'പോട്ടെടാ... അച്ഛനുണ്ട് നിനക്ക്...'; അവസാനമില്ലാത്ത ഹോം വര്‍ക്കിനെ കുറിച്ച് പരാതിപ്പെട്ട് മകള്‍

By Web Team  |  First Published Mar 23, 2024, 12:24 PM IST


ഇത് ആദ്യമായല്ല, ചൈനയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പരാതി ഉയരുന്നത്. കുട്ടികള്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ് പാഠ്യപദ്ധതിയെന്ന വിമര്‍ശനം കഴിഞ്ഞ കുറച്ച് കാലമായി ചൈനയില്‍ നിന്നും ഉയരുന്നു.



വളുടെ കരയുന്ന ചിത്രമാണ് ഇപ്പോള്‍ ചൈനീസ് സാമൂഹിക മാധ്യമങ്ങള്‍ നിറയെ. അവള്‍ക്ക് ചെയ്ത് തീര്‍ക്കാവുന്നതിലും കൂടുതലാണ് ഗൃഹപാഠം. ചെയ്തിട്ടും ചെയ്തിട്ടും തീരാത്ത ഗൃഹപാഠത്തെ കുറിച്ച് അച്ഛന്‍റെ നെഞ്ചില്‍ കിടന്ന് ഒരു സുന്ദരി കുട്ടി കരഞ്ഞ് പറയുമ്പോള്‍ എങ്ങനെ അത് കേള്‍ക്കാതെ പോകുമെന്നാണ് ചൈനീസ് സാമൂഹിക മാധ്യമ ഉപയോക്താക്കളും ചോദിക്കുന്നത്. മാർച്ച് 6 നാണ് ചൈനീസ് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. സെൻട്രൽ ചൈനയിലെ ഹെനാൻ പ്രവിശ്യയിൽ നിന്നുള്ള പെൺകുട്ടി അളുടെ അച്ഛന്‍റെ നെഞ്ചില്‍ കിടന്ന് ഗൃഹപാഠത്തെ കുറിച്ച് പരാതി പറയുന്ന ദൃശ്യങ്ങള്‍ കുട്ടിയുടെ അമ്മ തന്നെയാണ് ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചത്. 

25 ലക്ഷം 'വധുവില' നല്‍കാന്‍ കാമുകന്‍ വിസമ്മതിച്ചു; അഞ്ചാം മാസം ഗർഭച്ഛിദ്രം നടത്തി കാമുകി

Latest Videos

undefined

ഇത് ആദ്യമായല്ല, ചൈനയിലെ വിദ്യാഭ്യാസ സമ്പ്രദായത്തെ കുറിച്ച് പരാതി ഉയരുന്നത്. കുട്ടികള്‍ക്ക് താങ്ങാവുന്നതിലും കൂടുതലാണ് പാഠ്യപദ്ധതിയെന്ന വിമര്‍ശനം കഴിഞ്ഞ കുറച്ച് കാലമായി ചൈനയില്‍ നിന്നും ഉയരുന്നു. ഗൃഹപാഠം ചെയ്യാന്‍ മടിച്ച് നിരവധി കുട്ടികള്‍ വീട് വിട്ടിറങ്ങിയ വാര്‍ത്തകള്‍ നേരത്തെ ചൈനയില്‍ നിന്നും വന്നിരുന്നു. പുതിയ വീഡിയോയില്‍ കുട്ടി അച്ഛന്‍റെ കൂടെ സോഫയില്‍ ഇരിക്കുകയായിരുന്നു. അവള്‍ അച്ഛന്‍റെ നെഞ്ചില്‍ മുഖം പൂഴ്ത്തി കരഞ്ഞു. 'എനിക്ക് എന്തിനാണ് ഇത്രയും ഗൃഹപാഠം? ഞാനിതെങ്ങനെ ചെയ്ത് തീര്‍ക്കും?' പൊട്ടിക്കാരഞ്ഞ് കൊണ്ട് അവള്‍ ചോദിക്കുന്നു. 'മോള് ക്ഷീണിച്ചല്ലേ?' അച്ഛന്‍റെ സ്നേഹപൂര്‍ണ്ണമായ ചോദ്യം. 'ഉം.. ഞാന്‍ വളരെ ഏറെ ക്ഷീണിതയാണ്.' അവളുടെ മറുപടി കേട്ട് അമ്മയ്ക്ക് ചിരിവന്നു. 'അച്ഛനില്ലേ കൂടെ... നമ്മക്ക് ഇതെല്ലാം ചെയ്ത് തീര്‍ക്കാം.' അവള്‍ അല്പം ശാന്തയായി. പക്ഷേ, അസ്വസ്ഥത അകന്നില്ല. 'ഇത്രയേറെ ഗൃഹപാഠങ്ങള്‍ എന്‍റെ കൈയെ തളര്‍ത്തുന്നു.' അപ്പോഴും അവള്‍ ചിണുങ്ങി. അച്ഛന്‍ മകളുടെ കണ്ണൂരൊപ്പി. പക്ഷേ, അമ്മ ചിരിച്ച് കൊണ്ടിരുന്നു.' സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. 

'പണ്ട് സ്കൂളില്‍ പഠിക്കുമ്പോള്‍ ഇതുപോലെ ചിലത് എന്‍റെ കൈയിലും...'; വൈറലായി ഒരു ഒരു ടൈം ഷെഡ്യൂള്‍

നിരവധി പേരെ ആ കാഴ്ച രസിപ്പിച്ചു. 'അവള്‍ സുന്ദരിയാണ്.' ഒരു കാഴ്ചക്കാരനെഴുതി. 'അവൾ കൊള്ളാം. സ്വന്തം വികാരങ്ങൾ എങ്ങനെ പ്രകടിപ്പിക്കണമെന്ന് അവൾക്കറിയാം,' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. 'അവള്‍ക്ക് അച്ഛനെയും അച്ഛന് അവളെയും വ്യക്തമായി അറിയാം. എന്ത് സ്നേഹമുള്ള കുടുംബം.' മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. ചൈനയിലെ വിദ്യാഭ്യാസ നയത്തില്‍ കുട്ടികള്‍ക്കുള്ള ഗൃഹപാഠങ്ങള്‍ കൂടുതലാണ്.  അതേസമയം 16 - 24 വയസുകാര്‍ക്കിടയില്‍ തൊഴിലില്ലായ്മ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഇത് വിദ്യാഭ്യാസ കേന്ദ്രങ്ങളിലെ സമ്മര്‍ദ്ദം ഉയര്‍ത്തുന്നു. 2023 ഏപ്രിലില്‍ തൊഴിലില്ലായ്മ നിരക്ക് 21.3 ശതമാനമായിരുന്നു. ഇത് ചെറിയ ക്ലാസുകളിലെ കുട്ടികളില്‍ പഠന സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കാന്‍ കാരണമായി. ചില കൂട്ടികള്‍, പോലീസ് സ്റ്റേഷനില്‍ വിളിച്ച് അവധി ദിവസവും തങ്ങളെ പഠിക്കാന്‍ നിര്‍ബന്ധിക്കുന്നതായി പരാതിപ്പെട്ട വാര്‍ത്തയും ഏതാനും മാസം മുമ്പ് ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. 

'അവ മനുഷ്യനോളം ബുദ്ധിയുള്ളവ....'; ഗൊറില്ലയെ കാണാന്‍ കാട് കയറി, പെട്ടുപോയ മനുഷ്യന് മുന്നിലേക്ക് സാക്ഷാൽ ഗൊറില്ല

click me!