ടേക്ക് ഓഫിന് തലേന്ന് രാത്രി പൈലറ്റ് 'അടിച്ച് ഓഫാ'യി; 157 യാത്രക്കാരുടെ വിമാനം റദ്ദാക്കി

By Web Team  |  First Published May 2, 2024, 10:00 AM IST

രാത്രി ക്യൂബിന്‍ ക്രു അംഗങ്ങളോടൊപ്പം മദ്യപിച്ച പൈലറ്റ് ബഹളം വച്ചതിന് പിന്നാലെ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിളിക്കുകയായിരുന്നു. 



ദ്യപിച്ച് വാഹനം ഓടിക്കുന്നത് നിയമ വിരുദ്ധമാണ്. മദ്യ ലഹരിയില്‍ ഡ്രൈവര്‍ക്ക് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടമാവുകയും അത് വലിയ അപകടങ്ങളിലേക്ക് വഴിതെളിക്കുകയും ചെയ്യുമെന്നത് തന്നെ കാരണം. ഇതിനാല്‍ മദ്യപിച്ച് വാഹനമോടിക്കുന്ന ആളുടെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള പല നടപടികളും നിരവധി രാജ്യങ്ങളില്‍ പ്രാബല്യത്തിലുണ്ട്. അതേസമയം പൈലറ്റുമാര്‍ മദ്യപിച്ചാലോ? വിമാനം റണ്‍വേയില്‍ നിന്ന് നീങ്ങില്ല. അത്ര തന്നെ. കഴിഞ്ഞ ദിവസം യുഎസിലെ ഡാളസിൽ നിന്ന് ടോക്കിയോയിലേക്കുള്ള ജപ്പാൻ എയർലൈൻസ് വിമാനത്തിന്‍റെ പൈലറ്റ് അമിതമായി മദ്യപിച്ചു. തലേന്ന് രാത്രി തന്‍റെ കാബിന്‍ ക്രൂ അംഗങ്ങളുമായി മദ്യപിച്ച അദ്ദേഹത്തിന് പിറ്റേന്ന് എഴുന്നേല്‍ക്കാന്‍ സാധിച്ചില്ല. പൈലറ്റില്ലാത്ത വിമാനം ഓടുവില്‍ റദ്ദാക്കേണ്ടി വന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തില്‍ ഒരു ലെസ്ബിയന്‍ വിവാഹാഭ്യര്‍ത്ഥന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Latest Videos

undefined

പേര് വെളിപ്പെടുത്തിയിട്ടില്ലാത്ത പൈലറ്റ് മദ്യപിച്ചതിന് പിന്നാലെ ഹോട്ടലില്‍ ബഹളം വച്ചു. ഇതോടെ ഹോട്ടല്‍ അധികൃതര്‍ പോലീസിനെ വിളിക്കാന്‍ നിര്‍ബന്ധിതരായി. പുലർച്ചെ 2 മണിയോടെ ഹോട്ടലിലെത്തിയ പോലീസ് പൈലറ്റിന് കര്‍ശനമായ താക്കീത് നല്‍കിയാണ് തിരിച്ച് പോയതെന്ന് ജാപ്പനീസ് വാർത്താ ഏജൻസിയായ ദി മൈനിച്ചി റിപ്പോര്‍ട്ട് ചെയ്തു. പിന്നാലെ പൈലറ്റിന്‍റെ ശാരീരികവും മാനസികവുമായ അവസ്ഥ വിലയിരുത്തിയ ശേഷം അദ്ദേഹം വിമാനം പറത്താന്‍ യോഗ്യമല്ലെന്ന് ജപ്പാൻ എയർലൈൻസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഡാളസിലെ ഫോർട്ട് വർത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ടോക്കിയോയിലെ ഹനേഡ എയർപോർട്ടിലേക്ക് രാവിലെ 11:05 ന് ഷെഡ്യൂൾ ചെയ്ത JAL ഫ്ലൈറ്റ് റദ്ദാക്കി. ഏകദേശം 157 യാത്രക്കാരെ ഇതര വിമാനത്തിലേക്ക് മാറ്റി. അതേസമയം നിരുത്തരവാദ പൊരുമാറ്റത്തിന് പൈലറ്റ് നടപടി നേരിട്ടോയെന്ന് വ്യക്തമല്ല. 

ഈ മനോഹര ലോകത്തേക്ക് സ്വാഗതം...; ജനിച്ച ഉടൻ എഴുന്നേറ്റ് നിൽക്കാൻ ശ്രമിക്കുന്ന ജിറാഫ് കുട്ടിയുടെ വീഡിയോ വൈറൽ

ബോര്‍ഡിംഗിന് 12 മണിക്കൂര്‍ മുമ്പ് മദ്യം കഴിക്കരുതെന്ന വിമാനക്കമ്പനിയുടെ നിയമം പൈലറ്റ് ലംഘിച്ചിട്ടില്ല. അദ്ദേഹം അതിന് മുമ്പാണ് മദ്യം കഴിച്ചത്. അതേസമയം  മുൻകരുതൽ നടപടിയെന്ന നിലയിലാണ് അദ്ദേഹം വിമാനം പറത്തുന്നത് വിലക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 'പൈലറ്റ് മദ്യം കഴിച്ചെന്നത് ശരിയാണ്. മദ്യപാനത്തിനും നിശ്ചിത ഡ്യൂട്ടി സമയത്തിനും ഇടയില്‍ ആവശ്യമായ ഇടവേള ഉണ്ടായിരുന്നു. ഈ ഫ്ലൈറ്റ് റദ്ദാക്കേണ്ടി വന്നതില്‍ ഉപഭോക്താക്കളോട് ക്ഷമ ചോദിക്കുന്നുവെന്നും' വിമാനക്കമ്പനി അറിയിച്ചു. 2023 ല്‍ യുണൈറ്റഡ് എയര്‍ലൈന്‍സ് പൈലറ്റായ 63 കാരന്‍ മദ്യപിച്ചെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെ തുടര്‍ന്ന് ഫ്രഞ്ച് കോടതി പൈലറ്റിന് ആറ് മാസം തടവും 4,500 യൂറോ പിഴയും വിധിച്ചിരുന്നു. പിന്നാലെ അദ്ദേഹത്തിന്‍റെ ലൈസന്‍സ് ഒരു വര്‍ഷത്തേക്ക് റദ്ദാക്കി. അദ്ദേഹത്തിന്‍റെ രക്തത്തിലെ ആൽക്കഹോളിന്‍റെ അളവ് യൂറോപ്പിലെ പൈലറ്റുമാർക്കുള്ള നിയമപരമായ പരിധി കവിഞ്ഞെന്നായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. 

മുറിയില്‍ 'ഭീകര'നുണ്ടെന്ന് മൂന്ന് വയസുകാരി; പരിശോധനയില്‍ കണ്ടെത്തിയത് 60,000 തേനീച്ചകളെ
 

click me!