്കൊണ്ട് പോയത്. 

ബാന്ദ്രയിൽ താമസിക്കുന്ന അഭിഭാഷകനായ തൗസിഫ് ഷെയ്ഖ് (37) ആണ് തട്ടിപ്പിന് ഇരയായതെന്ന് വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു. തൗസിഫിന്‍റെ ബന്ധുക്കള്‍ മുംബൈയില്‍ ട്രാവൽ ഏജൻസിയും പണം കൈമാറ്റ സേവനങ്ങളും നടത്തുന്നുണ്ട്. ഇത്തരം കാര്യങ്ങളില്‍ തൗസിഫ് ഇടയ്ക്ക് കുടുംബത്തെ സഹായിക്കാറുണ്ട്. സെപ്തംബർ ഏഴിന് രണ്ട് ഇടപാടുകാരുടെ അക്കൗണ്ടുകളിലേക്ക് നിക്ഷേപിക്കാനായി  സഹോദരൻ 5.7 ലക്ഷം രൂപ നൽകിയെന്നാണ് തൗസിഫ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 

Latest Videos

മറിഞ്ഞുവീണ ഓട്ടോയുടെ അടിയിലായ അമ്മയെ രക്ഷിക്കാൻ ശ്രമിക്കുന്ന പെൺകുട്ടി; വീഡിയോ കണ്ട് അഭിനന്ദിച്ച് സോഷ്യൽ മീഡിയ

പിറ്റേന്ന് രാവിലെ എടിഎമ്മില്‍ നിന്നും ഒരു അക്കൌണ്ടിലേക്ക് 70,000 രൂപ നിക്ഷേപിച്ചതിന് പിന്നാലെ രണ്ട് പേർ എടിഎം കൌണ്ടറിന് മുന്നില്‍ വച്ച് തന്‍റെ അടുത്ത് വന്ന് ക്രൈംബ്രാഞ്ചിൽ നിന്നുള്ളവരാണെന്ന് പറഞ്ഞു. ഇവര്‍ ചോദ്യം ചെയ്യുന്നതിനായി തങ്ങളുടെ കൂടെ വരാന്‍  തൗസിഫിനോട് ആവശ്യപ്പെട്ടു. പിന്നാലെ തൗസിഫിനെ ബലമായി ഇരുവരും ചേര്‍ന്ന് കാറില്‍ പിടിച്ച്  കയറ്റി. കാറില്‍ സഞ്ചരിക്കവെ ബാഗിലുള്ള പണത്തെ കുറിച്ച് ഇവർ ചോദ്യം ചെയ്യാന്‍ ആരംഭിച്ചു. കേസ് ബലമുള്ളതാണെന്നും ഒന്നിലധികം അറസ്റ്റുകള്‍ വേണ്ടിവരുമെന്നും കാറിലുള്ളവര്‍ തൗസിഫിനെ ഭീഷണിപ്പെടുത്തി. 

യൂണിഫോമിലെത്തിയ പെൺകുട്ടി സ്കൂട്ടി അടിച്ചോണ്ട് പോകുന്ന വീഡിയോ വൈറൽ; സംഭവം വാരണാസിയിൽ

പിന്നീട് ബാഗിലുണ്ടായിരുന്ന പണം തട്ടിയെടുത്ത സംഘം സാന്താക്രൂസിൽ വാന്‍ നിര്‍ത്തി തൗസിഫിനെ ഇറക്കിവിട്ടെന്നും പരാതിയില്‍ പറയുന്നു. പിന്നീട് വീട്ടിലെത്തിയ ശേഷം തൗസിഫ് സഹോദരനോട് കാര്യം പറഞ്ഞു. ഉടനെ പോലീസിലും പരാതിപ്പെട്ടു. തൗസിഫിന്‍റെയും സഹോദരന്‍റെയും പരാതിയിൽ ആൾമാറാട്ടത്തിനും പണം തട്ടിയതിനുമെതിരെ പ്രതികൾക്കെതിരെ ഖാർ പോലീസ് കേസെടുത്തു. വാഹന രജിസ്ട്രേഷൻ നമ്പർ തിരിച്ചറിയുന്നതിനും പ്രതികളെ കണ്ടെത്തുന്നതിനുമായി അഭിഭാഷകനെ വാഹനത്തില്‍ കയറ്റിയ സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. 

ഇത്തവണ കമലയ്ക്കൊപ്പം; പത്തില്‍ ഒമ്പത് യുഎസ് തെരഞ്ഞെടുപ്പും പ്രവചിച്ച അലൻ ലിക്ട്മൻ ആരാണ്?
 

click me!