ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് ക്രമാതീതമായി കുറയുന്നു, ആശങ്കപ്പെടേണ്ട സാഹചര്യമെന്ന് ഗവേഷകര്‍

By Web Team  |  First Published Nov 18, 2024, 2:25 PM IST

ഈ ശുദ്ധജലശോഷണത്തിൻ്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്. ക്ഷാമം, സംഘർഷങ്ങൾ, ദാരിദ്ര്യം, രോഗാവസ്ഥകൾ എന്നിവയെല്ലാം ഇതിൻറെ ഫലമായി മാനവരാശിയെ തേടിയെത്താം.


ഭൂമിയിൽ ശുദ്ധജലത്തിന്റെ അളവ് ആശങ്കപ്പെടുത്തുന്ന രീതിയിൽ കുറയുന്നതായി നാസയുടെ പഠനം. നാസ-ജർമ്മൻ സാറ്റലൈറ്റ് ഡാറ്റ ഉപയോഗിച്ചുള്ള ഒരു പുതിയ പഠനത്തിലാണ് മെയ് 2014 മുതൽ ഭൂമിയുടെ ശുദ്ധജല സ്രോതസ്സുകളിൽ അമ്പരപ്പിക്കുന്ന ഇടിവ് കണ്ടെത്തിയത്. 

സർവേസ് ഇൻ ജിയോഫിസിക്സിൽ പ്രസിദ്ധീകരിച്ച ഗവേഷണം സൂചിപ്പിക്കുന്നത്, ഗ്രഹത്തിലെ ഭൂഖണ്ഡങ്ങൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത് അതി തീവ്രമായ വരൾച്ചയുടെ ഘട്ടങ്ങളിലൂടെ ആണെന്നും ഇത് ആഗോള ജലസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നതാണ് എന്നുമാണ്.

Latest Videos

undefined

സാറ്റലൈറ്റ് ഡേറ്റ പ്രകാരം 2015 മുതൽ 2023 വരെ, ഉപരിതല ജലവും ഭൂഗർഭ ജലാശയങ്ങളും ഉൾപ്പെടെ, കരയിൽ സംഭരിച്ചിരിക്കുന്ന ശുദ്ധജലത്തിൻ്റെ ശരാശരി അളവ് 2002-2014 കാലഘട്ടത്തിലെ 290 ക്യുബിക് മൈലിനേക്കാൾ കുറഞ്ഞതായാണ്. നാസയിലെ ജലശാസ്ത്രജ്ഞനും പഠനത്തിലെ സഹ-രചയിതാവുമായ മാത്യു റോഡെൽ ഈ നഷ്ടത്തെ എറി തടാകത്തിൻ്റെ രണ്ടര ഇരട്ടിയ്ക്ക് സമാനമായാണ്  കണക്കാക്കിയിരിക്കുന്നത്. 

ഗ്രാവിറ്റി റിക്കവറി ആൻഡ് ക്ലൈമറ്റ് എക്‌സ്‌പെരിമെൻ്റ് (ഗ്രേസ്) ഉപഗ്രഹങ്ങളിൽ നിന്നുള്ള ഡാറ്റയാണ് പഠനത്തിനായി ഉപയോഗിച്ചത്.

ബ്രസീലിലെ കടുത്ത വരൾച്ചയോടെയാണ് ഈ ഇടിവ് ആരംഭിച്ചത് എന്നാണ് പഠനം പറയുന്നത്. തുടർന്ന് ഒന്നിലധികം ഭൂഖണ്ഡങ്ങളിലുടനീളം വലിയ വരൾച്ചയുണ്ടായി.  ചൂടേറിയ സമുദ്ര താപനിലയും 2014 മുതൽ 2016 വരെയുള്ള എൽ നിനോ സംഭവങ്ങളും ഈ കടുത്ത വരൾച്ചക്ക് കാരണമാണെന്നാണ് ഗവേഷകർ പറയുന്നത്. ഏറെ ആശങ്കപ്പെടുത്തുന്ന മറ്റൊരു വസ്തുത എൽ നിനോ ശമിച്ച ശേഷവും, ആഗോള ശുദ്ധജലനിരപ്പ് വീണ്ടെടുക്കുന്നതിൽ പരാജയപ്പെട്ടു എന്നതാണ്.

ഈ ശുദ്ധജലശോഷണത്തിൻ്റെ അനന്തരഫലങ്ങൾ ദൂരവ്യാപകമാണ്. ക്ഷാമം, സംഘർഷങ്ങൾ, ദാരിദ്ര്യം, രോഗാവസ്ഥകൾ എന്നിവയെല്ലാം ഇതിൻറെ ഫലമായി മാനവരാശിയെ തേടിയെത്താം. ഈ ഭയാനകമായ അവസ്ഥയെ അതിജീവിക്കാൻ സുസ്ഥിരമായ ജലസംരക്ഷണ മാർഗങ്ങളും കാലാവസ്ഥാ വ്യതിയാനം ലഘൂകരണങ്ങളും ആവശ്യമാണെന്നാണ് ഗവേഷകർ പറയുന്നത്.

'പ്ലീസ് ഒന്ന് മരിക്കാമോ?' ​ഗൂ​ഗിൾ എഐ ചാറ്റ്‍ബോട്ടിന്‍റെ മറുപടി കേട്ട് നടുങ്ങി വിദ്യാർത്ഥി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

click me!