'നിങ്ങൾ ബലാത്സം​ഗം ചെയ്യുന്നവർ, കൊല്ലുന്നവർ'; തൊഴിലാളികൾക്ക് നേരെ അക്രോശിച്ച് ഇൻഫ്ലുവൻസർ, വൻവിമർശനം

ഈ രം​ഗങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്ന ഒരാളുടെ ഫോൺ തട്ടിപ്പറിക്കാനും ഇവർ ശ്രമിച്ചു. അതോടെയാണ് രം​ഗം വഷളായത്.


പാർക്കിം​ഗ് അറ്റൻഡന്റുമാർക്കുനേരെ വംശീയാധിക്ഷേപം നടത്തിയതിന്റെ പേരിൽ ഇൻഫ്ലുവൻസർക്ക് നേരെ വൻ വിമർശനം. ഒടുവിൽ ക്ഷമാപണം നടത്തി യുഎസ്സിൽ നിന്നുള്ള ഇൻഫ്ലുവൻസർ. കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ തൊഴിലാളികൾക്ക് നേരെ ആയിരുന്നു ഫ്ലോറൻസ് മിർസ്കിയെന്ന ഇൻഫ്ലുവൻസറുടെ അധിക്ഷേപം. 

കഴിഞ്ഞയാഴ്ചയാണ് ഇതുമായി ബന്ധപ്പെട്ട വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചത്. അതിൽ ഫ്ലോറൻസ് മിർസ്കി അക്രോശിക്കുന്നത് കേൾക്കാം. 'പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് നല്ല കാര്യങ്ങൾ ചെയ്യുന്നത് നിങ്ങൾ ആളുകളെ ബലാത്സം​ഗം ചെയ്യുന്നത് കൊണ്ടാണ്. നിങ്ങൾ ആളുകളെ ബലാത്സംഗം ചെയ്യുകയും കൊല്ലുകയും ചെയ്യുന്നവരാണ്' എന്നായിരുന്നു മിർസ്കി പറഞ്ഞത്. 

Latest Videos

100 ഡോളറിന്റെ ബില്ല് നൽകി ചെയ്ഞ്ച് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പാർക്കിം​ഗ് അറ്റൻഡന്റ്സിന് നേരെ ഇവരുടെ അധിക്ഷേപം. തൊഴിലാളികളെ പാവങ്ങളെന്നു വിളിച്ച് അപഹസിക്കുകയും ചെയ്തു മിർസ്കി. 

ഈ രം​ഗങ്ങൾ പകർത്താൻ ശ്രമിക്കുകയായിരുന്ന ഒരാളുടെ ഫോൺ തട്ടിപ്പറിക്കാനും ഇവർ ശ്രമിച്ചു. അതോടെയാണ് രം​ഗം വഷളായത്. വീഡിയോ പ്രചരിച്ചതോടെ വലിയ വിമർശനങ്ങളാണ് മിർസ്കിക്ക് നേരെ ഉണ്ടായത്. കടുത്ത വംശീയാധിക്ഷേപമാണ് ഇവർ നടത്തിയത് എന്ന് ആരോപിച്ചു കൊണ്ടാണ് പലരും പ്രതികരിച്ചത്. പിന്നാലെ, ഇവർ ഖേദപ്രകടനം നടത്തി. 

ക്ഷമ ചോദിക്കുന്നത് താൻ ചെയ്ത തെറ്റ് ഇല്ലാതാക്കുന്നില്ല എന്ന് അറിയാം എന്ന് പറഞ്ഞുകൊണ്ടാണ് അവർ ഖേദപ്രകടനം നടത്തിയിരിക്കുന്നത്. ഇപ്പോൾ നീക്കപ്പെട്ട സ്റ്റോറിയിൽ തൊഴിലാളികളിൽ ഒരാൾ തന്നെ മോശമായി സ്പർശിച്ചുവെന്നും അതിനാലാണ് ദേഷ്യപ്പെട്ടുപോയത് എന്നുകൂടി ഇവർ പറയുന്നുണ്ട്. 

താൻ ജീവിതത്തിൽ ഒരുപാട് കാലം മെക്സിക്കോക്കാരുമായി ഇടപഴകിയിരുന്നു എന്നും ഡേറ്റ് ചെയ്തിരുന്നു എന്നും മിർസ്കി പറയുന്നു. തന്റെ മാതാപിതാക്കൾ കുടിയേറ്റക്കാരാണ്, വംശീയവിദ്വേഷം നടത്തുന്ന ആളല്ല താൻ എന്നും അവൾ പറഞ്ഞു. എന്നാൽ, അപ്പോഴും മിർസ്കിക്ക് നേരെ വിമർശനം തുടരുകയാണ്. 

നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്, അതീവസുരക്ഷയുള്ള വിമാനത്തിലോ ഇത് നടന്നത്, എങ്ങനെ? അമ്പരപ്പോടെ നെറ്റിസൺസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
click me!