സംഭവത്തെ കുറിച്ച് 22 കാരിയായ മൂര്‍ പറയുന്നതിങ്ങനെ,' "ചുഴലിക്കാറ്റിന്‍റെ ശക്തി വര്‍ദ്ധിച്ചതോടെ തങ്ങളുടെ താത്കാലിക വീട് രണ്ടായി പിളര്‍ന്നു. പിന്നാലെ ചുഴലിക്കാറ്റിന്‍റെ താഴ്ഭാഗം വീട്ടിനുള്ളിലേക്ക് കയറുകയും കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റോടെ ഉയര്‍ത്തുകയുമായിരുന്നു.'
കഴിഞ്ഞ ദിവസം യുഎസ്എയിലെ ടെന്നസിയില്‍ അതിശക്തമായ ചുഴലിക്കാറ്റ് വീശിയടിച്ചു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് സംസ്ഥാനത്ത് ആറ് മരണം രേഖപ്പെടുത്തി. ഏതാണ്ട് 35,000 പേര്‍ക്ക് വൈദ്യുതി വിതരണം നഷ്ടപ്പെട്ടു. എന്നാല്‍ ഇതിനെക്കാളേറെ അത്ഭുതപ്പെടുത്തിയത് മറ്റൊന്നായിരുന്നു. വീട്ടില്‍ കിടത്തിയ ടെന്നസി സ്വദേശിനിയായ മൂറിന്‍റെ നാല് വയസ് മാത്രം പ്രായമുള്ള കുഞ്ഞിനെ ചുഴലിക്കാറ്റിന് ശേഷം കണ്ടെത്തിയത് പ്രദേശത്തെ ഒരു മരച്ചില്ലയില്‍ നിന്ന്. സംഭവത്തെ കുറിച്ച് 22 കാരിയായ മൂര്‍ പറയുന്നതിങ്ങനെ,' "ചുഴലിക്കാറ്റിന്‍റെ ശക്തി വര്‍ദ്ധിച്ചതോടെ തങ്ങളുടെ താത്കാലിക വീട് രണ്ടായി പിളര്‍ന്നു. പിന്നാലെ ചുഴലിക്കാറ്റിന്‍റെ താഴ്ഭാഗം വീട്ടിനുള്ളിലേക്ക് കയറുകയും കുഞ്ഞിനെ കിടത്തിയ ബാസ്ക്കറ്റോടെ ഉയര്‍ത്തുകയുമായിരുന്നു.'
ചുഴലിക്കാറ്റ് വീശിയടിച്ച് സമയത്ത് മൂറും ഭര്‍ത്താവും ഒരു വയസുള്ള മകൻ പ്രിൻസ്റ്റണുമായിരുന്നു ആ താത്കാലിക വീട്ടിലുണ്ടായിരുന്നത്. ചുഴലിക്കാറ്റിന്‍റെ സഞ്ചാര വഴിയിലുണ്ടായിരുന്ന ഇവരുടെ വീട് കാറ്റ് ശക്തിപ്രാപിച്ചപ്പോള്‍ തന്നെ തകര്‍ന്നു. പിന്നാലെ നാല് മാസം പ്രായമായ കുട്ടിയെ കിടത്തിയ ബാസ്ക്കറ്റ് കാറ്റിന്‍റെ ശക്തിയില്‍ വായുവില്‍ ഉയര്‍ന്നു. ഈ സമയം മൂറിന്‍റെ ഭര്‍ത്താവ് കുട്ടിയെ കിടത്തിയ ബാസ്ക്കറ്റില്‍ പിടിച്ചെങ്കിലും കാറ്റിന്‍റെ ശക്തിയില്‍ അദ്ദേഹം തെറിച്ച് വീഴുകയും കുട്ടിയോട് കൂടി ബാസ്ക്കറ്റ് വായുവിലുയരുകയുമായിരുന്നു. ഒരു വയസുള്ള മൂത്തമകന്‍ പ്രിന്‍സ്റ്റണും മൂറും ഈ സമയം ഒരുമിച്ചായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
രണ്ടാം ലോകമഹായുദ്ധത്തിനിടെ ഇന്ത്യയില്‍ തകര്‍ന്ന് വീണ 600 യുഎസ് യുദ്ധ വിമാനങ്ങള്‍ !
Wild video of the Tennessee tornado causing explosion from close range!pic.twitter.com/ndBNgFBzvI
— Live Storm Chasers (@LiveStormChaser)4-month-old baby found safe in tree after Tennessee tornado - NBC Newsi https://t.co/aMW237GDiM
— _theOutpost_ (@_theOutpost_)വിവാഹത്തിന് മുമ്പ് ആണ്‍കുട്ടികള്‍ക്ക് ഒന്നിലധികം പങ്കാളികളെ അനുവദിക്കുന്ന ഗോത്രം !
'മകന്‍റെ മുകളിലേക്ക് ചാടാനും അവനെ രക്ഷിക്കാനും ആരോ എന്നോട് ഉള്ളില്‍ നിന്ന് പറയുന്നത് പോലെ തോന്നി. ആ നിമിഷം ബാസ്ക്കറ്റ് നോക്കി ഞാന്‍ ചാടി. പക്ഷേ ചുമരിടിഞ്ഞ് താഴെ വീണു. എനിക്ക് ശ്വസിക്കാന്‍ പോലും പറ്റിയില്ല.' മൂര്‍ താനും കുടുംബവും കടന്ന് പോയ നിമിഷത്തെ കുറിച്ചോര്‍ത്തു. പിന്നീട് ചുഴലിക്കാറ്റ് ശമിച്ച ശേഷവും പെയ്തിറങ്ങിയ മഴയത്ത് മൂറും ഭര്‍ത്താവും മൂത്തമകനോടൊപ്പം കുഞ്ഞിനെ അന്വേഷിച്ച് അലഞ്ഞു. ഒടുവില്‍ ഒരു മരത്തിന്‍റെ കൊമ്പില്‍ സുരക്ഷിതനായി ബാസ്ക്കറ്റില്‍ ഇരിക്കുന്ന തങ്ങളുടെ മകനെ അവര്‍ കണ്ടെത്തി. അവന്‍ മരിച്ചെന്നായിരുന്നു താന്‍ ആദ്യം കരുതിയിരുന്നതെന്ന് അവര്‍ പ്രദേശിക മാധ്യമത്തോട് പറഞ്ഞു. ചുഴലിക്കാറ്റില്‍ കാറും വീടും അടക്കം സര്‍വ്വവും നഷ്ടമായ മൂറിനെയും കുടുംബത്തെയും സഹായിക്കാനായി സഹോദരി കെയ്റ്റ്‌ലിൻ മൂർ, ഗോ ഫണ്ട് മി സൈറ്റിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു. മൂറിന്‍റെ ഭര്‍ത്താവിന്‍റെ ഒരു കൈയും കാലും ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒടിഞ്ഞു. കുട്ടികള്‍ക്കും മൂറിനും ചെറിയ ചതവുകളും മുറിവുകളും മാത്രമാണ് ഉള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
20 വര്‍ഷത്തെ മൗനം; അച്ഛന്‍റെയും അമ്മയുടെയും മൗനം അവസാനിപ്പിക്കാന്‍ 18 കാരന്‍ ചെയ്തത് !