'അടിമകളെ പോലെ മണിക്കൂറുകളോളം ജോലി ചെയ്യണം താമസസ്ഥലമാകട്ടെ പശുത്തൊഴിത്തിന് സമാനവും. ശമ്പളവും തീരെ കുറവ്.' ലോക പ്രശസ്തമായ ചൈനീസ് കോമിക്ക് സ്റ്റുഡിയോകളെ കുറിച്ച് മുന്‍ ജീവനക്കാരന്‍റെ കുറിപ്പ്. (പ്രതീകാത്മക ചിത്രം: ഗെറ്റി)
ചൈനീസ് കോമിക്ക് സിനിമകള്‍ക്ക് ലോകം മുഴുവനും ആരാധകരുണ്ട്. കുങ് ഫു പാണ്ട പോലുള്ള ചിത്രങ്ങള്‍ ലോക പ്രശസ്തമാണ്. എന്നാല്‍. സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങള്‍ പിന്‍പറ്റുന്ന ചൈനയിലെ തൊഴില്‍ സാഹചര്യങ്ങള്‍ പ്രത്യേകിച്ചും കോമിക് സ്റ്റുഡിയോകളിലെ തൊഴില്‍ സാഹചര്യങ്ങള്‍ അത്യന്തം ദയനീയമാണെന്ന് ചിത്രങ്ങളിലൂടെ തന്നെ കലാകാരന്മാര്‍ ലോകത്തിന് മുന്നില്‍ വെളിപ്പെടുത്തുകയാണ്. ചൈനീസ് കോമിക് സ്റ്റുഡിയോകളിലെ ജോലിയും താമസവും അടിമ ഫാക്ടറികള്‍ക്ക് തുല്യമാണെന്നാണ് കലാകാരന്മാര്‍ ചൂണ്ടിക്കാണിക്കുന്നത്.
2008 ലാണ് തെക്കുകിഴക്കൻ ബീജിംഗിലെ ഒരു ഗ്രാമീണ പ്രദേശത്ത് എ-സോൾ എന്ന ചൈനയിലെ ഏറ്റവും പ്രശസ്തമായ കോമിക് സ്റ്റുഡിയോ സ്ഥാപിക്കപ്പെടുന്നത്. ഇന്ന് സ്റ്റുഡിയോയിൽ 70 ലധികം സ്റ്റാഫുകളാണ് ഉള്ളത്. ലോകപ്രശ്തമായ നിരവധി ബ്ലോക് ബസ്റ്റര്‍ കോമിക് കഥാപാത്രങ്ങളെ സൃഷ്ടിച്ച സ്റ്റുഡിയോയാണ് എ സോൾ. ഫാം പോലെയുള്ള ഫ്ലാറ്റുകളിലാണ് തൊഴിലാളികളുടെ ഒരുമിച്ചുള്ള ജീവിതം. മിത ജോലിയും ഉറക്കക്കുറവും തൊഴിലാളികള്‍ നേരിടുന്നു.
ഷെൻലിയുബാവോ എന്ന മുന്‍ എ സോള്‍ ജീവനക്കാരനാണ് തങ്ങളുടെ സ്റ്റുഡിയോ ജീവിതം എങ്ങനെയുള്ളതായിരുന്നെന്ന് ചൈനീസ് സമൂഹ മാധ്യമമായ വെയ്ബോയിൽ എഴുതിയത്. 'എന്‍റെ സ്വപ്നം തകർത്തു' എന്നാണ് അദ്ദേഹം ഇത് സംബന്ധിച്ച് കുറിച്ചത്. കോമിക് കലാകാരന്മാര്‍ 2000 മുതല്‍ കന്നുകാലി ഫാം പോലുള്ള ഡോർമിറ്ററികളിൽ താമസിക്കുകയും യൂണിസെക്സ് ബാത്ത്റൂമുകൾ ഉപയോഗിക്കുകയും ചെയ്യുന്നുവെന്ന് ഷെൻലിയുബാവോ അവകാശപ്പെട്ടു. 'ജനാലകള്‍ തുറക്കാന്‍ പോലും അനുവാദമുണ്ടായിരുന്നില്ല. വർഷങ്ങളോളം ഇരുണ്ട അന്തരീക്ഷത്തിൽ ജോലി ചെയ്യാൻ ഞങ്ങള്‍ നിർബന്ധിക്കപ്പെട്ടു.' അദ്ദേഹം എഴുതി.
നിന്ന നിൽപ്പിൽ വെള്ളം കയറി മുങ്ങിപ്പോകുന്ന കര, മരത്തിന് മുകളിലേക്ക് ചാടിക്കയറി യുവാവ്; വീഡിയോ വൈറൽ
ബോസ് തങ്ങളോട് അദ്ദേഹത്തെ 'സഹോദരൻ' എന്ന് വിളിക്കാനായിരുന്നു ആവശ്യപ്പെട്ടത്. എന്നാല്‍ രോഗം വന്നാല്‍ ചികിത്സ തേടാനും എന്തിന് പുസ്തുകം വായിക്കാന്‍ പോലും അനുവാദമില്ല. അതേസമയം വാക്കാലുള്ള അധിക്ഷേപത്തിന് ഒരു കുറവും ഉണ്ടായിരുന്നില്ല. വർഷാവസാനം, ശമ്പളം തുല്യമായി വിഭജിക്കപ്പെട്ടു, സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളൊന്നും നൽകിയില്ലെന്നും അദ്ദേഹം എഴുതി. രൂക്ഷമായ വിമര്‍ശനം സമൂഹ മാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയ്ക്കാണ് തിരികൊളുത്തിയത്. അതേ സമയം കുറിപ്പിന് മറുപടി നല്‍കാന്‍ എ സോള്‍ സ്റ്റുഡിയോ തയ്യാറായില്ലെന്നും സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
ഒരു ദിവസം 12 - 14 പേജുകള്‍ വരെ വരയ്ക്കാന്‍ തങ്ങള്‍ നിര്‍ബന്ധിതരായെന്ന് മറ്റൊരു മുന്‍ എ സോള്‍ ജീവനക്കാരനായിരുന്ന ലാവോഗുയി സൂചിപ്പിച്ചു. ' ഞാന്‍ എന്‍റെ ഇരുപതുകളില്‍ തന്നെ വൃദ്ധനായി. ദിവസവും കടുത്ത മാനസിക സമ്മർദ്ദമാണ് സ്റ്റുഡിയോയില്‍ നിന്നും നേരിട്ടത്.' ലാവോഗുയി എഴുതി. അതേസമയം സമൂഹ മാധ്യത്തില്‍ സ്ഥാപനത്തിനെതിരെ കുറിപ്പുകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയതിന് പിന്നാലെ നിലവിലെ എ-സോൾ ജീവനക്കാരനായ ലിയു കെ സ്റ്റുഡിയോയെ പിന്തുണച്ച് കുറിപ്പെഴുയി. 2013 ല്‍ തനിക്ക് രണ്ടര കോടിയോളം രൂപ ശമ്പളമായി ലഭിച്ചെന്നും അക്കാലത്ത് സ്റ്റുഡിയോ സമ്പത്തികമായി മോശം അവസ്ഥയിലായിരുന്നതിനാലാണ് ജോലി സാഹചര്യങ്ങളും മോശമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കുറിപ്പുകള്‍ വൈറലായതിന് പിന്നാലെ ഷെൻലിയുബാവോ പിന്തുണച്ച് കൊണ്ട് നിരവധി പേരാണ് എത്തിയത്. "ഷെൻലിയുബാവോ പറഞ്ഞത് ശരിയാണെങ്കിൽ, സ്റ്റുഡിയോ തൊഴിൽ നിയമങ്ങൾ ലംഘിച്ചു. തെളിവുകൾ ശേഖരിച്ച് കോടതിയിൽ കൊണ്ടുപോകുക. നീതി വിജയിക്കും," ഒരു കാഴ്ചക്കാരന്‍ എഴുതി.