രഹസ്യവിവരം, പരിശോധിച്ചപ്പോള്‍ സ്കൂള്‍ ബസ് നിറയെ മൃഗങ്ങള്‍; പെന്‍സില്‍വാലിയയില്‍ അസാധാരണ അറസ്റ്റ്

By Web Team  |  First Published Jun 23, 2024, 11:55 AM IST

സ്കൂള്‍  ബസ്സിനുള്ളിൽ മൃഗങ്ങളെ കടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.



മനുഷ്യ കടത്ത് പോലെ തന്നെ ഗൗരവകരമായ കുറ്റകൃത്യമാണ് മൃഗക്കടത്തും.  ചിലയിനം മൃഗങ്ങളെ വളർത്തുന്നത് നിയമപരമായി അനുവദനീയമാണെങ്കിലും, അവയെ വേട്ടയാടുകയോ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കടത്തുകയോ ചെയ്യുന്നത് കുറ്റകരമാണ്. അസ്ഥികള്‍ക്കും തൊലിക്കും തൂവലിനും വേണ്ടി പക്ഷി മൃഗങ്ങളെ രാജ്യാന്തരതലത്തില്‍ കടത്തുന്ന സംഘങ്ങള്‍ ഇന്ന് സജീവമാണ്. കഴിഞ്ഞ ദിവസം അമേരിക്കയിലെ പെൻസിൽവാനിയയിൽ നിന്നും ഞെട്ടിപ്പിക്കുന്ന ഒരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടു. ഒരു ബസ്സിനുള്ളിലാക്കി ഒരു ഡെസനിലധികം മൃഗങ്ങളെ കടത്താൻ ശ്രമിച്ച സംഘത്തെ പോലീസ് പിടികൂടി. 

സ്കൂള്‍  ബസ്സിനുള്ളിൽ മൃഗങ്ങളെ കടത്തുന്നുണ്ടെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്. വ്യത്യസ്ത ഇനത്തിൽപ്പെട്ട മൃഗങ്ങളാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. ഇവയിൽ ഭൂരിഭാഗവും ഗുരുതരമായ ശാരീരിക പീഡനങ്ങൾക്ക് ഇരയായി ക്ഷീണിച്ച അവസ്ഥയിലായിരുന്നു എന്നാണ് പോലീസ് റിപ്പോർട്ട്. മാത്രമല്ല തീർത്തും വൃത്തിഹീനമായ അവസ്ഥയിലായിരുന്നു മൃഗങ്ങളെ ബസ്സിനുള്ളിൽ സൂക്ഷിച്ചിരുന്നത് എന്നും റിപ്പോർട്ടിൽ പറയുന്നു. 

Latest Videos

കർമുറും കർമുറും...; ഒച്ച് ഭക്ഷണം കഴിക്കുന്ന ശബ്ദം കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കേട്ടോളൂ; വൈറല്‍ വീഡിയോ കാണാം

ജോലി ഇല്ല, എങ്കിലും 20 വർഷം ശമ്പളം നല്‍കി; കമ്പനിക്കെതിരെ കേസ് നല്‍കി ഫ്രഞ്ച് വനിത

രാജ്യത്തിനുള്ളിൽ തന്നെ വിവിധ ഭാഗങ്ങളിലേക്ക് മൃഗങ്ങളെ കടത്തുന്ന സംഘമാണ് ഇതിന് പിന്നിൽ. ബസിനുള്ളിൽ നിന്ന്  കോഴികൾ, താറാവുകൾ, ടർക്കികൾ എന്നിവയും മൂന്ന് ജർമ്മൻ ഷെപ്പേർഡുകളും ഒരു ഓസ്‌ട്രേലിയൻ ഷെപ്പേർഡിനെയും  പിടിച്ചെടുത്തു. കൂടാതെ ബസ്സിന്‍റെ  ട്രെയിലറിൽ,  ഒരു പോണിയെയും കാളയെയും കണ്ടെത്തി. നായ്ക്കൾക്കുള്ള ഭക്ഷണമായാണ് പക്ഷികളെ ബസ്സിനുള്ളിൽ സൂക്ഷിച്ചിരുന്നത് എന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ  ബസിന്‍റെ ഡ്രൈവർ ഷോൺ ഹിർഷ്‌ബൈൻ എന്ന വ്യക്തിയെ അറസ്റ്റ് ചെയ്തു. രക്ഷപ്പെടുത്തിയ മൃഗങ്ങൾ മൃഗപരിപാലന സംഘത്തിന്‍റെ നിരീക്ഷണത്തിലാണ് ഇപ്പോൾ. 

'കിടക്കാൻ കിടപ്പുമുറി ഇല്ലാത്ത വീട്'; വാടക നാലുലക്ഷം, കുഞ്ഞൻ അപ്പാർട്ട്മെന്‍റ് വൈറല്‍
 

click me!