മുകിമാരിൽ ഒരാളെപ്പോലും നിരാശരാക്കാതെ അവർക്ക് കേക്കുകളും പൂക്കളും എത്തിക്കാൻ കാണിച്ച മനസ്സ് വലുതാണന്ന് ഒരാള്‍ എഴുതി.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമായ സോമാറ്റോ വാലന്‍റൈൻസ് ദിനത്തിലും ആ പതിവ് തെറ്റിച്ചില്ല. തങ്ങളുടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പിലൂടെ ഒരേ സമയം 16 ഇടങ്ങളിലേക്ക് വാലന്‍റൈൻസ് ദിന പ്രത്യേക കേക്ക് ഓർഡർ ചെയ്ത ഒരു 'സ്മാർട്ട് കാമുക'നോട് നന്ദി പറയുന്നതയാരുന്നു സൊമാറ്റോയുടെ സാമൂഹിക മാധ്യമ പോസ്റ്റ്. തരുൺ എന്ന ഡൽഹി നിവാസിക്കായിരുന്നു സൊമാറ്റോയുടെ ഈ നന്ദി പ്രകടനം. രസകരമായ പോസ്റ്റ് പെട്ടെന്ന് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായിയെന്നു മാത്രമല്ല ആളുകൾ അവർക്കറിയാവുന്ന ഓരോ തരുണിനെയും പോസ്റ്റിൽ ടാഗ് ചെയ്യുകയും ചെയ്തു..
തങ്ങളുടെ ഔദ്യോഗിക X അക്കൗണ്ടിലൂടെയാണ് സൊമാറ്റോ തരുണിന് നന്ദി അറിയിച്ചത്. “ഇന്ന് 16 വ്യത്യസ്ത വിലാസങ്ങളിലേക്ക് കേക്ക് അയച്ച ഡൽഹിയിൽ നിന്നുള്ള തരുണിന് പ്രണയദിനാശംസകൾ.” ഇതായിരുന്നു സൊമാറ്റോയുടെ പോസ്റ്റ്. സോമാറ്റോ പോസ്റ്റ് ഓൺലൈനിൽ ഷെയർ ചെയ്തത് മുതൽ, അത് വൈറലാകുകയും 5 ലക്ഷത്തിലധികം ആളുകൾ പോസ്റ്റിനോട് പ്രതികരിക്കുകയും ചെയ്തു. കൂടുതൽ ആളുകളും പോസ്റ്റിനോട് തമാശ രൂപേണയാണ് പ്രതികരിച്ചതെങ്കിലും ചുരുക്കം ചിലർ സൊമാറ്റോയെ കളിയാക്കുകയും അവരെ പരദൂഷണക്കാരായി ഉപമിക്കുകയും ചെയ്തു.
ചലിക്കുന്ന സെക്കന്‍റ് സൂചി; കടലാഴങ്ങളില്‍ നിന്നും 50 -ല്‍ ഏറെ വർഷം പഴക്കമുള്ള ഒരു റോളക്സ് വാച്ച് !
happy valentine's day to Tarun from Delhi who has sent cakes to 16 different addresses today
— zomato (@zomato)70 വർഷം പഴക്കമുള്ള പ്രണയലേഖനം; എഴുതിയ ആളെ അന്വേഷിച്ച് 'പുതിയ ഉടമ' !
ഒരു ഉപയോക്താവ് തരുണിന്‍റെ സംഘടനാ വൈദഗ്ധ്യത്തെ പ്രശംസിക്കുകയും കാമുകിമാരിൽ ഒരാളെപ്പോലും നിരാശരാക്കാതെ അവർക്ക് കേക്കുകളും പൂക്കളും എത്തിക്കാൻ കാണിച്ച മനസ്സ് വലുതാണന്ന് തമാശ രൂപേണ അഭിപ്രായപ്പെടുകയും ചെയ്തു. രസകരമായ പ്രസ്താവനകൾ നടത്താനുള്ള ഒരവസരവും സൊമാറ്റോ പാഴാക്കില്ല എന്നായിരുന്നു മറ്റൊരാൾ കുറിച്ചത്. തരുണിന്‍റെ വാലന്‍റൈൻ പാർട്ടി നശിപ്പിക്കരുത് എന്നായിരുന്നു മറ്റൊരു ഉപഭോക്താവിന്‍റെ കമന്‍റ്. വാലന്‍റൈൻ ദിനം പ്രമാണിച്ച് സൊമാറ്റോ പ്രണയ ജോഡികൾക്ക് വേണ്ടി ആകർഷകമായി നിരവധി ഓഫറുകളും ഇന്നലെ നൽകിയിരുന്നു.
സ്വിഗ്ഗിയിൽ വ്യാജ ഡോമിനോ പിസ്സ സ്റ്റോറുകള്‍; ഇതൊക്കെ സര്‍വ്വസാധാരണമല്ലേയെന്ന് സോഷ്യല്‍ മീഡിയ !