സോമാറ്റോയുടെയും ഭക്ഷണശാലയുടെയും മറുപടികളെ ഉപഭോക്താവ് തള്ളിക്കളഞ്ഞു. തനിക്ക് ഇതിന് ഉത്തരവാദിയായ ആളെ കണ്ടെത്തണമെന്നും അയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയണമെന്നും അദ്ദേഹം വീണ്ടും കുറിച്ചു.
ആളുകള്‍, പ്രത്യേകിച്ചും നഗരങ്ങളില്‍ താമസിക്കുന്നവർ ഇന്ന് വീടുകളില്‍ ഭക്ഷണം പാചകം ചെയ്യുന്നതിനെക്കാള്‍ ഓണ്‍ലൈന്‍ വഴി ഓർഡർ ചെയ്യുന്നതിനാണ് പ്രധാനമായും പരിഗണന നല്‍കുന്നത്. സമയ ലഭവും മെനക്കേട് കുറയുമെന്നത് തന്നെ കാരണം. ഇതോടെ ഓണ്‍ലൈന്‍ ഫുഡ് ഡെലവറി ബിസിനസ് വർദ്ധിച്ചു. ഭക്ഷണ ഓർഡറുകള്‍ വര്‍ദ്ധിച്ചതോടെ ഭക്ഷണത്തിന്‍റെ ഗുണനിലവാരത്തെ കുറയുകയും ഡെലവറി അഡ്രസ് മാറി പോകുന്നതും സാധാരണമായി. ഇതോടെ സമൂഹ മാധ്യമങ്ങളില്‍ പരാതികളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിച്ചു. കഴിഞ്ഞ ദിവസം ഹിമാന്‍ഷി പങ്കുവച്ച പരാതിയും സമാനമായിരുന്നു.
"ഈറ്റ്ഫിറ്റിൽ നിന്ന് പാലക് പനീർ സോയ മാറ്ററും മില്ലറ്റ് പുലാവോ ത്രൂ സൊമാറ്റോയും ഓർഡർ ചെയ്തു. പാലക് പനീറിന് പകരം ചിക്കൻ പാലക്കാണ് അവർ വിളമ്പിയത്. ഞാൻ വെജിറ്റേറിയൻ ഭക്ഷണം മാത്രം തെരഞ്ഞെടുത്തപ്പോൾ സാവാനിൽ ചിക്കൻ വിതരണം ചെയ്യുന്നത് സ്വീകാര്യമല്ല," തനിക്ക് ലഭിച്ച ചിക്കന്‍ പാലക്കിന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ഹിമാന്‍ഷി തന്‍റെ സമൂഹ മാധ്യമത്തില്‍ എഴുതി. ചിത്രം വളരെ വേഗം സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. നിരവധി പേര്‍ ഹിമാന്‍ഷിയുടെ കുറിപ്പിനോട് പ്രതികരിച്ച് കൊണ്ട് രംഗത്തെത്തി. കുറിപ്പ് വൈറലായതോടെ സോമാറ്റോയും രംഗത്തെത്തി.
undefined
ജയിലിൽ മോചിതനായ ഗുണ്ടാത്തലവനെ സ്വീകരിക്കാൻ റാലി നടത്തി ഗുണ്ടാ സംഘം; പിന്നാലെ ട്വിസ്റ്റ്
Have ordered the Palak Paneer soya matar and millet Pulao thru Zomato from Eatfit. Instead of Palak Paneer they have served chicken Palak. Delivering Chicken in Saawan is not acceptable when I have selected only vegetarian food. pic.twitter.com/pv46hoOXjT
— himanshi (@himisingh01)വെള്ളച്ചാട്ടം ഒഴുകിയെത്തുന്ന ഗുഹയ്ക്കുള്ളിലേക്ക് കയറിയ വിനോദ സഞ്ചാരിയെ കാണാനില്ല; വീഡിയോ വൈറല്‍
"നിങ്ങളുടെ പ്രശ്നത്തിന് പരിഹാരമുണ്ടാക്കുകയും അത് നിങ്ങൾക്ക് എത്രത്തോളം വിഷമമുണ്ടാക്കിയിരുന്നെന്ന് മനസ്സിലാക്കുകയും ചെയ്യുന്നു. നിങ്ങളുടെ ഭക്ഷണ മുൻഗണനകളെ ഞങ്ങൾ വളരെ ഗൗരവമായി കാണുന്നു, ഒരിക്കലും അവയെ അനാദരിക്കാൻ ഉദ്ദേശിക്കുന്നില്ല. ഇത് പരിശോധിക്കാൻ ഞങ്ങൾക്ക് കുറച്ച് സമയം അനുവദിക്കൂ, എത്രയും വേഗം ഒരു അപ്‌ഡേറ്റുമായി നിങ്ങളിലേക്ക് മടങ്ങിവരും," സൊമാറ്റോ മറുപടി നൽകി. 'ഹേയ്, ഭക്ഷണ അനുഭവത്തിൽ ഞങ്ങൾ ഖേദിക്കുന്നു, ഇത് പരിശോധിക്കാൻ ആഗ്രഹിക്കുന്നു. ദയവായി നിങ്ങളുടെ ഓർഡറും ബന്ധപ്പെടാനുള്ള വിശദാംശങ്ങളും സന്ദേശമയയ്‌ക്കുക," ഉപഭോക്താവ് ഭക്ഷണം ഓർഡർ ചെയ്ത ഭക്ഷണശാലയും മറുപടിയുമായെത്തി.
Initiating refunds in 2 tranches will not make up for this. I was not looking for any kind of refund.
I want to understand who is responsible for this mix up. If it's the restaurant then what action are you guys taking.
എന്നാല്‍ സോമാറ്റോയുടെയും ഭക്ഷണശാലയുടെയും മറുപടികളെ ഉപഭോക്താവ് തള്ളിക്കളഞ്ഞു. തനിക്ക് ഇതിന് ഉത്തരവാദിയായ ആളെ കണ്ടെത്തണമെന്നും അയാള്‍ക്കെതിരെ എന്ത് നടപടി സ്വീകരിച്ചെന്ന് അറിയണമെന്നും അദ്ദേഹം വീണ്ടും കുറിച്ചു. '2 ഗഡുക്കളായി റീഫണ്ട് ആരംഭിക്കുന്നത് പ്രശ്നം പരിഹരിക്കില്ല. ഞാൻ ഒരു തരത്തിലുള്ള റീഫണ്ടും അന്വേഷിക്കുന്നില്ല. ആരാണ് ഈ കൂട്ടിന് ഉത്തരവാദിയെന്ന് എനിക്ക് അറിയണം. ഇത് റെസ്റ്റോറന്‍റ് ആണെങ്കിൽ നിങ്ങൾ എന്ത് നടപടിയാണ് എടുക്കുന്നത്.' ഹിമാന്‍ഷി തന്‍റെ എക്സ് അക്കൌണ്ടില്‍ വീണ്ടും എഴുതി. ഇതോടെ സമൂഹ മാധ്യമ ഉപയോക്താക്കളും കുറ്റക്കാരനെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി.