അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലുണ്ടായ ദ്വാരം പ്രശസ്തമാണ്. എന്നാല്‍, ആര്‍ട്ടിക് പ്രദേശത്തെ ഓസോണ്‍ പാളിയിലും ദ്വാരം ഉണ്ടായതായാണ് പുതിയ വിവരം.
അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലുണ്ടായ ദ്വാരം പ്രശസ്തമാണ്. എന്നാല്‍, ആര്‍ട്ടിക് പ്രദേശത്തെ ഓസോണ്‍ പാളിയിലും ദ്വാരം ഉണ്ടായതായാണ് പുതിയ വിവരം. നേച്ചര്‍ മാഗസിനില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഈ ഞെട്ടിക്കുന്ന വിവരം. ആര്‍ട്ടിക് പ്രദേശത്തെ ഓസോണ്‍ പാളിയില്‍ വളരെ വലിയൊരു ദ്വാരം പ്രത്യക്ഷപ്പെട്ടതായാണ് നാസയുടെ ഓസോണ്‍ വാച്ചിലെ സാറ്റലൈറ്റ് ഡാറ്റ വ്യക്തമാക്കുന്നത്. മാര്‍ച്ച് മാസത്തിലുടനീളം, നാസയുടെ ഉപഗ്രഹങ്ങള്‍ ആര്‍ട്ടിക് പ്രദേശത്തെ ഓസോണ്‍ പാളിയിലുണ്ടായ ഈ ദ്വാരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ഇത് വളരെ വലുതും തീവ്രതയേറിയതുമാണ്.
ഓസോണ്‍, അന്തരീക്ഷ പാളിയായ സ്ട്രാറ്റോസ്ഫിയറില്‍ നിലനില്‍ക്കുകയും അള്‍ട്രാവയലറ്റ് വികിരണങ്ങളില്‍ നിന്ന് രക്ഷനേടാനുള്ള ഒരു സംരക്ഷണ കവചമായി വര്‍ത്തിക്കുകയും ചെയ്യുന്നു. ഓരോ വര്‍ഷവും അന്റാര്‍ട്ടിക്ക് ശൈത്യകാലത്ത്, ഉയരത്തിലുള്ള മേഘങ്ങളുണ്ടാവുകയും അവ മനുഷ്യ നിര്‍മിതമായി പുറംതള്ളപ്പെടുന്ന ക്ലോറൈഡുകള്‍, ബ്രോമൈഡുകള്‍ തുടങ്ങിയ രാസവസ്തുക്കളുമായി പ്രതിപ്രവര്‍ത്തനങ്ങള്‍ക്ക് കാരണമാകുകയും ഓസോണ്‍ പാളികളില്‍ വിള്ളലേല്‍ക്കുകയും ചെയ്യുന്നു.
undefined
എല്ലാവര്‍ഷത്തിലും അന്റാര്‍ട്ടിക്കയില്‍ ഓസോണ്‍ ദ്വാരങ്ങള്‍ പ്രത്യക്ഷപ്പെടുന്നു. ഇതിനുപ്രധാന കാരണം ദക്ഷിണാര്‍ദ്ധഗോളത്തിലെ ശൈത്യകാലത്ത് അന്റാര്‍ട്ടിക്കന്‍ താപനില വളരെ കുറഞ്ഞിരിക്കുകയും ഉയരത്തിലുള്ള മേഘങ്ങളുടെ രൂപീകരണത്തിന് കാരണമാകുകയും ചെയ്യുന്നതാണ്. പക്ഷെ ആര്‍ട്ടിക് പ്രദേശങ്ങളെ സംബന്ധിച്ച് ഇത് അനുകൂലമല്ല. കാരണം മാറിക്കൊണ്ടിരിക്കുന്ന താപനില ഓസോണ്‍ കുറയുന്നതിന് അനുകൂലമല്ലാത്തതാണ്. പക്ഷെ ശാസ്ത്ര ലോകത്തെ ഞെട്ടിച്ചുകൊണ്ട് ഇപ്രാവശ്യം ആര്‍ട്ടിക്കില്‍ പ്രത്യക്ഷപ്പെട്ടത് വളരെ വലിയൊരു ദ്വാരമാണ്.
അന്റാര്‍ട്ടിക്കയിലെ ഓസോണ്‍ പാളിയിലെ വിള്ളല്‍ കുറഞ്ഞുവരികയാണ്. അതിനിടെയാണ്, ആര്‍ട്ടിക്കില്‍ ഈ വിള്ളല്‍ കണ്ടെത്തിയത്. ഇത് ഭാവിയില്‍ താഴ്ന്ന ലാറ്റിറ്റിയുഡുകളിലേക്കും ജനവാസമുള്ള പ്രദേശങ്ങളിലേക്കും നീങ്ങുമോ എന്ന പേടി ശാസ്ത്രലോകത്തിനുണ്ട്. ഉത്തരാര്‍ദ്ധഗോളത്തില്‍ താപനില കൂടുമ്പോള്‍ ആര്‍ട്ടിക് ഓസോണ്‍ പാളിയിലെ വിള്ളലിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്ന് ശാസ്ത്രജ്ഞര്‍ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.