എട്ട് കോടി വിലവരുന്ന ദിനോസര്‍ അസ്ഥികള്‍ ചൈനയ്ക്ക് മറിച്ച് വിറ്റ നാല് യുഎസ് പൗരന്മാര്‍ അറസ്റ്റില്‍

By Web Team  |  First Published Oct 26, 2023, 11:11 AM IST

പ്രതികള്‍ അമേരിക്കയുടെ പൈതൃക സ്വത്ത് അറിഞ്ഞു കൊണ്ട് മറ്റൊരു രാജ്യത്തിന് മറിച്ച് വിറ്റെന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നു. 



ല രാജ്യങ്ങളിലും പുരാവസ്തുക്കൈമാറ്റത്തിന് ഏറെ നിയന്ത്രണങ്ങളുണ്ട്. നിരവധി രാജ്യങ്ങളില്‍ ഇത്തരം കൈമാറ്റങ്ങളെ ക്രിമിനല്‍ കുറ്റമായാണ് ഇന്ന് കണക്കാക്കുന്നത്. ഭൂമിയിലെ അതിപുരാതനമായ ജീവികളെ കുറിച്ചുള്ള പഠനത്തിനായാണ് ഇവ സംരക്ഷിക്കുന്നത്. എന്നാല്‍, അധികൃതരുടെ കണ്ണ് വെട്ടിച്ച് ഇപ്പോഴും അമൂല്യമായ ഇത്തരം പല പുരാവസ്തുക്കളും കരിഞ്ചന്തകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള വസ്തുക്കള്‍ കള്ളക്കടത്ത് നടത്തിയ നാല് യുഎസ് പൗരന്മാര്‍ അറസ്റ്റിലായി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരു മില്യണ്‍ ഡോളര്‍ (8,32,30,000 രൂപ) വില വരുന്ന ഫോസില്‍ പ്രകൃതിവിഭവങ്ങളായ ദിനോസർ അസ്ഥികൾ ഇവര്‍ ചൈനയ്ക്ക് മറിച്ച് വിറ്റതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

യാത്രക്കാർ ഇറങ്ങവേ പിന്‍ഭാഗം കുത്തി മുന്‍ഭാഗം ഉയർന്ന് വിമാനം; '90 കളിലെ ടിവി പരസ്യം പോലെ !

Latest Videos

2018 മാർച്ച് മുതൽ 2023 മാർച്ച് വരെയുള്ള അഞ്ച് വർഷത്തിനിടയ്ക്കാണ് യുഎസ് ഫെഡറൽ പ്രദേശത്ത് നിന്ന് ഇവര്‍ ദിനോസർ അസ്ഥികൾ വാങ്ങുകയും പിന്നീട് ഇവ ചൈനയിലേക്ക് അനധികൃത കയറ്റുമതി ചെയ്തതെന്നുമാണ് ഇവര്‍ക്കെതിരെ ചുമത്തിയ കുറ്റം. യുഎസിലെ യൂട്ടയില്‍ താമസിക്കുന്ന വിന്‍റ് വെയ്‌ഡ് (65) ഡോണ വെയ്‌ഡ് (67) ലോസ് ഏഞ്ചൽസ്, ഒറിഗോൺ എന്നിവിടങ്ങളിൽ താമസിക്കുന്ന അച്ഛനും മകനുമായ സ്റ്റീവൻ വില്ലിംഗ് (67) ജോർദാൻ വില്ലിംഗ് (40) എന്നിവരാണ് പ്രതികള്‍. ഇവര്‍ രാജ്യത്തെ ഫോസില്‍ പ്രകൃതിവിഭവ സംരക്ഷ നിയമം ലംഘിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇവര്‍ക്കെതിരെ 13 കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പ്രതികള്‍ അമേരിക്കയുടെ പൈതൃക സ്വത്ത് അറിഞ്ഞു കൊണ്ട് മറ്റൊരു രാജ്യത്തിന് മറിച്ച് വിറ്റെന്ന് പ്രതികള്‍ക്കെതിരെയുള്ള കുറ്റപത്രത്തില്‍ പറയുന്നു. 

മാലിന്യ മലയ്ക്ക് മുന്നില്‍ ഒരു വിവാഹ ഫോട്ടോ ഷൂട്ട്; വൈറലായി ചിത്രങ്ങൾ !

പല തരത്തില്‍ ശേഖരിച്ച് ഇത്തരം ഫോസില്‍ പ്രകൃതിവിഭവങ്ങളുടെ, പ്രത്യേകിച്ചും ദിനോസറുകളുടെ ഫോസില്‍ അസ്ഥികള്‍ മൂല്യം കുറച്ച് കാണിക്കാനായി പ്രതികള്‍ ഇവ തെറ്റായി ലേബല്‍ ചെയ്ത ശേഷമാണ് രാജ്യത്ത് നിന്നും കടത്തിയത്. ഫെഡറല്‍ ഓഫീസര്‍മാര്‍ പിടിക്കാതിരിക്കാനാണ് ഇത്തരത്തില്‍ തെറ്റായ ലേബലുകള്‍ ചെയ്തതെന്നും പ്രോസിക്യൂട്ടര്‍മാര്‍ അറിയിച്ചു. കരകൗശല വസ്തുക്കള്‍ അടക്കം ഉണ്ടാക്കുന്നതിനായി പ്രതികള്‍ ദിനോസര്‍ അസ്ഥികള്‍ അശാസ്ത്രീയമായി സംസ്കരിക്കുകയും ചെയ്തതിനാല്‍ ഫലത്തില്‍ ഇവയുടെ ശാസ്ത്രീയ മൂല്യം നഷ്ടപ്പെട്ടു. ഇതിലൂടെ ഭാവി തലമുറയിക്ക് ഈ ഫോസിലുകളുടെ ശാസ്ത്രീയമായ പഠനം അസാധ്യമാണെന്നും യുഎസ് അറ്റോർണി ട്രീന എ ഹിഗ്ഗിൻസ് പറഞ്ഞു 

 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

click me!