സ്റ്റോർ മാനേജർ ട്രീന ട്രൈബോലെറ്റ് ഉൾപ്പെടെയുള്ള ഏഴ് ജീവനക്കാർ തങ്ങളുടെ രാജിക്ക് കാരണമായ നിരവധി കാര്യങ്ങൾ പിന്നീട് മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ചു.
അമേരിക്കയിലെ വിസ്കോൺസിനിലെ 'ഡോളർ ജനറൽ സ്റ്റോർ' അടുത്തിടെ അപ്രതീക്ഷിതമായ ഒരു പ്രതിസന്ധി നേരിട്ടു. സ്ഥാപനത്തിലെ മുഴുവൻ തൊഴിലാളികളും ഒരുമിച്ച് ജോലിയിൽ നിന്നും സ്വയം പിരിഞ്ഞു പോയി. ഇതോടെ താൽക്കാലികമായി അടച്ചുപൂട്ടേണ്ട അവസ്ഥയിൽ എത്തിയിരിക്കുകയാണ് അമേരിക്കയിലെ പ്രശസ്ത വിപണന ശൃഖലയായ ഡോളർ ജനറൽ കോപ്പറേഷന്‍റെ വിസ്കോൺസിനിലെ സ്റ്റോർ. 'തങ്ങൾ പിരിഞ്ഞു പോകുന്ന'തായി സ്ഥപനത്തിന് പുറത്ത് എഴുതിയൊട്ടിച്ചതിന് ശേഷമാണ് ജീവനക്കാർ ജോലി ഉപേക്ഷിച്ച് പോയത് എന്നതും ശ്രദ്ധേയം.
സ്റ്റോർ മാനേജർ ട്രീന ട്രൈബോലെറ്റ് ഉൾപ്പെടെയുള്ള ഏഴ് ജീവനക്കാർ തങ്ങളുടെ രാജിക്ക് കാരണമായ നിരവധി കാര്യങ്ങൾ പിന്നീട് മാധ്യമങ്ങൾക്ക് മുൻപിൽ വിശദീകരിച്ചു. പ്രധാനമായും തൊഴിലുടമ ഒരു ദിവസം പോലും അവധിയെടുക്കാൻ അനുവധിക്കാതെ ആഴ്ചയിൽ ഏഴ് ദിവസം തൊഴിലെടുപ്പിച്ചിരുന്നു എന്നാണ് ഇവർ ആരോപിക്കുന്നത്. കൂടാതെ എത്രമാത്രം കഠിനമായി ജോലി ചെയ്താലും ഒരുക്കൽ പോലും തങ്ങളെ അംഗീകരിക്കാനോ അഭിനന്ദിക്കാനോ ഉടമകൾ തയാറായിട്ടില്ലന്നും ഇവർ കൂട്ടിച്ചേർക്കുന്നു. lowa county confessions എന്ന ഫേസ്ബുക്ക് പേജില്‍ ഇത് സംബന്ധിച്ച കുറിപ്പ് പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി.
undefined
കോടികളുടെ ഇലക്ടറൽ ബോണ്ട്; ലോട്ടറി മുതല്‍ ഇഡി റെയ്ഡ് വരെ, സാന്‍റിയാഗോ മാർട്ടിൻ 'ഒരു ചെറിയ മീനല്ല'
ജീവനക്കാർ രാജിവെക്കാനുള്ള തീരുമാനത്തിലെത്തിയത് മാസങ്ങളോളം പരസ്പരം ആലോചിച്ചതിന് ശേഷമാണെന്ന് ട്രിബോലെറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിശ്വസ്തരായ ഉപഭോക്താക്കൾക്ക് നന്ദി പറഞ്ഞും തങ്ങൾ ജോലിയിൽ നിന്ന് പിരിഞ്ഞ് പോകുന്നതായി അറിയിച്ചു കൊണ്ടും കടയുടെ വാതിൽക്കലിൽ ജീവനക്കാർ പോസ്റ്റർ പതിപ്പിച്ചിരുന്നു. കൈപ്പടയിൽ എഴുതി തയാറാക്കിയ ആ പോസ്റ്ററിലെ വരികൾ ഇങ്ങനെയായിരുന്നു. 'ഞങ്ങൾ നിർത്തുന്നു. ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കൾക്ക് നന്ദി. ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, നിങ്ങളെ മിസ് ചെയ്യും!" കൂടാതെ തങ്ങൾ പിരിഞ്ഞു പോകുന്നതിന്‍റെ കാരണം വ്യക്തമാക്കുന്ന മറ്റൊരു പോസ്റ്ററും ഇവർ സ്റ്റോറിൽ പതിപ്പിച്ചിരുന്നു. ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അതിൽ പറഞ്ഞിരിക്കുന്ന മൂന്ന് പ്രധാന കാരണങ്ങൾ കൂടുതൽ ജോലി, കുറഞ്ഞ ശമ്പളം, അവഗണന എന്നിവയാണ്.
സ്ഥാപനത്തിന്‍റെ മറ്റൊരു അന്യായമായി ജീവനക്കാർ ചൂണ്ടികാണിക്കുന്നത്, ഉപയോഗയോഗ്യമായതും എന്നാൽ കാലഹരണപ്പെടൽ തീയതിയോട് അടുക്കുന്നതുമായ ഇനങ്ങൾ ആവശ്യമുള്ളവർക്ക് സംഭാവന ചെയ്യാതെ വലിച്ചെറിഞ്ഞു കളയുന്നതാണ്. ഇത്തരം വസ്തുക്കൾ പ്രാദേശിക സമൂഹത്തിന് സംഭാവന നൽകുന്നതായി ഡോളർ ജനറൽ ആവർത്തിച്ച് അവകാശപ്പെടുന്നുണ്ടെങ്കിലും അത് നടക്കുന്നില്ലന്ന് തൊഴിലാളികൾ ആരോപിക്കുന്നു. എന്നാൽ ഈ ആരോപണത്തിന് മറുപടിയായി ഡോളർ ജനറൽ പ്രസ്താവനയിൽ പറയുന്നത് ഫീഡിംഗ് അമേരിക്കയുടെ നിയന്ത്രണങ്ങൾക്ക് അനുസൃതമായി മാത്രമേ തങ്ങൾക്ക് ഭക്ഷ്യവസ്തുക്കൾ ദാനം ചെയ്യാൻ കഴിയൂ എന്നാണ്. അതേസമയം അമേരിക്കയില്‍ 19,000 സ്റ്റോറുകള്‍ ഉള്ള സ്ഥാപനമാണ് ഡോളര്‍ സ്റ്റോഴ്സ്. ഒരു മണിക്കൂറിന് 7.25 ഡോളറാണ് (ഏകദേശം 600 രൂപ) ഇവിടെ വേതനം. ജോലിക്കാര്‍ രാജിവച്ച് പോയതിന് പിന്നാലെ സ്ഥാപനം അടച്ചിട്ടെങ്കിലും പെട്ടെന്ന് തന്നെ പുതിയ ആളുകളെ ജോലിക്ക് വച്ച് സ്ഥാപനം തുറന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
45 ലക്ഷം വാർഷിക ശമ്പളം വേണമെന്ന് ഉദ്യോഗാര്‍ത്ഥി; ലോണിന് അപേക്ഷിക്കട്ടെയെന്ന് കമ്പനി സിഇഒ