2,000 വർഷം മുമ്പ് അടക്കം ചെയ്ത 28 കുതിരകള്‍; ബലി ആണെന്ന് സംശയിക്കുന്നതായി ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍

By Web Team  |  First Published May 31, 2024, 12:35 PM IST

കണ്ടെത്തിയ കുതിരകള്‍ക്ക് മരണ സമയത്ത് ആറ് വയസ് പ്രായമുണ്ടായിരുന്നിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. മരണത്തിന് പിന്നാലെ കുതിരകളെ സംസ്കാരിച്ചു. അതേസമയം അവയുടെ തലകളെല്ലാം തെക്ക് ദിശയിലേക്ക് അഭിമുഖമായി കിടക്കുന്ന രീതിയിലായിരുന്നു സംസ്കരിച്ചത്. 



പുരാതന കാലത്ത് മനുഷ്യരുടെ ചിന്താരീതികളും ജീവിതരീതികളും എന്തായിരുന്നുവെന്ന അന്വേഷണത്തിലാണ് ലോകമെങ്ങുമുള്ള പുരാവസ്തു ശാസ്ത്രജ്ഞര്‍. അടുത്ത കാലത്തായി പൌരാണിക മനുഷ്യരെ കുറിച്ചുള്ള നിരവധി നീരിക്ഷണങ്ങള്‍ പങ്കുവയ്ക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം ഫ്രഞ്ച് പുരാവസ്തു ഗവേഷകര്‍ 2,000 വര്‍ഷം മുമ്പ് അടക്കം ചെയ്ത 28 കുതിരകളുടെ ശവകുടീരം കണ്ടെത്തി. മനുഷ്യന്‍ യാത്രയ്ക്കായി കുതിരകളെ ഏറ്റവും കൂടുതലായി ആശ്രയിച്ചിരുന്ന കാലത്ത് ഇത്രയേറെ കുതിരകളെ ഒരുപോലെ കുഴിച്ചിട്ടതെന്തിനെന്ന് സംശയം ഇതോടെ ബലപ്പെട്ടു. അജ്ഞാതമായ ഏതോ ആചാരാനുഷ്ഠാനത്തിന്‍റെ പേരില്‍ നടന്ന ബലി ആയിരിക്കാമിതെന്ന് കരുതുന്നതായി ഫ്രഞ്ച് പുരാവസ്തു ഗവേഷകർ അവകാശപ്പെടുന്നു. 

കണ്ടെത്തിയ കുതിരകള്‍ക്ക് മരണ സമയത്ത് ആറ് വയസ് പ്രായമുണ്ടായിരുന്നിരിക്കാമെന്ന് ഗവേഷകര്‍ പറയുന്നു. മരണത്തിന് പിന്നാലെ കുതിരകളെ സംസ്കാരിച്ചു. അതേസമയം അവയുടെ തലകളെല്ലാം തെക്ക് ദിശയിലേക്ക് അഭിമുഖമായി കിടക്കുന്ന രീതിയിലായിരുന്നു സംസ്കരിച്ചത്.  ശവകുടീരത്തില്‍ ആണ്‍ കുതിരകളെ മാത്രമേ അടക്കം ചെയ്തിരുന്നൊള്ളൂ. സമീപത്ത് ഉണ്ടായിരുന്ന മറ്റൊരു ശവകുടീരത്തില്‍ രണ്ട് നായ്ക്കളെ തല പടിഞ്ഞാറോട്ട് അഭിമുഖമാക്കിയും സംസ്കരിച്ചിരുന്നു. ആദ്യം കണ്ടെത്തിയ കുഴിയിൽ നിന്ന് 10 കുതിരകളുടെ പൂർണ്ണമായ അസ്ഥികൂടങ്ങൾ കണ്ടെത്തി.  അക്കാലത്തെ ഗാലിക് കുതിരകളുടെ സാധാരണ വലുപ്പമായ 1.2 മീറ്റർ മാത്രം വലിപ്പമുള്ള ഈ കുതിരകളെ ശ്രദ്ധാപൂർവ്വം രണ്ട് നിരകളായി ക്രമീകരിച്ചായിരുന്നു അടക്കിയിരുന്നത്. 

Latest Videos

കൊടും ചൂടില്‍ തളർന്ന് വീണ കുരങ്ങന് സിപിആര്‍ നല്‍കുന്ന പോലീസ് ഉദ്യോഗസ്ഥന്‍റെ വീഡിയോ

Nine pits containing skeletons of horses buried during the Gallic Wars have been discovered in Villedieu-sur-Indre, central France: https://t.co/HPceqynFLc pic.twitter.com/rNGj941Cn0

— Gürkan Ergin (@gurkan_ergin)

പൂനെ പോർഷെ അപകടത്തിൽ കൗമാരക്കാരന് ജാമ്യം നൽകിയ ജഡ്ജി ഹെൽമറ്റ് ധരിക്കാതെ ഇരുചക്ര വാഹനത്തില്‍; വീഡിയോ വൈറൽ

ഈ അസ്ഥികൂടങ്ങൾ പുരാതന റോമൻ രാജ്യത്തിന്‍റെ ആദ്യകാലത്ത്, ഗാലിക് യുദ്ധങ്ങളുടെ കാലഘട്ടത്തിൽ സംസ്കരിച്ചവയാണെന്ന് കാർബൺ ഡേറ്റിംഗിലൂടെ കണ്ടെത്തിയതായി ഫ്രാൻസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പ്രിവന്‍റീവ് ആർക്കിയോളജിക്കൽ റിസർച്ച് അറിയിച്ചു. റോമൻ ജനറലായിരുന്ന ജൂലിയസ് സീസർ, ഗൗളിലെ ജനങ്ങൾക്കെതിരെ ഗാലിക് യുദ്ധങ്ങൾ നടത്തിയ കാലമായിരുന്നു അത്. അക്കാലത്തായിരിക്കാം കുതിരകളെ അടക്കിയത്. കുതിരകള്‍ രോഗം മൂലമാണോ മരിച്ചതെന്ന് അറിയാന്‍ അസ്ഥികൂടത്തില്‍ വൈറസ് പരിശോധനകള്‍ നടക്കുന്നുണ്ടെന്നും ഗവേഷകര്‍ അറിയിച്ചു. 

കുതിരകള്‍ യുദ്ധത്തില്‍ മരിച്ചവയാണെന്ന് തീര്‍ത്തും പറയാന്‍ പറ്റില്ലെന്നും അതേസമയം എന്തെങ്കിലും ആചാരത്തിന്‍റെ ഭാഗമായി ഇവയെ ബലി അര്‍പ്പിച്ചതാണോയെന്ന പഠനവും നടക്കുന്നുണ്ടെന്നും ഗവേഷണ സംഘം പറഞ്ഞു. മധ്യ ഫ്രാൻസിലെ വില്ലെഡിയു-സുർ-ഇൻഡ്രെയിൽ നടത്തിയ ഖനനത്തിൽ 5 മുതൽ 6 വരെ നൂറ്റാണ്ടുകളിൽ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങൾ, മധ്യകാല റോഡ് എന്നിവയും പുരാവസ്തു ഗവേഷകർ കണ്ടെത്തി. അതേസമയം യോദ്ധാക്കളെയും കുതിരകളെയും ഒരുമിച്ച് സംസ്കരിച്ച ഗോണ്ടോളിലെ കെൽറ്റിക് ശ്മശാനങ്ങളെ ഉൾപ്പെടെ ഫ്രാൻസിലെ മുൻ കണ്ടെത്തലുകളെ അനുസ്മരിപ്പിക്കുന്നതാണ് കുതിരകളുടെ ശവക്കുഴിയെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

4,700 വർഷങ്ങൾക്ക് മുമ്പ് പുരാതന ഈജിപ്തുകാർ കാൻസർ ശസ്ത്രക്രിയയ്ക്ക് ശ്രമിച്ചെന്ന് പഠനം
 

click me!