'നിങ്ങളിത് വായിക്കുന്നുണ്ടെങ്കിൽ അതിനർത്ഥം ഞാന്‍ മരിച്ചെന്നാണ്'; ക്യാന്‍സർ ബാധിച്ച് മരിച്ച യുവതിയുടെ കുറിപ്പ്

By Web Team  |  First Published Feb 27, 2024, 11:24 AM IST

'നഷ്ടപ്പെടുന്ന ജീവിതത്തെ കറിച്ച് വിലപിക്കുകയല്ല. മറിച്ച് അവശേഷിക്കുന്ന ഓരോ നിമിഷവും ആസ്വാദിക്കാനാണ് ഞാന്‍ തെരഞ്ഞെടുത്തത്. ഞാന്‍‌ എപ്പോഴും പറയാറുള്ളത് പോലെ നിങ്ങള്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ആസ്വദിക്കുകയും ഓരോ നിമിഷവും വിലമതിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തെ റൊമാന്‍റിക് ആക്കുക.' മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡാനിയേല എഴുതി.


"നിങ്ങൾ ഇത് വായിക്കുകയാണെങ്കിൽ അതിനർത്ഥം ഞാൻ ക്യാൻസറുമായുള്ള പോരാട്ടത്തിൽ മരിച്ചെന്നാണ്. എന്‍റെ കുടുംബം എനിക്ക് വേണ്ടി എന്‍റെ അവസാന സന്ദേശം പോസ്റ്റുചെയ്യുന്നു." എന്ന് തുടങ്ങിക്കൊണ്ടാണ് ഡാനിയേലയുടെ എഴുത്ത് ആരംഭിക്കുന്നത്.  പിത്താശയരസ ക്യാന്‍സര്‍ ( Cholangiocarcinoma cancer) രോഗം ബാധിച്ചാണ് ഡാനിയേല ടി എന്ന ബ്രിട്ടീഷ് യുവതി മരിച്ചത്. അവര്‍ മരിക്കും മുമ്പ് എഴുതിയ വൈകാരികമായ എഴുത്ത് അവരുടെ മരണാനന്തരം കുടുംബാംഗങ്ങളാണ് ഡാനിയേലയുടെ ലിങ്ക്ഡ്ഇന്‍ അക്കൌണ്ടില്‍ പങ്കുവച്ചത്. ആ ഹൃദയഭേദകമായ കുറിപ്പ് ഇതിനകം മുപ്പത്തിയയ്യായിരത്തോളം പേര്‍ വായിച്ച് കഴിഞ്ഞു. 

കുറിപ്പില്‍ തന്‍റെ പ്രിയപ്പെട്ടവരോട് അവൾ നന്ദി പറഞ്ഞു. ഒപ്പം സ്വന്തം ജീവന്‍ എടുത്ത ക്യാന്‍സറിനെ കുറിച്ചും മറ്റ് ക്യാന്‍സറുകളുടെ അവബോധത്തെ കുറിച്ചും ചികിത്സാ സാധ്യതകളെ കുറിച്ചും ഡാനിയേലയുടെ എഴുത്ത് വിദശീകരിക്കുന്നു. "എല്ലാ അർബുദങ്ങളും ജീവിതശൈലി തെരഞ്ഞെടുപ്പുകൾ മൂലമല്ല ഉണ്ടാകുന്നത്" എന്ന് അവർ എഴുതി.  'ഞാൻ വളരെ ആരോഗ്യവതിയായിരുന്നിട്ടും എന്‍റെ പിത്തരസ നാളികളിൽ ക്യാൻസർ ബാധിച്ചു, അത് എന്‍റെ നിയന്ത്രണത്തിലുള്ള കാരണങ്ങളാലല്ല. എന്‍റെ ജീവിതം പിന്നീടൊരിക്കലും പഴയതുപോലെ ആയിരുന്നില്ല." "പിത്താശയരസ ക്യാന്‍സര്‍ പലപ്പോഴും വ്യക്തമായ കാരണങ്ങളോ ചികിത്സകളോ ഇല്ലാത്ത അപൂർവ്വമായ ആക്രമണകാരിയായ ക്യാൻസറാണ്. വരും വർഷങ്ങളിൽ ഈ ഭയാനകമായ ക്രൂരമായ രോഗത്തെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്തപ്പെടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അങ്ങനെ കൂടുതൽ ജീവൻ രക്ഷിക്കാൻ കഴിയും," 

Latest Videos

പുള്ളിക്കാരി സൂപ്പറാ...; പട്ടിയുടെ ആക്രമണത്തില്‍ നിന്നും യുവാവിനെ രക്ഷപ്പെടുത്തുന്ന സ്ത്രീയുടെ വീഡിയോ വൈറല്‍ !

'അവള്‍ എന്നെപ്പോലെ വളരും'; 11 -ാം വയസില്‍ മരിച്ച ജ്യേഷ്ഠന്‍ 26 വര്‍ഷം മുമ്പെഴുതിയ കുറിപ്പ് പങ്കുവച്ച് അനിയത്തി

പക്ഷേ, തളരാന്‍ ഡാനിയേല തയ്യാറായിരുന്നില്ല. അവള്‍ രോഗവുമായി പോരാടാന്‍ തന്നെ തീരുമാനിച്ചു. 'നമുക്ക് എന്ത് സംഭവിക്കുന്നു എന്നത് നമുക്ക് നിയന്ത്രിക്കാൻ കഴിയില്ലെങ്കിലും, നമ്മൾ എങ്ങനെ പ്രതികരിക്കുന്നുവെന്നത് നമുക്ക് നിയന്ത്രിക്കാം.' ആത്മവിശ്വാസത്തോടെ ഡാനിയേല എഴുതുന്നു. 'നഷ്ടപ്പെടുന്ന ജീവിതത്തെ കറിച്ച് വിലപിക്കുകയല്ല. മറിച്ച് അവശേഷിക്കുന്ന ഓരോ നിമിഷവും ആസ്വാദിക്കാനാണ് ഞാന്‍ തെരഞ്ഞെടുത്തത്. ഞാന്‍‌ എപ്പോഴും പറയാറുള്ളത് പോലെ നിങ്ങള്‍ ജീവിതത്തിലെ ചെറിയ കാര്യങ്ങള്‍ ആസ്വദിക്കുകയും ഓരോ നിമിഷവും വിലമതിക്കുകയും ചെയ്യുക. നിങ്ങളുടെ ജീവിതത്തെ റൊമാന്‍റിക് ആക്കുക.' മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് ഡാനിയേല എഴുതി. 'ഞാന്‍ എന്‍റെ ജീവിതത്തെ സ്നേഹിച്ചു. ഞാന്‍ നേടിയതെല്ലാം ഞാന്‍ ആഗ്രഹിച്ചവയാണ്. ഏറ്റവും ഒടുവിലായി തന്‍റെ പങ്കാളി ടോമിന് നന്ദി പറഞ്ഞുകൊണ്ട്, നമ്മള്‍ വേര്‍പിരിഞ്ഞാലും ഞാന്‍ എപ്പോഴും നിങ്ങളോടൊപ്പമുണ്ടാകുമെന്നും ഡാനിയേല കൂട്ടിച്ചേര്‍ത്തു. കുറിപ്പ് വായിച്ച വായനക്കാരും വളരെ വൈകാരികമായായിരുന്നു എഴുത്തിനോട് പ്രതികരിച്ചത്. നിരവധി പേര്‍ ഡാനിയേലയുടെ കുറിപ്പ് തങ്ങളുടെ ഹൃദയത്തെ സ്പര്‍ശിച്ചെന്നെഴുതി. ചില ക്യാന്‍സര്‍ രോഗികള്‍ ഡാനിയേലയുടെ കുറിപ്പ് ജീവിതത്തില്‍ ഊര്‍ജ്ജം പകര്‍ന്നതായും രോഗത്തോട് പോരാടാന്‍ ശക്തി നല്‍കിയതായും കുറിച്ചു. 

64 വര്‍ഷത്തിന് ശേഷം ഭാര്യ ചുമരില്‍ നിന്നും കണ്ടെത്തിയത് ഭര്‍ത്താവിന്‍റെ ആ സ്നേഹം !
 

click me!