നദിയിലേക്ക് വീണ ഭര്‍ത്താവിനെ രക്ഷിക്കാന്‍ ഭാര്യയും ചാടി; പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർമാര്‍ക്ക് ദാരുണാന്ത്യം

By Web Team  |  First Published Jul 18, 2024, 12:39 PM IST


മല കയറുന്നതിനിടയിൽ ആദ്യം അപകടത്തിൽപ്പെട്ടത് ഭർത്താവായിരുന്നു. ഭർത്താവ് നദിയിലേക്ക് വീണതും 100 മീറ്ററോളം നീളമുള്ള കയർ, അഗു ഭർത്താവിന് എറിഞ്ഞ് കൊടുത്തു.


ട്രക്കിംഗിനിടെയിൽ നദിയിൽ വീണ ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിൽ ഭാര്യയും ഒഴുക്കിൽപ്പെട്ട് മരിച്ചു. പ്രശസ്ത ചൈനീസ് ട്രാവല്‍ ബ്ലോഗർ അഗുവും ഭാർത്താവുമാണ് ഒഴുക്കില്‍പ്പെട്ട് മരിച്ചത്. നദിയിലേക്ക് കാല്‍ തെന്നി വീണ ഭർത്താവിനെ രക്ഷിക്കാൻ, നദിയിലേക്ക് ചാടിയ ഭാര്യയും ഒഴുക്കില്‍പ്പെടുകയായിരുന്നെന്ന് സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ചൈനീസ് സമൂഹ മാധ്യമത്തില്‍ 'അഗു' (Agu) എന്ന അപരനാമത്തിൽ അറിയപ്പെടുന്ന 35 കാരിയായ ചൈനീസ് ബ്ലോഗറും അവരുടെ 41 കാരനായ ജാപ്പനീസ് ഭർത്താവുമാണ് അപകടത്തിൽപ്പെട്ടത്.  ഇരുവരും ചൈനീസ് സമൂഹ മാധ്യമ ഉപയോക്താക്കൾക്കിടയിൽ ഏറെ അറിയപ്പെടുന്ന ട്രാവൽ ബ്ലോഗരാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ജൂൺ 29 നാണ് സുഹൃത്തായ മറ്റൊരു യുവതിക്കൊപ്പം ഇരുവരും മധ്യ ജപ്പാനിലെ ഗിഫുവിലേക്ക് ട്രക്കിംഗിനായി എത്തിയത്. ഈ സമയത്ത് നദിയില്‍ ശക്തമായ കുത്തൊഴുക്ക് ഉണ്ടായിരുന്നു. നദിക്കരയിലൂടെ നടക്കവെ അഗുവിന്‍റെ ഭര്‍ത്താവ് കാല്‍വഴുതി നദിയിലേക്ക് വീഴുകയായിരുന്നു. പിന്നാലെ ഭര്‍ത്താവിനെ രക്ഷിക്കാനായി അഗുവും നദിയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍പ്പെട്ട് ഇരുവരെയും കാണാതായി. പിന്നീട് മണിക്കൂറുകള്‍ നടത്തിയ തിരച്ചിലിന് ഒടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞതെന്ന് പോലീസ് അറിയിച്ചെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Latest Videos

undefined

മനുഷ്യൻ വെറ്റിലപ്പാക്ക് ചവയ്ക്കാന്‍ തുടങ്ങിയിട്ട് 2,500 വര്‍ഷമെന്ന് ഗവേഷകര്‍

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tsubasa (@tbs0412)

അമൂലിന്‍റെ മോര് പാക്കറ്റിനൊപ്പം നുരയ്ക്കുന്ന പുഴുക്കളും; വീഡിയോ പങ്കുവച്ച് യുവാവ്

മല കയറുന്നതിനിടയിൽ ആദ്യം അപകടത്തിൽപ്പെട്ടത് ഭർത്താവായിരുന്നു. ഭർത്താവ് നദിയിലേക്ക് വീണതും 100 മീറ്ററോളം നീളമുള്ള കയർ, അഗു ഭർത്താവിന് എറിഞ്ഞ് കൊടുത്തു. എന്നാല്‍ നദിയിലെ ജലനിരപ്പ് പെട്ടെന്ന് അസാധാരണമാം വിധം ഉയർന്നതിനെ തുടർന്ന് അദ്ദേഹത്തിന് കയറിൽ പിടിക്കാൻ കഴിഞ്ഞില്ല. തൊട്ട് പിന്നാലെ അഗൂവും നദിയിലേക്ക് ചാടുകയായിരുന്നു. ഭർത്താവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ഇരുവരും ശക്തമായ കുത്തൊഴുക്കില്‍പ്പെട്ടു. ദമ്പതികൾ വീണ് മരിച്ച നദിക്ക് 80 മീറ്റർ വീതിയും ചിലയിടങ്ങളിൽ 20 മീറ്റർ വരെ ആഴവുമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അപകടം നടക്കുന്നതിന് തൊട്ടുമുൻപത്തെ ദിവസങ്ങളിൽ പ്രദേശത്ത് പെയ്ത കനത്ത മഴയെ തുടർന്ന് നദിയില്‍ അതിശക്തമായ കുത്തൊഴുക്കും ഉയർന്ന  ജലനിരപ്പും രേഖപ്പെടുത്തിയിരുന്നെന്ന് റിപ്പോര്‍ട്ടുല്‍ പറയുന്നു. അപകടത്തിൽ പെടുമ്പോൾ  ഇരുവരും ലൈഫ് ജാക്കറ്റ് ധരിച്ചിരുന്നതായും പോലീസ് പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയിൽ ആയിരുന്നു ഇരുവരും വിവാഹിതരായത്.

58 -കാരന്‍, പക്ഷേ കാഴ്ചയില്‍ പ്രായം 28 മാത്രം; ഇതെങ്ങനെ സാധിക്കുന്നെന്ന് സോഷ്യല്‍ മീഡിയ

click me!