പ്രതീക്ഷിക്കുന്നത് എട്ടര കോടി രൂപ; എൽവിസ് പ്രെസ്‌ലി ധരിച്ച 'സിംഹ നഖ നെക്ലേസ്' ലേലത്തിന് !

By Web Team  |  First Published Nov 24, 2023, 12:19 PM IST

ഫ്രാന്‍സില്‍ നടന്ന ഒരു ലേലത്തില്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്‍റെ തൊപ്പിക്ക് ലഭിച്ചത് 17.5 കോടി രൂപയായിരുന്നു. 



ഴയ ചില വസ്തുക്കള്‍ക്ക് ലേലത്തില്‍ ലഭിക്കുന്നത് പൊന്നും വിലയാണ്. പ്രത്യേകിച്ചും പ്രശസ്തരായവര്‍ ഉപയോഗിച്ച വസ്തുക്കളാണെങ്കില്‍ മോഹവില നല്‍കി സ്വന്തമാക്കാന്‍ നിരവധി പേരുണ്ടാകും. ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഫ്രാന്‍സില്‍ നടന്ന ഒരു ലേലത്തില്‍ ഫ്രഞ്ച് ചക്രവര്‍ത്തിയായിരുന്ന നെപ്പോളിയന്‍ ബോണാപാര്‍ട്ടിന്‍റെ തൊപ്പിക്ക് ലഭിച്ചത് 17.5 കോടി രൂപയായിരുന്നു. സമാനമായി മറ്റൊരു പ്രശസ്തവ്യക്തിയുടെ ഒരു ആഭരണം ലേലത്തിനെത്തുകയാണ്. അമേരിക്കയിലെ ഇതിഹാസ ഗായകനും നടനുമായ എൽവിസ് പ്രെസ്‌ലി ഉപയോഗിച്ചിരുന്ന സിംഹ നഖമാണ് ഏറ്റവും ഒടുവിലായി ലേലത്തിനെത്തുന്നത്.

വരന്‍ അണിഞ്ഞ 20 ലക്ഷത്തിന്‍റെ നോട്ട് മാല കണ്ടത് 20 ലക്ഷത്തോളം പേര്‍; കണ്ണ് തള്ളി സോഷ്യല്‍ മീഡിയ !

Latest Videos

ഈ ആഭരണത്തിന് ലേലത്തില്‍ പ്രതീക്ഷിക്കുന്ന വില ഒരു മില്യണ്‍ ഡോളറാണ്. അതായത് ഏതാണ്ട് എട്ട് കോടിക്ക് മുകളില്‍ ഇന്ത്യന്‍ രൂപ. എൽവിസ് പ്രെസ്‌ലി, തന്‍റെ സ്റ്റേജ് ഷോകളിലും യാത്രാവേളകളിലും ധരിച്ചിരുന്ന ആഭരണമാണ് സ്വര്‍ണ്ണത്തില്‍ പണിത ഈ സിംഹ നഖ നെക്ലേസ്. സിംഹ നഖത്തിന് മുകളിലായി സ്വര്‍ണ്ണത്തില്‍ വജ്രങ്ങളും മാണിക്യവും പതിച്ചതാണ് നെക്ലേസ്. എൽവിസിന്‍റെ "കിംഗ് ഓഫ് റോക്ക് ആൻഡ് റോൾ" എന്ന പദവിയുടെ പ്രതീകമായി പലപ്പോഴും ഈ നെക്ലേസ് വിലയിരുത്തപ്പെട്ടു. 

ഗര്‍ഭച്ഛിദ്രത്തിന് പിന്നാലെ വിവാഹ മോചനം നേടിയ ഭാര്യ, പണത്തിനായി ആറ് പേരെ വിവാഹം കഴിച്ചെന്ന് ഭര്‍ത്താവ്; കേസ്

1975-ൽ മുഹമ്മദ് അലിയുമായുള്ള കൂടിക്കാഴ്ചാ വേളയില്‍ ഉൾപ്പെടെ പല അവസരങ്ങളിലും അദ്ദേഹം ഈ നെക്ലേസ് ധരിച്ചിരുന്നു. എൽവിസ് പ്രെസ്ലി മ്യൂസിയത്തിൽ വർഷങ്ങളായി പ്രദർശിപ്പിച്ചിരുന്ന നെക്ലേസ് കൂടിയാണിത്. ഗോട്ടാ ഹാവ് റോക്ക് ആൻഡ് റോളിനൊപ്പമാണ് ഈ നെക്ലേസും  ലേലത്തിനെത്തുന്നത്. ലേലത്തിന്‍റെ അടിസ്ഥാന തുക മൂന്ന് കോടിയാണെങ്കിലും കുറഞ്ഞത് 8 കോടി രൂപയ്ക്കെങ്കിലും ഇത് ലേലത്തില്‍ പോകുമെന്ന് കരുതുന്നതായി ലേല സ്ഥാപനം പറഞ്ഞു. വർഷങ്ങളായി എൽവിസ് പ്രെസ്ലി മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്നതിനാല്‍ ഈ ലേല വസ്തു ഔദ്യോഗിക ആധികാരികതയോടെയാണ് ലേലത്തിനെത്തുന്നതെന്നും സ്ഥാപനം ചൂണ്ടിക്കാട്ടി. 

വീട് വൃത്തിയാക്കാതിരിക്കുക, പത്രം കഴുകാതെ വയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തി ചൈന !

click me!