'എല്ലാം കോംമ്പ്രമൈസാക്കി, ഭൂമി പരന്നതല്ല'; 31 ലക്ഷത്തിന്‍റെ യാത്രയ്ക്ക് ശേഷം 'ഫ്ലാറ്റ് എർത്ത് യൂട്യൂബർ'

By Web Team  |  First Published Dec 21, 2024, 10:00 PM IST

ഭൂമിയുടെ ആകൃതിയെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കാലിഫോർണിയയിൽ നിന്ന് അന്‍റാർട്ടിക്കയിലേക്ക് നടത്തിയ 14,000 കിലോമീറ്റർ യാത്രയ്ക്കായി 31 ലക്ഷം രൂപയാണ് ഫ്ലാറ്റ് എർത്തർ ജെറാൻ കാമ്പനെല്ല ചെലവഴിച്ചത്. 



ബിസി നാലാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അസ്റ്റോട്ടിലാണ് ഭൂമിയ്ക്ക് ഗോളാകൃതിയാണെന്ന് ആദ്യമായി വാദിച്ചത്. എന്നാല്‍, ആയിരക്കണക്കിന് നൂറ്റാണ്ടുകള്‍ കഴിഞ്ഞ് 1519 മുതൽ 1522 വരെ ഭൂമിയെ ചുറ്റി ഭൂമിയുടെ ഗോളാകൃതിയെ കുറിച്ച് ആദ്യമായി വ്യക്തമാക്കിയത് ഫെർഡിനാൻഡ് മഗല്ലനും ജുവാൻ സെബാസ്റ്റ്യൻ എൽക്കാനോയും ചേര്‍ന്ന സംഘമാണ്. സാങ്കേതികത പിന്നേയും വളര്‍ന്നു. പക്ഷേ, ഇന്ന് 2025 -ലേക്ക് കടക്കുമ്പോഴും ഭൂമി ഉരുണ്ടതല്ല, പരന്നതാണെന്ന് വാദിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍ ഇന്നും ജീവിച്ചിരിക്കുന്നു. ഈ കൂട്ടത്തിലെ പ്രധാനിയായ ഒരു യൂട്യൂബറാണ് ജെറാൻ കാമ്പനെല്ല. അദ്ദേഹത്തിന്‍റെ അഭിപ്രായത്തില്‍ ഭൂമി പരന്നതാണ്. എന്നാല്‍, അടുത്തിടെ അന്‍റാര്‍ട്ടിക്കയിലേക്ക് 31 ലക്ഷം രൂപ ചെലവാക്കിയ നടത്തിയ യാത്രയ്ക്ക് ശേഷം തനിക്ക് തെറ്റ് പറ്റിയെന്ന് ഏറ്റുപറയുകയാണ് ജെറാന്‍ കാമ്പനെല്ല. 

NEW: Flat Earther travels all the way to Antarctica to prove that the Earth is flat only to find out that it's not.

Lmao.

Flat Earth YouTuber Jeran Campanella went on a $35,000 trip to prove that there was "no 24-hour sun."

"Sometimes you are wrong in life and I thought there… pic.twitter.com/8jvLWawB2J

— Collin Rugg (@CollinRugg)

കാലിഫോർണിയയിൽ നിന്ന് അന്‍റാർട്ടിക്കയിലേക്ക് 31 ലക്ഷം മുടക്കി 14,000 കിലോമീറ്റർ യാത്ര വേണ്ടിവന്നു ജെറാന്, തന്‍റെ ഗൂഢാലോചനാ സിദ്ധാന്തത്തെ തള്ളിപ്പറയാന്‍. കൊളറാഡോ പാസ്റ്റർ വിൽ ഡഫി സംഘടിപ്പിച്ച ഫൈനൽ എക്സ്പെരിമെന്‍റിന്‍റെ ഭാഗമായിരുന്നു ഈ യാത്ര. അന്‍റാർട്ടിക്കയിൽ  അർദ്ധരാത്രിയിലും കാണാന്‍ കഴിയുന്ന സൂര്യന് സാക്ഷ്യം വഹിക്കാൻ നാല് ഫ്ലാറ്റ് എർത്തേഴ്സിനെയും നാല് ഗ്ലോബ് വിശ്വാസികളെയും കൊണ്ടായിരുന്നു യാത്ര. ഭൂമിയുടെ ആകൃതിയെക്കുറിച്ചുള്ള ചർച്ച അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള യാത്രയായിരുന്നു ഇത്. 

Latest Videos

undefined

സിന്ദൂരമോ, മംഗള സൂത്രമോ ഇല്ല; അംബേദ്കറിന്‍റെ ചിത്രം സാക്ഷി, ഭരണഘടന തൊട്ട്, പ്രതിമയും ഇമാനും വിവാഹിതരായി

'...ന്‍റമ്മോ ഇപ്പോ ഇടിക്കും'; എതിർവശത്തെ റോഡിലൂടെ അമിത വേഗതയില്‍ പോകുന്ന ബസിന്‍റെ വീഡിയോ വൈറൽ

24 മണിക്കൂറും സൂര്യനെ കാണാന്‍ കഴിയുന്ന അന്‍റാർട്ടിക് ഭൂപ്രകൃതി, തന്‍റെ യൂട്യൂബ് ചാനലിലൂടെ തത്സമയം സംപ്രേഷണം ചെയ്ത പര്യവേഷണത്തിനായി കാമ്പനെല്ല 37,700 ഡോളർ (ഏകദേശം 31 ലക്ഷം രൂപ) ചെലവഴിച്ചു.  ചരിവുള്ളതും ഭ്രമണം ചെയ്യുന്നതുമായ ഗോളാകൃതിയിലുള്ള ഭൂമിയിൽ മാത്രം കാണാന്‍ കഴിയുന്ന ഈ പ്രതിഭാസം കാമ്പനെല്ലയെ തന്‍റെ തെറ്റ് അംഗീകരിക്കാന്‍ പ്രേരിപ്പിച്ചു. 24 മണിക്കൂറും സൂര്യനില്ലെന്ന് ഞാൻ സത്യസന്ധമായി വിശ്വസിച്ചു. പക്ഷേ, ഉണ്ടെന്ന് ഞാൻ ഇപ്പോൾ വിശ്വസിക്കുന്നു' കാമ്പല്ലെ തന്‍റെ തെറ്റ് സമ്മതിച്ച് കൊണ്ട് പറഞ്ഞു. അതേസമയം ഭൂമിക്ക് പൂര്‍ണ്ണ ഗോളാകൃതിയാണെന്ന് തനിക്ക് സമ്മതിക്കാന്‍ പറ്റില്ലെന്നും എന്നാല്‍ തന്‍റെ പുതിയ അനുഭവം തങ്ങളുടെ പ്രസ്ഥാനത്തിന്‍റെ പ്രധാന വിശ്വാസങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

നിത്യയൗവനത്തിനായി ഒരു ദിവസം 50 ഗുളികൾ, ഒരു വർഷം ചെലവ് 16 കോടി; ബ്രയാൻ ജോൺസന്‍റെ വെളിപ്പെടുത്തൽ

click me!