മരണത്തിലും കൈകോര്‍ത്ത്: 93 -ാം വയസില്‍ ഡച്ച് മുന്‍ പ്രധാനമന്ത്രിയും ഭാര്യയും ദയാവധത്തിന് വിധേയരായി !

By Web Team  |  First Published Feb 12, 2024, 11:09 AM IST

"70 വർഷത്തിലേറെയായി ഒരുമിച്ചുണ്ടായിരുന്ന തന്‍റെ പ്രിയപ്പെട്ട ഭാര്യ യൂജെനി വാൻ ആഗ്റ്റ്-ക്രെകെൽബെർഗുമായി കൈകോർത്ത് അദ്ദേഹം മരിച്ചു," എന്നായിരുന്നു സംഘടന പുറത്ത് വിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. 



1977 മുതൽ 1982 വരെ നെതർലാൻഡ്‌സില്‍ ക്രിസ്ത്യൻ ഡെമോക്രാറ്റ് പാര്‍ട്ടിയുടെ പ്രധാനമന്ത്രിയായിരുന്ന ഡ്രൈസ് വാൻ ആഗ്റ്റ് തന്‍റെ 93 മത്തെ വയസില്‍ ഭാര്യയോടൊപ്പം ദയാവധത്തിന് വിധേയരായി. അദ്ദേഹത്തിന്‍റെ ഭാര്യ  യുജെനി വാൻ അഗ്റ്റ്-ക്രെക്കെൽബർഗിനും മരണ സമയത്ത് 93 വയസായിരുന്നു. ഇരുവരും 'കൈകോര്‍ത്ത് പിടിച്ച്' മരണം വരിച്ചെന്ന് അദ്ദേഹത്തിന്‍റെ ദയാവധം നടപ്പാക്കിയ മനുഷ്യാവകാശ സംഘടന  ദ റൈറ്റ്‌സ് ഫോറം അറിയിച്ചു. കഴിഞ്ഞ അഞ്ചാം തിയതിയാണ് ഇരുവരും മരിച്ചതെന്നും കിഴക്കന്‍നഗരമായ നിജ്മെഗനില്‍ ഒരു സ്വകാര്യ ചടങ്ങില്‍ ഇരുവരുടെയും സംസ്കാരം നടത്തിയെന്നും സംഘടന അറിയിച്ചു.

ചുഴലിക്കാറ്റ് പോലെ പറന്നുയരുന്ന കൊതുകുകൾ; 'കൃത്യമായി നികുതിയടച്ചതിന് നഗരസഭയുടെ സമ്മാനം' പരിഹസിച്ച് പൊതുജനം!

Latest Videos

ക്രിസ്ത്യൻ ഡെമോക്രാറ്റ് പ്രധാനമന്ത്രിയായിരുന്നെങ്കിലും പിന്നീട് അദ്ദേഹം കൂടുതല്‍ പുരോഗമനവാദിയായി അറിയപ്പെട്ടു. പതുക്കെ രാഷ്ട്രീ യ പ്രവര്‍ത്തനം നിര്‍ത്തിയ അദ്ദേഹം ഒരു മനുഷ്യാവകാശ സംഘടനയ്ക്കും നേതൃത്വം നല്‍കിയിരുന്നു. അദ്ദേഹത്തിന്‍റെ പാലസ്തീന്‍ അനുകൂല നിലപാടുകളാണ് ഡച്ച് രാഷ്ട്രീയത്തില്‍ നിന്നും അദ്ദേഹത്തെ അകറ്റിയത്.  ആശയപരമായ അകലം കൂടിയതോടെ 2017 ഓടു കൂടി അദ്ദേഹം പാര്‍ട്ടിയില്‍ നിന്നും രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും പൂര്‍ണ്ണമായും പിന്മാറിയിരുന്നു. 2019 ല്‍ ഒരു പാലസ്തീന്‍ അനുകൂല പ്രസംഗത്തിനിടെ ഡ്രൈസ് വാൻ ആഗ്റ്റ് മസ്തിഷ്ക രക്തസ്രാവമുണ്ടായി. അദ്ദേഹം ഇതില്‍ നിന്നും പിന്നീട് പൂര്‍ണ്ണ മുക്തനായിരുന്നിന്നെല്ലും റിപ്പോര്‍ട്ടുകള്‍ പറയുന്നു.  "70 വർഷത്തിലേറെയായി ഒരുമിച്ചുണ്ടായിരുന്ന തന്‍റെ പ്രിയപ്പെട്ട ഭാര്യ യൂജെനി വാൻ ആഗ്റ്റ്-ക്രെകെൽബെർഗുമായി കൈകോർത്ത് അദ്ദേഹം മരിച്ചു," എന്നായിരുന്നു സംഘടന പുറത്ത് വിട്ട പത്രക്കുറിപ്പില്‍ അറിയിച്ചു. അദ്ദേഹത്തിന്‍റെ ഭാര്യയും ശാരീരികമായി ഏറെ അവശതയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.  

കൂട്ടപ്പൊരിച്ചിൽ... ; വിവാഹാഘോഷത്തിന്‍റെ ഭാഗമായ ഡിജെ പാർട്ടിക്കിടെ നടന്ന കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത് !

2002 മുതല്‍ നെതര്‍ലാന്‍ഡ്സില്‍ ദയാവധം നിയമാനുശ്രുതമാണ്. അസഹനീയമായ യാതന, രോഗമുക്തിക്ക് യാതൊരു സാധ്യതയുമില്ലാത്ത അവസ്ഥ, തുടങ്ങിയ ആറ് സാഹചര്യങ്ങളിലുള്ളവര്‍ക്ക് ദയാവധം തെരഞ്ഞെടുക്കാം. അടുത്തകാലത്തായി നെതര്‍ലാന്‍ഡില്‍ ദമ്പതികള്‍ ഒരുമിച്ച് ദയാവധം തെരഞ്ഞെടുക്കുന്നതും ഏറെ വരികയാണ്. 2022 ല്‍ ഏതാണ്ട് 58 പേരാണ് ഇത്തരത്തില്‍ ദയാവധം സ്വീകരിച്ചത്. ഒരുവര്‍ഷം 1000 പേര്‍ക്കെങ്കിലും ദയാവധം നടത്തുന്നുണ്ടെന്ന് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന എക്സ്പെര്‍ടൈസ്സെന്‍ട്രം യൂത്തനാസിയേ എന്ന സംഘടന പറയുന്നു. 

ശാസ്ത്രം പറയുന്നു മാത്യു റിക്കാർഡ്, ലോകത്തിലെ ഏറ്റവും സന്തോഷവാനായ മനുഷ്യന്‍ !
 

click me!