തന്‍റെ മകളെ മൊബൈൽ ഫോണിൽ നിന്നും ടാബുകളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനാണ് താൻ ഇത്തരമൊരു മാർഗം കണ്ടെത്തിയത് എന്നാണ് അച്ഛന്‍ പറയുന്നത്. മൊബൈൽ ഫോണുകളിൽ നിന്നും മറ്റും കുട്ടികളുടെ ശ്രദ്ധ തിരിക്കണമെങ്കിൽ അവർക്ക് വിനോദത്തിൽ ഏർപ്പെടാൻ മറ്റൊരു ബദൽ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
കുട്ടികളുടെ ഫോൺ അഡിക്ഷനാണ് ഇന്നത്തെ കാലത്ത് മാതാപിതാക്കൾ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിൽ ഒന്ന്. ഫോൺ ആസക്തിയിൽ നിന്നും കുട്ടികളെ രക്ഷിക്കാനായി പലതരത്തിലുള്ള മാർഗ്ഗങ്ങളും മാതാപിതാക്കൾ തേടാറുണ്ട്. പക്ഷേ, അവയിൽ പലതും ഫലം കാണാറില്ലെന്നതാണ് യാഥാര്‍ത്ഥ്യം. എന്നാൽ, മധ്യ ചൈനയിൽ നിന്നുള്ള ഒരു പിതാവ് തന്‍റെ മകളുടെ മൊബൈൽ ഫോൺ ആസക്തിയെ മറികടക്കാൻ അല്പം ക്രിയാത്മകമായ ഒരു പോംവഴി കണ്ടെത്തി. ഫോണിൽ നിന്നുള്ള മകളുടെ ശ്രദ്ധ തിരിക്കുന്നതിനായി തന്‍റെ വീടിനെ അദ്ദേഹം ഒരു കളിപ്പാട്ട കോട്ടയാക്കി മാറ്റി. കുഞ്ഞു കുഞ്ഞു കളിപ്പാട്ടങ്ങൾ മുതൽ ആരെയും ആകർഷിക്കുന്ന ഭീമൻ ഡ്രാഗൺ വരെയുണ്ട് മകൾക്കായി ഇദ്ദേഹം ഒരുക്കിയ ഈ കളിപ്പാട്ട കോട്ടയിൽ.
സെപ്തംബർ 11 ന് ചൈനയിലെ സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിൽ ഹെനാൻ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം പങ്കിട്ട ഒരു വീഡിയോയിൽ ആരെയും അമ്പരപ്പിക്കുന്ന കളിപ്പാട്ട കോട്ടയുടെ വിശേഷങ്ങളാണ് ഉള്ളത്. ഹെനാൻ പ്രവിശ്യയിലെ ഷെങ്‌ഷൗവിൽ നിന്നുള്ള ഷാങ് എന്ന 35 -കാരനായ പിതാവാണ് മകൾക്കായി തന്‍റെ വീടിനെ ഇത്തരത്തിൽ രൂപമാറ്റം വരുത്തിയത്. തന്‍റെ മകളെ മൊബൈൽ ഫോണിൽ നിന്നും ടാബുകളിൽ നിന്നും രക്ഷപ്പെടുത്തുന്നതിനാണ് താൻ ഇത്തരമൊരു മാർഗം കണ്ടെത്തിയത് എന്നാണ് ഷാങ് പറയുന്നത്. മൊബൈൽ ഫോണുകളിൽ നിന്നും മറ്റും കുട്ടികളുടെ ശ്രദ്ധ തിരിക്കണമെങ്കിൽ അവർക്ക് വിനോദത്തിൽ ഏർപ്പെടാൻ മറ്റൊരു ബദൽ സംവിധാനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടി ചേർത്തു.
മസ്തിഷ്ക ശസ്ത്രക്രിയ നടക്കവേ ജൂനിയർ എൻടിആറിന്‍റെ സിനിമ കണ്ട് രോഗി; വീഡിയോ വൈറൽ
തന്‍റെ മകളെപ്പോലെ മൂന്നോ നാലോ വയസ് മാത്രം പ്രായമുള്ള കുട്ടികൾക്ക് ഏറ്റവും അനുയോജ്യമായ വിനോദമാർഗം കളിപ്പാട്ടങ്ങൾ ആണെന്നും അതിനാലാണ് അവൾക്കായി ഇത്തരത്തിൽ ഒരു സംവിധാനം വീട്ടിൽ ഒരുക്കിയതെന്നും അദ്ദേഹം പറയുന്നു. 300 കളിപ്പാട്ടങ്ങളാണ് മകളുടെ ഇഷ്ടാനുസരണം ഷാങ്ങ് വീട്ടിൽ ഒരുക്കിയിരിക്കുന്നത്. ഇതിൽ വീടിന്‍റെ മേൽക്കൂരയിൽ ഒരു ട്രെയിൻ ട്രാക്ക് ഉൾപ്പെടെ ക്രമീകരിച്ചിട്ടുണ്ട്. ഇയർ ഓഫ് ദി ഡ്രാഗൺ കാർട്ടൂണിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് 4 മീറ്റർ നീളമുള്ള കിച്ചൺ റേഞ്ച് ഹുഡ് പൈപ്പ് ഉപയോഗിച്ച് അദ്ദേഹം പിങ്ക് ഡ്രാഗണിനെയും രൂപകൽപ്പന ചെയ്തു. അദ്ദേഹത്തിന്‍റെ ഡൗയിൻ അക്കൗണ്ടായ, "ക്രിയേറ്റീവ് ഫൺ ബ്രദർ", ന് ഇപ്പോൾ 3 ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉണ്ട്. ഈ സമൂഹ മാധ്യമ പേജിലൂടെയാണ് തന്‍റെ മകളുടെ കളിപ്പാട്ട കോട്ടയുടെ വിശേഷങ്ങൾ അദ്ദേഹം പങ്കുവെക്കുന്നത്.
'നിങ്ങൾക്ക് ഉറങ്ങാ'മെന്ന് അധ്യാപകനെ കൊണ്ട് പറയിച്ച് വിദ്യാർത്ഥികൾ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ