കരകൗശലത്തിന്‍റെ സാധ്യതകൾ മനസ്സിലാക്കിയ 26 വയസ്സുകാരി തന്‍റെ അമ്മയുടെ ഒഴിവ് സമയ വിനോദത്തിന്‍റെ ബിസിനസ് സാധ്യതകള്‍ പ്രാവര്‍ത്തികമാക്കുകയായിരുന്നു.
മിസിസിപ്പിയിലെ 26 വയസുകാരി ജെന്ന ടറ്റുവിന്‍റെ അമ്മ സമയം കളയാനായി കമ്പിളിത്തുണികളില്‍ ചെറിയ കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കുമായിരുന്നു. മുത്തശ്ശിയുടെ ഈ കൈവേല കണ്ടാണ് അവള്‍ വളര്‍ന്നതും. ഇന്ന് ജെന്നയ്ക്ക് ഈ കമ്പിളി കളിപ്പാട്ടങ്ങള്‍ നേടിക്കൊടുക്കുന്നത് ചിലറ വരുമാനമല്ല. പ്രതിവർഷം 80,000 ഡോളർ, അതായത് 66.65 ലക്ഷം രൂപ. 2021-ലെ ക്രിസ്മസിന് അവളുടെ 75-കാരിയായ അമ്മ ജാനറ്റ് ടറ്റു അവൾക്ക് ഒരു ക്യാറ്റ് ജമ്പർ ക്രോച്ചെറ്റ് കിറ്റ് നൽകി. ഈ ക്രിസ്മസ് സമ്മാനത്തില്‍ നിന്നാണ് ജെന്ന ടാറ്റുവിന്‍റെ വിജയ യാത്ര ആരംഭിക്കുന്നത്. ഇന്ന് ആഴ്ചയില്‍ ഏകദേശം 20 മണിക്കൂറുകള്‍ കൊണ്ട് അവള്‍ സൂര്യകാന്തിപ്പൂക്കളും മനുഷ്യ - മൃഗരൂപങ്ങളും നിര്‍മ്മിക്കുന്നു,
ജാപ്പനീസ് കരകൗശലമായ 'അമിഗുരുമി'യോടുള്ള ( amigurumi) തന്‍റെ താത്പര്യം ഇത്തരം കരകൗശലങ്ങള്‍ ഉണ്ടാക്കാന്‍ പ്രേരണയായെന്നും അവര്‍ പറയുന്നു. കരകൗശലത്തിന്‍റെ സാധ്യതകൾ മനസ്സിലാക്കിയ 26 വയസ്സുകാരി തന്‍റെ അമ്മയുടെ ഒഴിവ് സമയ വിനോദത്തിന്‍റെ ബിസിനസ് സാധ്യതകള്‍ പ്രാവര്‍ത്തികമാക്കി. പതുക്കെ അവളുടെ കമ്പിളി കളിപ്പാട്ടങ്ങളുടെ വിപണി വര്‍ദ്ധിച്ചു. 2022 ലാണ് Etsy-യിൽ "Crochet by Genna" എന്ന തന്‍റെ സംരംഭം ജെന്ന ടറ്റു സ്ഥാപിക്കുന്നത്.
undefined
'എന്തുവിധിയിത്....!'; റെയില്‍വേ പ്ലാറ്റ്ഫോമിലെ യുവതിയുടെ നൃത്തത്തിന് ട്രോളോട് ട്രോള്‍ !
ഒരു വർഷത്തിനുള്ളിൽ Etsy-ലെ വിൽപ്പനയിലൂടെ ജെന്നയ്ക്ക് ലഭിച്ചത് 80,000 ഡോളറായിരുന്നു (66 ലക്ഷം രൂപ). ഒരു ഫിനാന്‍ഷ്യല്‍ കണ്‍സള്‍ട്ടന്‍റ് കൂടിയായ ജെന്ന ഇന്ന് ആഴ്ചയില്‍ 15 മുതൽ 20 മണിക്കൂർ വരെ തന്‍റെ കളിപ്പാട്ട ബിസിനസിനായി ചെലവഴിക്കുന്നു. ഇതിനകം ഏതാണ്ട് 400 അധികം കമ്പിളി കളിപ്പാട്ടങ്ങള്‍ അവള്‍ വിറ്റു കഴിഞ്ഞു. ഇത്തരം കളിപ്പാട്ടങ്ങള്‍ക്ക് വലിപ്പത്തിന് അനുസരിച്ചാണ് അവള്‍ വലി നിശ്ചയിച്ചിരിക്കുന്നത്. 10 ഡോളര്‍ മുതല്‍ 200 ഡോളര്‍ വരെയാണ് (800 രൂപ മുതൽ 8000 രൂപ വരെ) ഓരോ കളിപ്പാട്ടത്തിനും നിശ്ചയിച്ച വില. ആവശ്യക്കാര്‍ നല്‍കുന്ന ഓര്‍ഡറുകള്‍ക്കനുസരിച്ചുള്ള വലിപ്പത്തിലും ജെന്ന കമ്പിളി കളിപ്പാട്ടങ്ങള്‍ നിര്‍മ്മിച്ച് നല്‍കുന്നു. ചിലര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ ഉപയോഗിച്ച് ഇത്തരം കളിപ്പാട്ടങ്ങള്‍ നിര്‍മ്മിക്കാന്‍ ആവശ്യപ്പെടാറുണ്ടെന്നും ജെന്ന പറയുന്നു. പക്ഷേ ഇത്തരം കളിപ്പാട്ടങ്ങള്‍ക്ക് അല്പം വില കൂടുമെന്ന് മാത്രം.
അമ്മയെയും മകളെയും വിവാഹം കഴിക്കുന്ന പുരുഷന്മാരുടെ ഗോത്രം !