ഐഗായ് കൊട്ടാരത്തില്‍ അലക്സാണ്ടര്‍ ചക്രവര്‍ത്തിയുടെ കുളിമുറി കണ്ടെത്തി; കിടപ്പ് മുറി ഇപ്പോഴും അജ്ഞാതം

By Web Team  |  First Published May 10, 2024, 7:17 PM IST

പുരാതന മാസിഡോണിയൻ രാജ്യത്തിന്‍റെ മധ്യഭാഗത്തായി നിലനില്‍ക്കുന്ന  15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിര്‍മ്മിക്കപ്പെട്ടതാണ് ഐഗായ് കൊട്ടാരം 



ടക്കൻ ഗ്രീസിലെ പുരാതനമായ ഐഗായ് കൊട്ടാരത്തിൽ നിന്ന് ലോകം കീഴടക്കാന്‍ ഇറങ്ങിത്തിരിച്ച ചക്രവര്‍ത്തി അലക്സാണ്ടറുടെ കുളിമുറി കണ്ടെത്തിയതായി പുരാവസ്തു ഗവേഷകർ അവകാശപ്പെട്ടു. പുരാതന മാസിഡോണിയൻ രാജ്യത്തിന്‍റെ മധ്യഭാഗത്തായി നിലനില്‍ക്കുന്ന  15,000 ചതുരശ്ര മീറ്റർ വിസ്തൃതിയിൽ നിര്‍മ്മിക്കപ്പെട്ടതാണ് ഐഗായ് കൊട്ടാരം (Aigai Palace).  മതിലുകൾ, ഒരു നടുമുറ്റം, ക്ഷേത്രങ്ങൾ, സങ്കേതങ്ങൾ, ഒരു തിയേറ്റർ, ഒരു പാലെസ്ട്ര (ബോക്സിംഗ് സ്കൂൾ), ശവകുടീരങ്ങൾ എന്നിവയും  ഈ കൊട്ടാരത്തില്‍ ഒരുക്കിയിട്ടുണ്ട്. 

പൂര്‍ണ്ണമായും പാറയില്‍ കൊത്തിയെടുത്ത പ്രധാന അഴുക്കുചാല്‍, സാമുദായിക കുളിമുറി എന്നിവയും കൊട്ടാരത്തിനുള്ളിലുണ്ട്. ഈ കുളിമുറി, അലക്സാണ്ടര്‍ തന്‍റെ ഏറ്റവും അടുത്ത സുഹൃത്തായ ഹെഫെസ്‌ഷനും മറ്റ് പോരാളികളും സുഹൃത്തുക്കളും അദ്ദേഹത്തിന്‍റെ മരണാനന്തരം അധികാരത്തിനായി പോരാടിയവരും അങ്ങനെ അദ്ദേഹത്തോട് ഏറ്റവും അടുപ്പമുണ്ടായിരുന്നവരുമൊത്ത് കുളിച്ചിരുന്ന സ്ഥലമായിരുന്നെന്ന് പുരാവസ്തു ഗവേഷകനായ ഹ്യൂസ് പറയുന്നു.  അലക്‌സാണ്ടറിന്‍റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായിരുന്നു ഹെഫെസ്‌ഷൻ. അലക്‌സാണ്ടറിനൊപ്പം യാത്രകളിലും യുദ്ധങ്ങളിലും ഗുസ്തി പരിശീലനത്തിലും ഒപ്പത്തിനൊപ്പം നിന്ന സുഹൃത്ത്. സെക്കന്‍റ് ഇന്‍ കമാന്‍റ് ( second-in-command) സ്ഥാനം വഹിച്ചിരുന്നയാള്‍‌. അതേസമയം കൊട്ടാരത്തില്‍ അലക്സാണ്ടറിന്‍റെ കിടപ്പുമുറി ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും പുരാവസ്തു ഗവേഷകര്‍ അറിയിച്ചു.  പുനര്‍നിര്‍മ്മിച്ച ഐഗൈ കൊട്ടാരം കഴിഞ്ഞ ജനുവരിയിലാണ് ഗീസ് അനാച്ഛാദനം ചെയ്തത്. 

Latest Videos

undefined

പ്രണികളുടെ മുതുമുത്തച്ഛന്‍; അന്തരീക്ഷത്തില്‍ ഓക്സിജന്‍റെ അളവ് കുറഞ്ഞപ്പോള്‍ അപ്രത്യക്ഷമായ ഭീമന്‍ തുമ്പി

രഥം ഉള്‍പ്പെടെയുള്ള 2200 വര്‍ഷം പഴക്കമുള്ള അത്യാഡംബര ശവകുടീരം ചൈനയില്‍ കണ്ടെത്തി

അലക്സാണ്ടര്‍ രാജാധികാരത്തിലേറിയ കൊട്ടാരമാണ് ഐഗൈ. ഇത്  'വെർജീന' (Vergina) എന്നും അറിയപ്പെട്ടിരുന്നു. അഥീന ക്ഷേത്രമായ പാർഥെനോണിനൊപ്പം (Parthenon) നില്‍ക്കുന്ന ക്ലാസിക്കൽ ഗ്രീസിലെ ഏറ്റവും വലിയ കെട്ടിടം മാത്രമല്ല, ഏറ്റവും പ്രധാനപ്പെട്ട ഘടനയുമാണ് ഐഗൈ കൊട്ടാരമെന്ന് പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.  ഫിലിപ്പ് രണ്ടാമന്‍റെ (ബിസി 359 - 336) ഭരണകാലത്ത് വടക്കൻ ഗ്രീസിലെ വെർജീനയിലെ ഒരു ഉയർന്ന സ്ഥലത്താണ് ഈ കൊട്ടാരം നിർമ്മിക്കപ്പെട്ടത്. അധികാരത്തിന്‍റെയും സൗന്ദര്യന്‍റെയും ശക്തമായ പ്രതീകമായി ഈ കെട്ടിടം പരിഗണിക്കപ്പെട്ടു. 

പാർഥെനോണുമായും കമാൻഡിംഗുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി വലുതാണ് ഐഗൈ കൊട്ടാരം.  കൊട്ടാരത്തിലെ മട്ടുപ്പാവില്‍ നിന്നാല്‍ മാസിഡോണിയൻ പ്രദേശം മുഴുവനായും കാണാം. ആദ്യകാല വെങ്കലയുഗം (ബിസി മൂന്നാം) മുതൽ ഈ സ്ഥലം മനുഷ്യവാസപ്രദേശമായിരുന്നെന്ന് പുരാവസ്തു ഗവേഷകര്‍ അവകാശപ്പെടുന്നു. ആദ്യ ഇരുമ്പ് യുഗത്തിൽ (ബിസി 11 മുതൽ 8 വരെ) ഇത് സമ്പന്നവും ജനസാന്ദ്രതയുള്ളതുമായ കേന്ദ്രമായി മാറി. ഇതോടെ പ്രദേശത്തിന്‍റെ പ്രാധാന്യം വര്‍ദ്ധിച്ചെന്നും പുരാവസ്തു ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. 

ദക്ഷിണേഷ്യക്കാർ സിന്ധുനദീതട സംസ്കാരത്തില്‍ നിന്നും രൂപം കൊണ്ട സങ്കരജനതയെന്ന് ജനിതക പഠനം
 

click me!