'ഫോണ്‍ നമ്പര്‍ കുഴല്‍പ്പണ കൈമാറ്റത്തിന് ഉപയോഗിച്ചു'; സുപ്രീംകോടതിയുടെ ഉത്തരവ് അടക്കം കാണിച്ച് വ്യാജ ഫോണ്‍ കോൾ

By Web Team  |  First Published Oct 25, 2024, 9:57 PM IST

പോലീസ് വേഷത്തില്‍ വാട്സാപ്പ് കോള്‍ ചെയ്തയാള്‍ ബാങ്ക് അക്കൌണ്ടുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ആരാഞ്ഞു. ഓരോന്നിലും എത്ര രൂപവരെയുണ്ടെന്നും ചോദിച്ചു. പിന്നാലെ, സുപ്രിംകോടതിയുടെ ഉത്തരവ് കാണിച്ചു. സാധാരണ മനുഷ്യന് താന്‍ അകപ്പെട്ടെന്ന് തോന്നിപ്പോവുന്ന നിമിഷം.  



വ്യാജഫോണ്‍ കോളിലൂടെ പണം തട്ടാന്‍ ശ്രമിച്ച വ്യാജ പോലീസുകാരെ കുറിച്ച് മുന്നറിയിപ്പുമായി യുവാവ്. സംഭവം ഗുജറാത്തിലാണ്. ഉത്തർപ്രദേശിലെ ലഖ്നൗവിൽ നിന്ന് പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന ഗുജറാത്തിലെ വിജയ് പട്ടേലിന് ഒരു ഫോണ്‍ കോള്‍ ലഭിച്ചപ്പോഴാണ് സംഭവങ്ങള്‍ തുടങ്ങുന്നത്. വിജയ്‍യുടെ ഫോണ്‍ നമ്പര്‍ നിയമവിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്നും ഒന്നുങ്കില്‍ പോലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും അതല്ലെങ്കില്‍ വാട്ട്സ്ആപ്പ് വീഡിയോ കോൾ വഴി മൊഴി നൽകണമെന്നുമായിരുന്നു വിളിച്ചയാള്‍ ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ വിജയ് വാട്ട്സ്ആപ്പ് വീഡിയോ കോളിന് സമ്മതിച്ചു. കള്ളപ്പണം വെളുപ്പിക്കൽ കേസുമായി വിജയ്‍യുടെ ഫോണ്‍ നമ്പര്‍ തെറ്റായി ബന്ധിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹത്തിന്‍റെ കൈയിലുള്ള പണം മുഴുവനും കൈമാറണമെന്നും നിരപരാധിയാണെന്ന് തെളിഞ്ഞാല്‍ പണം തിരികെ തരാമെന്നുമായിരുന്നു വീഡിയോ കോളില്‍ വിളിച്ചയാള്‍ പറഞ്ഞത്. അതേസമയം വിളിച്ചയാള്‍ വ്യാജ പോലീസാണെന്ന് തിരിച്ചറിഞ്ഞതിനാല്‍ ആദ്യം മുതല്‍ തന്നെ താന്‍ ഫോണ്‍ കോളുകള്‍ റെക്കോര്‍ഡ് ചെയ്തിരുന്നെന്നും വിജയ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചതിനാല്‍ വിജയ്‍യുടെ ഫോണ്‍ നമ്പര്‍ നാല് മണിക്കൂറിനുള്ളില്‍ ബ്ലോക്ക് ചെയ്യുമെന്നും ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) പേരില്‍ വിളിച്ച വ്യാജ ഉദ്യോഗസ്ഥന്‍ വിജയ്‍യെ അറിയിച്ചു. ഒപ്പം  ലഖ്നൗ പോലീസ് സ്റ്റേഷനിൽ പോകുകയോ വാട്ട്സ്ആപ്പിൽ വീഡിയോ കോൾ വഴി മൊഴി രേഖപ്പെടുത്തുകയോ ചെയ്യണമെന്നും ഇവര്‍  ആവശ്യപ്പെട്ടു. വാട്സാപ്പില്‍ പോലീസ് യൂണിഫോം ധരിച്ച ഒരു ഉദ്യോഗസ്ഥനായിരുന്നു ഉണ്ടായിരുന്നത്. ഇയാള്‍ മുറിയുടെ മുഴുവന്‍ കാഴ്ചയും ആവശ്യപ്പെട്ടു. 

Latest Videos

undefined

കാലാവസ്ഥാ വ്യതിയാനം; 'ഇനി കാണില്ല ഇവയെ ഒന്നുമെന്ന്' എഐ, ഭാവി ശുഭകരമല്ലെന്ന് ശാസ്ത്രജ്ഞരും

പിന്നാലെ, കുറ്റകൃത്യങ്ങള്‍ക്ക് ഉപയോഗിക്കപ്പെട്ട സിം കാര്‍ഡ് വാങ്ങാന്‍ ഉപയോഗിച്ച ആധാറിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചു. ഉടനെ പോലീസില്‍ പരാതി നല്‍കണമെന്നും വിളിച്ചയാള്‍ വിജയ്യോട് പറഞ്ഞു. ഇതിന് പിന്നാലെ വിളിച്ചയാള്‍ ഒരു സുപ്രീംകോടതി ഉത്തരവ് വിജയ്‍യെ കാണിച്ചു. ഇതില്‍ മുഹമ്മദ് ഇസ്ലാം മാലിക് നവാബിന് ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, എസ്ബിഐ എന്നിവയിൽ അക്കൗണ്ടുകൾ തുറക്കാൻ വിജയ്‍യുടെ ഫോണ്‍ നമ്പര്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ഈ അക്കൌണ്ടുകളിലൂടെ ലക്ഷക്കണക്കിന് കള്ളപ്പണം വെളുപ്പിക്കലും നിക്ഷേപ തട്ടിപ്പും നടന്നിട്ടുണ്ടെന്നുമായിരുന്നു രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഈ സുപ്രിംകോടതി ഉത്തരവ് വ്യാജമായിരുന്നു. 

ലോട്ടറി അടിച്ചെന്ന് കൂട്ടുകാരോട് നുണ പറഞ്ഞു, പിന്നാലെ അടിച്ചത്, എട്ടര കോടിയുടെ ജാക്പോട്ട്

പിന്നാലെ, തന്നെ വിളിച്ചയാള്‍ വാക്കി ടോക്കിയില്‍ പോലീസ് ആസ്ഥാനത്തേക്ക് വിളിക്കുകയും തന്നെ അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയുമായിരുന്നു. ഇതിന് ശേഷം അയാള്‍ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയെന്നും വിജയ് പറയുന്നു. എത്ര അക്കൌണ്ടുകളാണ് വിജയ്‍യ്ക്ക് ഉള്ളതെന്നും അതിലോരോന്നിലും എത്ര പണമുണ്ടെന്നും വിളിച്ചവര്‍ അന്വേഷിച്ചു. ഏതാണ്ട് ഒരു മണിക്കൂറോളം ഇത്തരത്തില്‍ സംസാരം തുടര്‍ന്നു. ഒടുവില്‍ വ്യാജ പൊലീസ് ഉദ്യോഗസ്ഥൻ കേസ് വ്യാജ ഡിസിപിക്ക് കൈമാറിയതായി അറിയിച്ചു. "എന്‍റെ ബാങ്ക് അക്കൗണ്ടുകളിലുള്ള എല്ലാ പണവും കൈമാറേണ്ടതുണ്ടെന്നും ഞാൻ നിരപരാധിയാണെന്ന് കണ്ടെത്തിയാൽ അത് തിരികെ നൽകുമെന്നും അതിന് അവർ എനിക്ക് ഒരു സർട്ടിഫിക്കറ്റ് നൽകുമെന്നും വ്യാജ ഡിസിപി എന്നെ അറിയിച്ചു" വിജയ് മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം പട്ടേല്‍ തനിക്ക് വന്ന ഫോണ്‍‌ കോളുകളെല്ലാം റെക്കോര്‍ഡ് ചെയ്തിരുന്നു. താന്‍ ഫോണ്‍ വിളി നീട്ടിക്കൊണ്ട് പോവുകയാണെന്ന സംശയം തോന്നിയവര്‍ പെട്ടെന്ന് തന്നെ ഫോണ്‍ കട്ട് ചെയ്യുകയായിരുന്നെന്നും വിജയ്  പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. 

കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം
 

click me!