രണ്ടു വയസുള്ള മകന് സൗജന്യ ടിക്കറ്റ് വേണമെന്ന് വാശിപിടിച്ച് പിതാവ്, വിമാനം വൈകിപ്പിച്ചത് മൂന്ന് മണിക്കൂർ !

By Web Team  |  First Published Jan 16, 2024, 3:07 PM IST

രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വാങ്ങിയതിനാൽ ഒരു കുടുംബാംഗത്തെ ഇക്കോണമി ക്ലാസിൽ നിന്ന് സൗജന്യമായി ഫസ്റ്റ് ക്ലാസ്സിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നായിരുന്നു ഇയാളുടെ വിചിത്രമായ വാദം. 



ണ്ട് വയസ്സുകാരനായ മകന് തങ്ങളോടൊപ്പം വിമാനത്തിൽ ഫസ്റ്റ് ക്ലാസ് സീറ്റ് സൗജന്യമായി അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാരൻ വിമാനം വൈകിപ്പിച്ചത് 3 മണിക്കൂർ.  ഇത് സംബന്ധിച്ച് വിമാനത്തിലെ ക്യാബിൻ ക്രൂവുമായി യാത്രക്കാരൻ മണിക്കൂറുകളോളം വാഗ്വാദത്തിൽ ഏർപ്പെട്ടതോടെ സഹയാത്രികരടക്കം പ്രതിസന്ധിയിലാകുകയായിരുന്നു. ഡിസംബർ 30 ന് ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ബെയ്ജിംഗിൽ നിന്ന് ചെങ്ഡുവിലേക്ക് പോകുകയായിരുന്ന വിമാനത്തിലാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്.

പേര് പുറത്തുവിടാത്ത ഈ യാത്രക്കാരനൊപ്പം അയാളുടെ മകനും മറ്റൊരു വ്യക്തിയുമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇയാൾ രണ്ട് ഫസ്റ്റ് ടിക്കറ്റ് മാത്രമാണ് ബുക്ക് ചെയ്തിരുന്നത്. പക്ഷേ, രണ്ട് ഫസ്റ്റ് ക്ലാസ് ടിക്കറ്റുകൾ വാങ്ങിയതിനാൽ ഒരു കുടുംബാംഗത്തെ ഇക്കോണമി ക്ലാസിൽ നിന്ന് സൗജന്യമായി ഫസ്റ്റ് ക്ലാസ്സിലേക്ക് അപ്ഗ്രേഡ് ചെയ്യണമെന്നായിരുന്നു ഇയാളുടെ വിചിത്രമായ വാദം. എന്നാൽ ഇതിന് ക്യാബിൻ ക്രൂ ജീവനക്കാർ തയ്യാറാകാതെ വന്നതോടെ പ്രശ്നം വലിയ വാക്കേറ്റത്തിലെത്തിച്ചു. 

Latest Videos

40 ശതമാനം പേരുടെ ജോലി പോകും; എഐ 'പണി തരു'മെന്ന് ഐഎംഎഫും !

വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന ഷാവോ എന്ന് പേരുള്ള ഒരു യാത്രക്കാരൻ ചിത്രീകരിച്ച വീഡിയോ ഇപ്പോൾ ചൈനീസ് സാമൂഹിക മാധ്യമങ്ങൾ വ്യാപകമായി പ്രചരിക്കുന്നു. ഇതിൽ ഫ്ലൈറ്റ് അറ്റൻഡന്‍റുമാർ, സുരക്ഷാ ഗാർഡുകൾ, യാത്രക്കാർ എന്നിവരുൾപ്പെടെയുള്ള ഒരു കൂട്ടം ആളുകൾ യാത്രക്കാരനെ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുന്നതും എന്നാൽ, അയാൾ അതിന് വഴങ്ങാതിരിക്കുന്നതും കാണാം. വിമാനം വൈകിപ്പിക്കുന്നതിൽ അസ്വസ്ഥരായ മറ്റ് യാത്രക്കാർ ഇയാളോട് ആക്രോശിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ ഇതൊന്നും വകവയ്ക്കാതെ അയാൾ തന്‍റെ നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു. ഒടുവിൽ പോലീസ് എത്തി ഇയാളെ വിമാനത്തിൽ നിന്നും ഇറക്കി വിട്ടു. ഒടുവിൽ 11 മണിക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനം യാത്ര ആരംഭിച്ചതാകട്ടെ രണ്ട് മണിക്കും. ഇതോടെ വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന 300 ഓളം വരുന്ന മറ്റു യാത്രക്കാർക്ക് തങ്ങളുടെ കണക്ഷൻ ഫ്ലൈറ്റുകൾ വീണ്ടും ബുക്ക് ചെയ്യേണ്ടി വന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

'ഇത് കാടിന്‍റെ നികുതി'; ടയര്‍ പഞ്ചറായ ട്രക്കില്‍ നിന്നും ഓറഞ്ച് എടുത്ത് കഴിക്കുന്ന ആനക്കൂട്ടത്തിന്‍റെ വീഡിയോ !

click me!