സമുദ്രത്തിനടിയിൽ 2,500 മീറ്റർ താഴ്ചയിൽ കണ്ടെത്തിയ നഗരം 360 ബിസിയിൽ പ്ലേറ്റോ സൂചിപ്പിച്ച അറ്റ്ലാന്‍റിസ് നഗരമോ?

By Web Team  |  First Published Aug 18, 2024, 8:43 PM IST

സമുദ്രോപരിതലത്തിൽ നിന്ന് 2,500 മീറ്റർ താഴെയായാണ് ഈ നഷ്ട നഗരത്തെ കണ്ടെത്തിയിരിക്കുന്നത്.  ലോസ്റ്റ് അറ്റ്ലാന്‍റസ് എന്നാണ് കണ്ടെത്തിയ നഗരത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. 



ഗ്രീക്ക് തത്ത്വചിന്തകനായ പ്ലേറ്റോ 360 ബിസിയിൽ എഴുതിയെന്ന് കരുതുന്ന 'ടിമേയൂസ് ആൻഡ് ക്രിറ്റിയാസ്' (Timaeus and Critias) എന്ന കൃതിയിൽ വെള്ളത്തിനടിയിൽ നഷ്ടപ്പെട്ടതായി വിശ്വസിക്കപ്പെടുന്ന ഒരു സാങ്കൽപ്പിക നഗരത്തെക്കുറിച്ച് പരാമർശമുണ്ട്.  അറ്റ്ലാന്‍റിസ് (Atlantis) എന്ന ഈ ദ്വീപ് ഒരു നീഗൂഢതയായി ഇന്നും കണക്കാക്കപ്പെടുന്നു. പകുതി ദൈവങ്ങളും പകുതി മനുഷ്യരുമാണെന്നാണ് അറ്റ്ലാന്‍റിസ് സ്ഥാപിച്ചതെന്നാണ് പ്ലേറ്റോ എഴുതിയിരുന്നത്. അവർ ഒരു ആദർശ സമൂഹം സ്ഥാപിക്കുകയും ശക്തമായ ഒരു നാവിക ശക്തിയായി വളരുകയും ചെയ്തു. അവർ ജീവിച്ചിരുന്ന പ്രദേശം കേന്ദ്രീകൃത ദ്വീപുകളുടെ ഒരു ശൃംഖല ഉൾക്കൊള്ളുന്നതായിരുന്നു. 

അതിന്‍റെ മധ്യഭാഗം വലിയ കിടങ്ങുകളാൽ വിഭജിക്കപ്പെട്ടിരുന്നു.  ഹരിതാഭമായിരുന്ന ആ ദ്വീപുകള്‍ പലതരം അപൂര്‍വ്വവും വിചിത്രവുമായ മൃഗങ്ങളുടെ ആവാസ കേന്ദ്രമായിരുന്നു. അതേസമയം സ്വർണ്ണം, വെള്ളി തുടങ്ങി, മറ്റ് വിലയേറിയ ലോഹങ്ങളാല്‍ സമ്പന്നവുമായിരുന്നു അവിടം. ദ്വീപിന്‍റെ മധ്യഭാഗത്തായി ഒരു വലിയ തലസ്ഥാന നഗരവും സൃഷ്ടിക്കപ്പെട്ടിരുന്നു. ദ്വീപിലെ നിവാസികൾ അധാർമികരായി തീര്‍ന്നതിനെ തുടർന്ന് ദ്വീപ് മുഴുവൻ ഒറ്റ ദിവസം കൊണ്ട് വെള്ളത്തിൽ മുങ്ങിയെന്നാണ് പ്ലോറ്റോയുടെ വിവരണം. പിന്നീട് ആരും തന്നെ ആ ദ്വീപിനെ കുറിച്ച് മറ്റ് പരാമർശങ്ങളൊന്നും നടത്തിയിട്ടില്ല. 

Latest Videos

undefined

13 വർഷം മുമ്പ് സുനാമിയില്‍ മരിച്ച ഭാര്യയുടെ ഭൗതികാവശിഷ്ടങ്ങള്‍ തേടി ഇന്നും കടലില്‍ മുങ്ങിത്തപ്പുന്ന ഭര്‍ത്താവ്

പ്ലാറ്റോയുടെ ഈ അദൃശ്യമായ അതേസമയം സമ്പല്‍ സമൃദ്ധമായിരുന്ന ആദർശ ദ്വീപ് കണ്ടെത്താനായി പതിറ്റാണ്ടുകളായി നിരവധി പര്യവേക്ഷകരും ഗവേഷകരും ശ്രമിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഇത്തരം അന്വേഷണങ്ങള്‍ അറ്റ്ലാന്‍റിസ് ദ്വീപിന്‍റെ പെട്ടെന്നുള്ള തിരോധാനത്തെ ചുറ്റിപ്പറ്റിയുള്ള രഹസ്യത്തിലേക്കുള്ള ചില സിദ്ധാന്തങ്ങള്‍ രൂപീകരിക്കുന്നതിന് കാരണമായി. വിവിധ വിവരണങ്ങൾ അനുസരിച്ച്, അത് ഇന്നത്തെ അന്‍റാർട്ടിക്കയുടെ താഴെയോ മെഡിറ്ററേനിയന്‍റെയോ സ്‌പെയിനിന്‍റെയോ തീരത്തോ ആയിരിക്കാമെന്ന നിഗമനത്തിലേക്കാണ് ഗവേഷകരെ എത്തിച്ചത്. സ്‌പെയിനിലെ ലാൻസറോട്ടെ തീരത്ത് നിന്ന് ഗവേഷകർ അറ്റ്ലാന്‍റിസ് ദ്വീപിന്‍റെ ചില സൂചനകള്‍ കണ്ടെത്തിയെന്ന് ഏറ്റവും ഒടുവില്‍ പുറത്ത് വന്ന ചില റിപ്പോര്‍ട്ടുകള്‍ അവകാശപ്പെട്ടു. 

ആറ് മാസം കോമയില്‍, ഒടുവില്‍ ബോധം വന്നപ്പോള്‍ ആശുപത്രി ബില്ല് കണ്ട് ഞെട്ടിയ അനുഭവം പങ്കുവച്ച് യുവാവ്

ഐജിഎംഇ - സിഎസ്ഐസിയുടെ ഭാഗമായി സ്‌പെയിനിലെ അറ്റ്‌ലാന്‍റിസ് പ്രോജക്റ്റിൽ പ്രവർത്തിക്കുന്ന ഗവേഷകരാണ് ഈ സമസ്യയ്ക്ക് ഉത്തരം കണ്ടെത്തിയെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയത്. ഇതോടെ പുരാതന അറ്റലാന്‍റിസ് നഗരം  വീണ്ടും വാര്‍ത്തകളില്‍ ഇടം പിടിച്ചു. അണ്ടർവാട്ടർ റോബോട്ട് അന്തർവാഹിനിയുടെ സഹായത്തോടെ ലാൻസറോട്ടിന്‍റെ കിഴക്കൻ തീരത്ത് മുങ്ങിയ ദ്വീപുകളുടെ ഒരു വലിയ നിര കണ്ടെത്തിയെന്നാണ് ഗവേഷകരുടെ വാദം. സമുദ്രോപരിതലത്തിൽ നിന്ന് 2,500 മീറ്റർ താഴെയായാണ് ഈ നഷ്ട നഗരത്തെ കണ്ടെത്തിയിരിക്കുന്നത്.  ലോസ്റ്റ് അറ്റ്ലാന്‍റസ് ( Lost Atlantes) എന്നാണ് കണ്ടെത്തിയ നഗരത്തിന് ഗവേഷകര്‍ നല്‍കിയിരിക്കുന്ന പേര്. സ്‌പെയിനിലെ ജിയോളജിക്കൽ സർവേയിലെ സമുദ്ര ഗവേഷകനായ ലൂയിസ് സോമോസ,  “അറ്റ്ലാന്‍റിസ് ഇതിഹാസത്തിന്‍റെ ഉത്ഭവം ഇതായിരിക്കാം. സീമൗണ്ടിന്‍റെ പരന്ന കൊടുമുടിയിൽ ബീച്ചുകളും പാറക്കെട്ടുകളും മണൽക്കൂനകളും ഞങ്ങൾ തിരിച്ചറിഞ്ഞു." എന്ന്  ലൈവ് സയൻസിനോട് പറഞ്ഞു.

അതേസമയം, ഒരു കാലത്ത് മുങ്ങിയതും തുടർച്ചയായി മുങ്ങിക്കൊണ്ടിരിക്കുന്നതുമായ ദ്വീപുകളായിരുന്നു അതെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. അഗ്നിപർവ്വതങ്ങൾ പൊട്ടിത്തെറിക്കുന്നത് അവസാനിച്ചപ്പോൾ ലാവ കഠിനമാവുകയും അവ ദ്വീപുകളെ പതുക്കെ വെള്ളത്തിലേക്ക് താഴ്ത്തിക്കൊണ്ടേയിരുന്നു. കഴിഞ്ഞ ഹിമയുഗത്തിൽ ഏകദേശം 25,000 വർഷങ്ങൾക്ക് മുമ്പ്, സമുദ്രനിരപ്പ് ഇപ്പോഴുള്ളതിനേക്കാളും ഏറെ താഴെയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. റോബോട്ടിന്‍റെ സഹായത്തോടെ ഈ പ്രദേശത്ത് നിന്നും ലഭിച്ച സാമ്പിളുകള്‍ വിശദമായി പഠിച്ച് കൃത്യമായി ഏത് കാലഘട്ടത്തിലാണ് അറ്റ്ലാന്‍റസ് മുങ്ങിയതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകര്‍. 

ആഡംബര ബാഗ് താഴെ വയ്ക്കില്ലെന്ന് യുവതി, വിമാനം ഒരു മണിക്കൂർ വൈകി; ഒടുവിൽ യുവതിയെ വിമാനത്തിൽ നിന്നും പുറത്താക്കി
 

click me!