'ജാഡ കയ്യിൽ വച്ചാൽ മതി, ഭയ്യാ വിളി വേണ്ട'; വൈറലായി ടാക്സി ഡ്രൈവറുടെ നിർദ്ദേശങ്ങൾ

By Web TeamFirst Published Oct 14, 2024, 11:06 AM IST
Highlights

തന്‍റെ വണ്ടിയില്‍ കയറുന്ന യാത്രക്കാര്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍ എന്ന തരത്തിൽ ഏഴോളം നിര്‍ദ്ദേശങ്ങളാണ് അദ്ദേഹം മുന്നോട്ട് വച്ചിരിക്കുന്നത്.  


ട്ടോ റിക്ഷയുടെ പിന്നിലെ കുറിപ്പുകള്‍ പലപ്പോഴും സമൂഹ മാധ്യമ എഴുത്തുകള്‍ക്ക് വഴിതെളിക്കാറുണ്ട്. അത്തരത്തില്‍ യാത്രക്കാർക്കായി ഒരു  ടാക്സി ഡ്രൈവർ തന്‍റെ വണ്ടിയുടെ ഉള്ളില്‍ ഒട്ടിച്ചിരുന്ന നിയമാവലിയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായത്. ടാക്സിയുടെ മുൻ പാസഞ്ചർ സീറ്റിന്‍റെ പിൻഭാഗത്തായി ഒട്ടിച്ചു വച്ചിരിക്കുന്ന  നിയമാവലിയുടെ ചിത്രം ഒരു യാത്രക്കാരൻ  റെഡ്ഡിറ്റിൽ പങ്കുവെച്ചതോടെയാണ് സംഗതി സമൂഹ മാധ്യമങ്ങളില്‍ ചർച്ചയായത്. യാത്രക്കാർക്കായി ഏഴ് നിർദ്ദേശങ്ങളാണ് ടാക്സി ഡ്രൈവർ കാറിൽ പതിച്ചിരിക്കുന്ന പോസ്റ്ററിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. റെഡ്ഡിറ്റ് ഉപഭോക്താവിന്‍റെ പോസ്റ്റ് വൈറൽ ആയതോടെ നിരവധി പേർ ഡ്രൈവറിന്‍റെ നിലപാടിനെ അഭിനന്ദിച്ച് രംഗത്തെത്തി. എന്നാൽ മറ്റൊരു വിഭാഗം ടാക്സി ഡ്രൈവറിന്‍റെ പ്രവർത്തിയെ യുക്തി രഹിതമെന്നായിരുന്നു വിശേഷിപ്പിച്ചത്. 

വീട്ടിലിരുന്ന് എവറസ്റ്റ് കീഴടക്കി, പിന്നാലെ ഗിന്നസ് വേൾഡ് റെക്കോർഡും സ്വന്തം

I have booked a cab and the cab driver mentioned some guidelines on the cab! What do you about these guidelines?
byu/Your_Friendly_Panda inCarsIndia

Latest Videos

നാല് വർഷം, അഞ്ച് സ്ത്രീകൾ; ലണ്ടനെ നടുക്കിയ അജ്ഞാനതായ സീരിയൽ കില്ലര്‍ ജാക്ക് ദി റിപ്പറിനെ കണ്ടെത്തിയത് ഏങ്ങനെ?

യാത്രക്കാർക്കായി ടാക്സി ഡ്രൈവർ പതിപ്പിച്ച പോസ്റ്ററിലെ വിവരങ്ങൾ ഇങ്ങനെയായിരുന്നു

1. ഈ ടാക്സിയുടെ ഉടമ നിങ്ങളല്ല.
2. ഈ വാഹനം ഓടിക്കുന്ന വ്യക്തിയാണ് ഇതിന്‍റെ ഉടമ.
3. മാന്യമായും ബഹുമാനത്തോടെയും സംസാരിക്കണം.
4. വാഹനത്തിന്‍റെ വാതിൽ പതിയെ അടയ്ക്കുക.
5. നിങ്ങളുടെ ആറ്റിറ്റ്യൂഡ് നിങ്ങളുടെ പോക്കറ്റിൽ ഇട്ടാൽ മതി. ഞങ്ങളോട് കാണിക്കേണ്ട. കാരണം, നിങ്ങൾ കൂടുതൽ പണം ഒന്നും ഞങ്ങൾക്ക് നൽകുന്നില്ല.
6. 'ഭയ്യാ' എന്ന് ഞങ്ങളെ വിളിക്കരുത്.
7. വാഹനം ഓടിച്ചു കൊണ്ടിരിക്കുമ്പോൾ വേഗത്തിൽ പോകാൻ ആവശ്യപ്പെടരുത്.

“ഞാൻ ഒരു ടാക്സി ബുക്ക് ചെയ്തിരുന്നു, ടാക്സി ഡ്രൈവർ അതിൽ ചില മാർഗ്ഗ നിർദ്ദേശങ്ങൾ സൂചിപ്പിച്ചു!  ഈ മാർഗ്ഗ നിർദ്ദേശങ്ങളെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?" എന്ന കുറിപ്പോടെയാണ് യാത്രക്കാരനായ റെഡിറ്റ് ഉപയോക്താവ് പോസ്റ്റ് പങ്കുവെച്ചത്.

കൂട്ടുകാരിയുടെ ആണ്‍സുഹൃത്തിന്‍റെ മൂത്ത സഹോദരിയാണ് അവന്‍റെ യഥാര്‍ത്ഥ അമ്മയെന്ന് ഇന്‍സ്റ്റാഗ്രാം സ്റ്റോറി; വൈറൽ

ഡോർ പതിയെ അടയ്ക്കുക, ഡ്രൈവറെ ശല്യപ്പെടുത്താതിരിക്കുക തുടങ്ങിയ നിർദേശങ്ങളൊക്കെ അംഗീകരിക്കാമെങ്കിലും 'ഭയ്യാ' എന്ന് വിളിക്കരുത് എന്ന് ഡ്രൈവർ നിർദ്ദേശിച്ചിരിക്കുന്നത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നായിരുന്നു ഭൂരിഭാഗം സമൂഹ മാധ്യമ ഉപയോക്താക്കളും അഭിപ്രായപ്പെട്ടത്. ബഹുമാനം ചോദിച്ചു വാങ്ങേണ്ടത് അല്ലെന്നും അത് പരസ്പരമുള്ള പെരുമാറ്റത്തിലൂടെ സ്വയം ഉണ്ടാകേണ്ടതാണെന്നുമാണ് ചിലർ ഇതിന് മറുപടിയായി കുറിച്ചത്. ഏതായാലും പോസ്റ്റ് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കഴിഞ്ഞു.

'ആറ് മാസത്തെ പെന്‍ഷന്‍ തുക ഒരുമിച്ച് കിട്ടിയതിന്‍റെ സന്തോഷം'; മധ്യവയസ്കന്‍റെ ട്രെയിന്‍ സ്റ്റണ്ട് വീഡിയോ വൈറൽ

click me!