'ജീവനക്കാര്‍ തീ വിഴുങ്ങണം' ആത്മവിശ്വാസവും ടീം സ്പിരിറ്റും കൂട്ടാന്‍ ചൈനീസ് കമ്പനിയുടെ തന്ത്രം; രൂക്ഷ വിമർശനം

By Web Desk  |  First Published Jan 9, 2025, 4:04 PM IST

കമ്പനി ജീവനക്കാരുടെ ആത്മവിശ്വാസവും ടീം സ്പിരിറ്റും കൂട്ടാന്‍ ചൈനീസ് കമ്പനി കണ്ടെത്തിയത് ജീവനക്കാര്‍ 'തീ വിഴുങ്ങി'യാല്‍ മതി എന്നായിരുന്നു. 



ജീവനക്കാരില്‍ നിന്നും പരമാവധി ലാഭം ഉണ്ടാക്കുകയാണ് പുതിയ കമ്പനികളുടെ ലക്ഷ്യമെന്ന് സമൂഹ മാധ്യമ ഉപയോക്താക്കൾ വിമര്‍ശിക്കാന്‍ തുടങ്ങിയിട്ട് ഏറെ കാലമായി. എന്നാല്‍, ഇത്തരം വിമർശനങ്ങളില്‍ തളരാതെ തങ്ങളുടെ ജീവനക്കാരില്‍ നിന്നും കൂടുതല്‍ ലാഭം കമ്പനികൾ ആവശ്യപ്പെട്ട് കൊണ്ടേയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. ലാഭം ഉണ്ടാക്കുന്നതിനായി ജീവനക്കാരോട് കൂടുതല്‍ ടീം സ്പിരിറ്റും ആത്മവിശ്വാസവുമാണ് കമ്പനികൾ ആവശ്യപ്പെടുന്നത്. അടുത്തിടെ ജീവനക്കാരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഭയം മാറ്റുന്നതിനുമായി കമ്പനി 'തീ വിഴുങ്ങാന്‍' ആവശ്യപ്പെട്ടുവെന്ന ഒരു ജീവനക്കാരന്‍റെ കുറിപ്പ് വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴി തുറന്നത്. 

ചൈനീസ് സമൂഹ മാധ്യമമായ ഡൗയിൻ ഉപയോക്താവായ റോംഗ്റോംഗ്, താന്‍ ജോലി ചെയ്യുന്ന കമ്പനി ജീവനക്കാരുടെ ഭയം മാറ്റുന്നതിനും ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതിനുമായി കോട്ടണ്‍ കത്തിച്ച് വായില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് വെളിപ്പെടുത്തി. പേടിയുണ്ടായിരുന്നെങ്കിലും ജോലി നഷ്ടപ്പെടുമെന്ന ഭയത്തില്‍ ജീവനക്കാരെല്ലാം ഇത് ചെയ്തെന്നും അദ്ദേഹം കുറിച്ചെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.  ഇത്തരത്തില്‍ വായിലേക്ക് തീ കയറ്റുന്നവര്‍ അവരുടെ ശ്വാസം നിയന്ത്രിക്കണമെന്നും വായ ഈര്‍പ്പമുള്ളതാക്കി വെയ്ക്കണമെന്നും എപ്പോള്‍ കൃത്യമായി വായ അടയ്ക്കണമെന്നും അറിഞ്ഞിരിക്കണം. പരിശീലനം സിദ്ധിച്ച പ്രൊഫഷണലുകൾക്ക് മാത്രമേ ഇത് സുരക്ഷിതമായി ചെയ്യാന്‍ കഴിയൂവെന്നും അദ്ദേഹം കുറിച്ചു. 

Latest Videos

'വീട് ഒരു പിടി ചാരം'; കാട്ടുതീ പടർന്നപ്പോൾ സുരക്ഷിത സ്ഥാനത്തേക്ക് മാറി, തിരിച്ചെത്തിയപ്പോൾ കണ്ടത്, വീഡിയോ വൈറൽ

കമ്പനി ഉടമകളെ തങ്ങളുടെ നിശ്ചയദാര്‍ഢ്യം കാണിക്കാനും ഞങ്ങള്‍ പണം സമ്പാദിക്കുമെന്ന് തെളിയിക്കാനും എല്ലാവരും ആഗ്രഹിച്ചു. എന്നാല്‍ ഈ പരിപാടി അപമാനകരമായാണ് തനിക്ക് അനുഭവപ്പെട്ടതെന്നും അദ്ദേഹം എഴുതി. അതേസമയം ജീവനക്കാരോട് തീ വിഴുങ്ങാന്‍ ആവശ്യപ്പെടുന്ന ആദ്യ കമ്പനിയല്ല റോംഗ്രോങ്ങിന്‍റെതെന്ന് സൌത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. കിഴക്കൻ ചൈനയിലെ ബിൽഡിംഗ് കമ്പനിയായ റെൻജോംഗ് അഗ്നിശമന സാങ്കേതിക വിദ്യകളിൽ ജീവനക്കാരെ പരിശീലിപ്പിക്കുന്നതിനായി ഈ തീ വിഴുങ്ങല്‍ പരിപാടി നടത്തുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

30,000 രൂപയ്ക്ക് അലാസ്കയിലെ മഞ്ഞ് മൂടിയ പ്രകൃതിയിൽ 1950 -ലെ വിമാനത്തില്‍ ഒരു രാത്രി താമസിക്കാം; വീഡിയോ വൈറൽ

അതേസമയം ചൈനീസ് സമൂഹ മാധ്യമമായ ഡൗയിനിൽ വ്യാപകമായ പ്രതിഷേധമാണ് കുറിപ്പ് ഉയര്‍ത്തിയത്. 'തൊഴിൽ നിയമങ്ങൾക്ക് കീഴിൽ തൊഴിലാളികളെ സംരക്ഷിക്കുന്നതിന് ഇനിയും ഒരുപാട് ദൂരം നമ്മൾ സഞ്ചരിക്കാനുണ്ട്.' ഒരാൾ എഴുതിയതായി സൌത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം ജീവനക്കാര്‍ക്കിടയില്‍ ആത്മവിശ്വാസവും സൌഹൃദവും വളര്‍ത്തുന്നതിനായി കമ്പനികൾ ജീവക്കാരെ കൊണ്ട് ചവറ്റുകൊട്ടകൾ ചുമപ്പിക്കുകയും തെരുവിലൂടെ ഇഴയാന്‍ ആവശ്യപ്പെടാറുണ്ടെന്നും ചിലര്‍ കുറിച്ചു.

ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് പ്രസവത്തിന് നാല് മണിക്കൂർ മുമ്പ്; അതും ഐവിഎഫ് ചികിത്സ ഉൾപ്പെടെ നടത്തിയിട്ടും
 

click me!